Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയായിരിക്കെ ഉപതെരഞ്ഞെടുപ്പിൽ ഷിബുസോറൻ തോറ്റത് 8,973 വോട്ടുകൾക്ക്; 2014 ബാബുലാൽ മറാൻഡി രണ്ടിടത്ത് മൽസരിച്ച് രണ്ടിടത്തും തോറ്റു; മുൻ മുഖ്യമന്ത്രിമാരായ അർജുൻ മുണ്ടെയും മധു കോഡയും തോറ്റവരുടെ ലിസ്റ്റിൽ; ഇത്തവണ ബിജെപി മുഖ്യമന്ത്രി രഘുബർദാസ് അടിയറവ് പറഞ്ഞത് സ്വന്തം കാബിനറ്റ് അംഗമായ വിമതനോട്; ഇവിടെ രണ്ടാം വട്ടം മുഖ്യമന്ത്രിയായി ആർക്കും വാഴാൻ കഴിയില്ല; ജാർഖണ്ഡ് അഥവാ മുഖ്യമന്ത്രിമാർ തോൽക്കുന്ന നാട്

മുഖ്യമന്ത്രിയായിരിക്കെ ഉപതെരഞ്ഞെടുപ്പിൽ ഷിബുസോറൻ തോറ്റത്  8,973 വോട്ടുകൾക്ക്; 2014 ബാബുലാൽ മറാൻഡി രണ്ടിടത്ത് മൽസരിച്ച് രണ്ടിടത്തും തോറ്റു; മുൻ മുഖ്യമന്ത്രിമാരായ അർജുൻ മുണ്ടെയും മധു കോഡയും തോറ്റവരുടെ ലിസ്റ്റിൽ; ഇത്തവണ ബിജെപി മുഖ്യമന്ത്രി രഘുബർദാസ് അടിയറവ് പറഞ്ഞത് സ്വന്തം കാബിനറ്റ് അംഗമായ വിമതനോട്; ഇവിടെ രണ്ടാം വട്ടം മുഖ്യമന്ത്രിയായി ആർക്കും വാഴാൻ കഴിയില്ല; ജാർഖണ്ഡ് അഥവാ മുഖ്യമന്ത്രിമാർ തോൽക്കുന്ന നാട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുഖ്യമന്തിമാർ വാഴാത്ത നാട്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്ന ഝാർഖണ്ഡിനെ അങ്ങനെ വിശേഷിപ്പിക്കാം. 19 വർഷമായി തുടരുന്ന ഈ പതിവ് നിലവിലെ ബിജെപി മുഖ്യമന്ത്രി രഘുബർ ദാസിനും തകർക്കാനായില്ല.2014 ൽ 70,000 വോട്ടുകൾക്ക് ജംഷെഡ്പൂർ ഈസ്റ്റ് മണ്ഡലത്തിൽ നിന്നും ജയിച്ചു കയറിയ രഘുബർദാസ് ഇത്തവണ തോറ്റിരിക്കയാണ്. ബീഹാറിന്റെ ഒരു ഭാഗം അടർത്തി മാറ്റി 2000 ലായിരുന്നു ജാർഖണ്ഡ് രൂപീകരിക്കപ്പെട്ടത്. രാഷ്ട്രീയ ഭൂകമ്പങ്ങൾ എപ്പോഴും പിടിച്ചു കുലുക്കാറുള്ള ഇവിടെ ഇതുവരെ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകൾക്ക് ഇടയിൽ ആറ് മുഖ്യമന്ത്രിമാരാണ് സംസ്ഥാനത്തെ നയിച്ചത് അവരിൽ ആരും തന്നെ രണ്ടാം വട്ടം മുഖ്യമന്ത്രിയായി ഇരുന്നിട്ടുമില്ല.

ബാബുലാൽ മറാൻഡി, അർജുൻ മുണ്ട, ഷിബുസോറൻ, മധു കോഡ, ഹേമന്ദ് സോറൻ, രഘുബർ ദാസ് എന്നിവരാണ് ഈ പിന്നോക്ക സംസ്ഥാനത്തെ മുമ്പ് നയിച്ചവർ. 2008 ഓഗസ്റ്റ് 27 ന് മധുകോഡയായിരുന്നു ജാർഖണ്ഡ് മുഖ്യമന്ത്രിപദത്തിൽ എത്തിയത്. ഇദ്ദേഹം രാജിവെച്ചതിനെ തുടർന്ന് പിന്നാലെ മുഖ്യമന്ത്രിയായത് ജെഎംഎമ്മിന്റെ തലവൻ ഷിബുസോറനായിരുന്നു. ഭരണഘടനാനുസൃതമായി ആറു മാസത്തിനുള്ളിൽ തെഞ്ഞെടുപ്പിൽ ജയിച്ച് അസംബ്‌ളിയിൽ എത്തേണ്ട സോറൻ പക്ഷേ ഝാർഖണ്ഡ് പാർട്ടിയുടെ രാജാ പീറ്ററിനോട് 8,973 വോട്ടുകൾക്ക് തോറ്റു. 34,127 വോട്ടുകൾ രാജാപീറ്ററിന് കിട്ടിയപ്പോൾ മുഖ്യമന്ത്രി പദവിയിൽ ഇരിക്കുന്ന സോറന് കിട്ടിയത് 25,154 വോട്ടുകൾ.

2014 തെരഞ്ഞെടുപ്പിൽ നാലു മുഖ്യമന്ത്രിമാർക്കാണ് പണി കിട്ടിയത്. ഝാർഖണ്ഡിന്റെ ആദ്യ മുഖ്യമന്ത്രി ബാബുലാൽ മറാൻഡി ധൻവാറിലും ഗിരിദിയിലും മത്സരിച്ചെങ്കിലും രണ്ടിടത്തും തോറ്റു. ഗിരിദിൽ ബിജെപി നേതാവ് നിർഭയ് ഷഹബാദിയോട് തോറ്റത് 31,000 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ധൻവാറിലാകട്ടെ സിപിഐ (എംഎൽ)രാജ്കുമാർ യാദവിനോടും തോറ്റു. മൊറാൻഡി വീണ്ടും ധൻവാറിൽ മത്സരിച്ചു.

കേന്ദ്രമന്ത്രി അർജുൻ മുണ്ട് മൂന്ന് തവണ ഝാർഖണ്ഡിൽ മുഖ്യമന്തിയായ ആളാണ്. എന്നാൽ 2014 ലെ തെരഞ്ഞെടുപ്പിൽ ഖരസാവൻ സീറ്റ് അദ്ദേഹത്തെ കൈവിട്ടു. ജെഎംഎമ്മിന്റെ ദശരഥ് ഗാഗ്‌റായിയോട് 12,000 വോട്ടുകൾക്കാണ് തോറ്റത്. മറ്റൊരു മുൻ മുഖ്യമന്ത്രി മധു കോഡയ്ക്കും തോൽവിയുടെ ചരിത്രമുണ്ട്. മജോണിലാണ് തോൽവിയറിഞ്ഞത്. ജെഎംഎമ്മിന്റെ നിരൽ പുർത്തിയാണ് തോൽപ്പിച്ചത്. 2014 ൽ ധുംകയിലും ബാർഹെയ്തിയിലും മത്സരിച്ച് തോറ്റ ജെഎംഎമ്മിന്റെ ഹേമന്ദ് സോറനാണ് ഇത്തവണ ഝാർഖണ്ഡിൽ നിയുക്ത മുഖ്യമന്ത്രി. ഇത്തവണയും ഇവിടെ രണ്ടിടത്തുമാണ് മത്സരിക്കുന്നത്.

മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നവർക്ക് പിന്തുടർച്ച വാഴാത്ത ഝാർഖണ്ഡിൽ ഈ പതിവ് രഘുബർ ദാസ് അവസാനിപ്പിക്കുമോ എന്നാണ് ഇത്തവണ ഏവരും ഉറ്റുനോക്കുന്നത്. തന്റെ തന്നെ ക്യാബിനറ്റിൽ ഉണ്ടായിരുന്ന സരയു റായിയാണ് വിമതനായെത്തി രഘുബർ ദാസിനെ തോൽപ്പിച്ചത്. . 1995 ന് ശേഷം ബിജെപി സ്ഥാനാർത്ഥി ഇവിടെ പരാജയം അറിഞ്ഞിട്ടില്ല.ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിക്കുന്നതായി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബർ ദാസ് സമ്മതിച്ചു.

ഫലപ്രഖ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ബിജെപി പിന്നിലായിരുന്നപ്പോൾ, വോട്ട് എണ്ണിക്കഴിയുമ്പോൾ ബിജെപി സർക്കാറുണ്ടാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.81 മണ്ഡലങ്ങളുള്ള ഝാർഖണ്ഡിൽ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തുമ്പോൾ കോൺഗ്രസ് - ജെ.എം.എം സഖ്യം 45 സീറ്റിൽ മുന്നിലാണ്. ഒറ്റക്ക് മത്സരിച്ച ബിജെപിക്ക് 26 ഇടങ്ങളിൽ മാത്രമാണ് മുന്നേറാൻ കഴിഞ്ഞത്. ഭരണവിരുദ്ധ തരംഗത്തിനു പുറമെ പാർട്ടിയുടെ ആദിവാസി മുഖമായ കേന്ദ്രമന്ത്രി അർജുൻ മുണ്ടയെ പ്രചരണങ്ങളിൽ കാര്യമായി പങ്കെടുപ്പിക്കാതിരുന്നതും ഭരണത്തിൽ സഖ്യകക്ഷിയായിരുന്ന ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനെ (അജ്‌സു) കൂട്ടാതെ ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടതും ബിജെപിക്ക് ക്ഷീണമായി എന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP