Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഝാർഖണ്ഡിൽ തുടക്കത്തിൽ ചിരിക്കുന്നത് മഹാസഖ്യം; ബിജെപിയെ ഞെട്ടിച്ച് ജെഎംഎം-കോൺഗ്രസ് സഖ്യത്തിന്റെ മുന്നേറ്റം; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ സാധ്യത; 40 ലേറെ സീറ്റുകൾ പ്രതിപക്ഷ സഖ്യം നേടുമെന്ന് ആദ്യ വിലയിരുത്തലുകൾ; പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിന് കരുത്ത് പകരുന്ന തരത്തിൽ ഝാർഖണ്ഡിൽ നിന്നുള്ള ആദ്യ ട്രെൻഡുകൾ; അവസാന റൗണ്ടിൽ അതിശക്തമായ മത്സരത്തിലൂടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ബിജെപി ക്യാമ്പും; സാധ്യത തൂക്ക് നിയമസഭയ്ക്ക്

ഝാർഖണ്ഡിൽ തുടക്കത്തിൽ ചിരിക്കുന്നത് മഹാസഖ്യം; ബിജെപിയെ ഞെട്ടിച്ച് ജെഎംഎം-കോൺഗ്രസ് സഖ്യത്തിന്റെ മുന്നേറ്റം; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ സാധ്യത; 40 ലേറെ സീറ്റുകൾ പ്രതിപക്ഷ സഖ്യം നേടുമെന്ന് ആദ്യ വിലയിരുത്തലുകൾ; പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിന് കരുത്ത് പകരുന്ന തരത്തിൽ ഝാർഖണ്ഡിൽ നിന്നുള്ള ആദ്യ ട്രെൻഡുകൾ; അവസാന റൗണ്ടിൽ അതിശക്തമായ മത്സരത്തിലൂടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ബിജെപി ക്യാമ്പും; സാധ്യത തൂക്ക് നിയമസഭയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിധിയും ബിജെപിക്ക് എതിര്. ജെ.എം.എം. നേതൃത്വത്തിലുള്ള മുന്നണിക്ക് അനുകൂലമാണ് ആദ്യ ഫലങ്ങൾ. എക്സിറ്റ് പോൾ ഫലങ്ങളെ ശരിവയ്ക്കും വിധം ഝാർഖണ്ഡിലെ ഭരണകക്ഷിയായ ബിജെപി.ക്ക് കനത്ത തിരിച്ചടിയാണ് ആദ്യ ഫല സൂചനകൾ. അധികാരത്തുടർച്ച തേടിയ ബിജെപിക്കും 5 വർഷം കാലാവധി പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായ രഘുബർ ദാസിനും ഒരുപോലെ തിരിച്ചടിയാണ് പുറത്തു വരുന്ന ഫലങ്ങൾ.

ഝാർഖണ്ഡിൽ ജെഎംഎം സഖ്യം ഭൂരിപക്ഷം നേടുമെന്ന് ഉറപ്പാണ്. ജെഎംഎമ്മും കോൺഗ്രസും ചേർന്നുള്ള സഖ്യം ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. എന്നാൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകാനും സാധ്യതയുണ്ട്. എന്നാൽ മഹാസഖ്യത്തിൽ വിള്ളലുണ്ടാക്കാൻ ബിജെപിക്ക് ഇവിടെ കഴിയില്ല. അതുകൊണ്ട് തന്നെ ഝാർഖണ്ഡിൽ ഭരണമാറ്റം ഉറപ്പാണെന്ന് വിലയിരുത്താം.

ജാർഖണ്ഡ്(ആകെ സീറ്റ് 81)
ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യം-33
ബിജെപി-28
മറ്റുള്ളവർ-7
എജെഎസ് യു-5

രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. 81 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റുകളാണ്. 2014-ൽ ബിജെപി 35 സീറ്റുകളും സഖ്യകക്ഷിയായ എ.ജെ.എസ്.യു 17 സീറ്റുകളുമായിട്ടാണ് അധികാരത്തിലേറിയത്. നവംബർ 30 മുതൽ ഡിസംബർ 16 വരെയായി അഞ്ച് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. 65.17 ശതമാനമാണ് പോളിങ്.

ഹേമന്ത് സോറൻ നയിക്കുന്ന ജാർഖണ്ഡ് മുക്തിമോർച്ചയ്ക്കൊപ്പമാണ് കോൺഗ്രസും ആർ.ജെ.ഡി.യും. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ മുൻതൂക്കം ഈ മുന്നണിക്കായിരുന്നു. ജെ.എം.എം 43 സീറ്റുകളിലും കോൺഗ്രസ് 31 ഉം ആർജെഡി ഏഴ് സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി ഝാർഖണ്ഡിൽ ഭരണം നിലനിർത്തി മറികടക്കാമെന്ന പ്രതീക്ഷയും ബിജെപിക്ക് നഷ്ടമാവുകായണ്. പൗരത്വനിയമത്തിനെതിരായി ജനവിധി മാറിയെന്ന ആരോപണം പ്രതിപക്ഷം ഉയർത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP