Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്ധ്രയിൽ ജഗന്റെ പടയോട്ടം; അടിതെറ്റി ചന്ദ്രബാബു നായിഡുവും ടിഡിപിയും; വൈ എസ് ആർ കോൺഗ്രസ് അധികാരത്തിലേക്ക്; ലോക്സഭാ തിരഞ്ഞെടുപ്പിൽ 25ൽ 20 സീറ്റിലും വൈഎസ്ആറിന്റെ തേരോട്ടം; ജഗനെ ഒപ്പം നിർത്താൻ കരുക്കൾ നീക്കി ബിജെപി; കോൺഗ്രസിന്റെ നില പരുങ്ങലിൽ

ആന്ധ്രയിൽ ജഗന്റെ പടയോട്ടം; അടിതെറ്റി ചന്ദ്രബാബു നായിഡുവും ടിഡിപിയും; വൈ എസ് ആർ കോൺഗ്രസ് അധികാരത്തിലേക്ക്; ലോക്സഭാ തിരഞ്ഞെടുപ്പിൽ 25ൽ 20 സീറ്റിലും വൈഎസ്ആറിന്റെ തേരോട്ടം; ജഗനെ ഒപ്പം നിർത്താൻ കരുക്കൾ നീക്കി ബിജെപി; കോൺഗ്രസിന്റെ നില പരുങ്ങലിൽ

മറുനാടൻ ഡെസ്‌ക്‌

വിജയവാഡ: ആന്ധ്ര നിയമസഭയിൽ വൈഎസ്ആർ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്. ആന്ധ്രപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിക്ക് തരംഗമാണ് സൂചിപ്പിക്കുന്നത്. ലോക്‌സഭ സീറ്റുകളിലും വൈഎസ്ആർ കോൺഗ്രസിന് മേൽക്കൈ ലഭിക്കുന്നു. വിവിധ ഏജൻസികൾ പുറത്ത് വിട്ട എക്സിറ്റ് പോൾ പ്രകാരം വൈഎസ്ആർ കോൺഗ്രസ് ഉയർന്ന ഭൂരിപക്ഷം നേടുമെന്നാണ് പറഞ്ഞിരുന്നു.

ആന്ധ്രയിൽ മുഖ്യമന്ത്രി ചന്ദ്രബാബു നയിക്കുന്ന ടിഡിപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്റെ ആദ്യഘട്ട സൂചനകൾ ലഭിച്ച 162 സീറ്റുകളിൽ 132 സീറ്റുകളിലും വൈഎസ്ആർ കോൺഗ്രസ് വ്യക്തമായ മുന്നേറ്റം തുടരുന്നു. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി മുപ്പത് സീറ്റുകളിലാണ് മുന്നേറുന്നത്. 88 ആണ് ആന്ധ്രയിൽ കേവല ഭൂരിപക്ഷത്തിലേക്ക് വേണ്ടത്

ആന്ധ്രയിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 25ൽ 20 സീറ്റിലും വൈഎസ്ആറിന്റെ പടയോട്ടമാണ്. ശേഷിച്ച അഞ്ച് സീറ്റുകളിൽ ടിഡിപി മുന്നേറുകയാണ്.മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപി ഇക്കുറി കോൺഗ്രസ് സഖ്യമില്ലാതെ ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.ജഗൻ മോഹൻ റെഡ്ഡി നയിക്കുന്ന വൈ എസ്ആർ കോൺഗ്രസ് തുടക്കം മുതലേ ആത്മവിശ്വാസത്തിലായിരുന്നു. ഭരണവിരുദ്ധ വികാരം വൈഎസ്ആറിന് ഗുണം ചെയ്തു.

പ്രദേശികമായ സർവേ ഫലത്തിൽ മാത്രമാണ് നായിഡുവിന് സാദ്ധ്യത കൽപ്പിച്ചിട്ടുള്ളത്. ജഗന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രയിലെ കോൺഗ്രസിന്റെ അവസാന വാക്കായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മുഖ്യമന്ത്രി സ്ഥാനം ജഗനു നൽകാഞ്ഞതതിനെ തുടർന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ജഗൻ വൈ.എസ്.ആർ കോൺഗ്രസ് രൂപീകരിച്ചത്.ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ തെലുങ്കു ദേശത്തിനൊപ്പം കോൺഗ്രസും ജഗന് ശത്രുക്കളായിരുന്നു. എന്നാൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ ജഗൻ സ്വാഗതം ചെയ്തിരുന്നു.

പഴയതൊക്കെ ക്ഷമിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതിനുപ്പുറത്തേക്ക് ഒരു ചുവടു പോലും മുന്നോട്ടു വച്ചിട്ടില്ല. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മൻ ചാണ്ടി ജഗനെ കോൺഗ്രസിനോട് അടുപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടതുമില്ല. ഈ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് കോൺഗ്രസ് നാമാവശേഷമാകുന്ന സൂചനകളാണ് എക്സിറ്റ് പോൾ ഫലങ്ങളും കാണിക്കുന്നത്. ജഗനെ അന്നു പിണക്കിയതിന്റെ ഫലം ഇന്ന് അനുഭവിക്കുന്നത് കോൺഗ്രസ് ആണെന്നു ചുരുക്കം. എതിരാളിയായ നായിഡു കോൺഗ്രസ് പക്ഷത്തേക്കും മഹാസഖ്യത്തിലേക്കുമൊക്കെ പോയ സാഹചര്യത്തിൽ ജഗനെ ഒപ്പം നിറുത്താൻ ബിജെപി ശ്രമം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP