Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരാൾക്കുപോലും തലകുനിക്കേണ്ടതായ വാക്കോ പ്രവൃത്തിയോ ചിന്ത പോലുമോ എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല; മാധ്യമപ്രചാരണത്തിന് വിരുദ്ധമായി ഇടുക്കി രൂപതയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും പൂർണ പിന്തുണയുണ്ട്; കഴിഞ്ഞതവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ഇടുക്കിയിൽ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിൽ മണ്ഡല പര്യടനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജ്

ഒരാൾക്കുപോലും തലകുനിക്കേണ്ടതായ വാക്കോ പ്രവൃത്തിയോ ചിന്ത പോലുമോ എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല; മാധ്യമപ്രചാരണത്തിന് വിരുദ്ധമായി ഇടുക്കി രൂപതയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും പൂർണ പിന്തുണയുണ്ട്; കഴിഞ്ഞതവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ഇടുക്കിയിൽ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിൽ മണ്ഡല പര്യടനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തവരെല്ലാം ഇത്തവണയും കൂടെയുണ്ടാകും, തികഞ്ഞ ശുഭപ്രതീക്ഷയിലാണ് ഇടുക്കിയിലെ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥി ജോയ്‌സ് ജോർജ്. മണ്ഡലത്തിൽ നേരത്തെയുണ്ടായരുന്ന അപരിചിതത്വം ഇപ്പോഴില്ല. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പൂർണ്ണപിൻതുണയുണ്ട്. കഴിഞ്ഞ തവണ ഒരു പ്രത്യേക സാഹചര്യത്തിലാണ് മത്സരിക്കാനെത്തിയത്. ആളുകളുമായി ഉണ്ടാക്കിയ അത്മബന്ധവും അഞ്ച് വർഷക്കാലം പാർലമെന്റ് മണ്ഡലത്തിൽ നിറഞ്ഞു നിന്നു പ്രവർത്തിക്കാനായതുമാണ് വിജയ പ്രതീക്ഷ കൂട്ടുന്ന മുഖ്യഘടകങ്ങൾ. കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല, ജോയ്‌സ് ജോർജ് പറഞ്ഞു.
കോതമംഗലം നിയോജക മണ്ഡലത്തിലെ പര്യടനത്തിനായി എത്തിയ ജോയിസ് ജോർജ്ജ് കോഴിപ്പിള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇടുക്കി രൂപതയുടെ നിസ്സഹകരണം, ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാട്, വ്യക്തിപരമായി ഉയർന്ന ആരോപണങ്ങൾ വിവാദമായ മൂവാറ്റുപുഴയിലെ വെയിറ്റിങ് ഷെഡ്നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം കാര്യമായി തന്നെ പ്രതികരിച്ചു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യത്തിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാർത്ഥിയായി മത്സരിച്ചത്. വോട്ടർമാർക്കുണ്ടായിരുന്ന അപരിചിത്വമായിരുന്നു പ്രധാന വെല്ലുവിളി. ഇന്ന് സ്ഥിതി മാറി. 5 കൊല്ലം മഴുവൻ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുകയും അവരിലൊരാളായി നിന്ന് പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരം ഉണ്ടാക്കാൻ പരമാവധി പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആളുകളുമായി വലിയ അത്മബന്ധത്തിനും കാരണമായി. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നത് പ്രധാന ഘടകം ഇതാണ്.

മണ്ഡലത്തിലെ മുഴുവൻ ജനങ്ങൾക്കും അഭിമാനിക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഒരാൾക്കുപോലും തലകുനിക്കേണ്ടതോ അപമാനം ഉണ്ടാക്കുന്നതോ ആയ ഒരു കാര്യം, വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ചിന്തകൊണ്ടോ എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തവരെല്ലാം ഒപ്പമുണ്ടാവും. മറ്റ് ജനവിഭാഗങ്ങളുടെ പിൻ തുണ ലഭിക്കുകയും ചെയ്യും. അദ്ദേഹം വ്യക്തമാക്കി.

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പൂർണ്ണ പിന്തുണയോടുകൂടിയാണ് മത്സരിക്കുന്നത്. സമിതി നേതാക്കൾ പരസ്യമായി പിൻതുണ അറിയിച്ചിട്ടുള്ളതുമാണ്. അതിനിപ്പോഴും മാറ്റമില്ല. മറിച്ചുള്ള പ്രചാരണങ്ങൾ മുഖ വിലയ്ക്കെടുക്കുന്നില്ല. അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങളും വ്യക്തികളും എന്നേ ദ്രോഹിക്കുകയാണ്. വാസ്തവമല്ലാത്ത കാര്യങ്ങളാണ് ഇവർ പ്രചരിപ്പിക്കുന്നത്്. വ്യക്തിപരമായുള്ള ആരോപണങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇങ്ങിനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മൂവാറ്റുപുഴയിൽ എംപി ഫണ്ട് ഉപയോഗിച്ചുള്ള വെയിറ്റിങ് ഷെഡ് നിർമ്മാണത്തിൽ ഏതെങ്കിലും തരത്തിലുള്ള അഴിമതിയോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടത് കളക്ടറാണ്. ദ്യോഗസ്ഥ തലത്തിലാണ് എം പി ഫണ്ട് വിനോഗിച്ചുള്ള പദ്ധതികളുടെ നിർമ്മാണം നടക്കുന്നത്. വെയിറ്റിങ് ഷെഡ് നിർമ്മാണത്തിനായി ഒരു രൂപ പോലും നൽകിട്ടില്ലന്നാണ് കളക്ടറുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. മണ്ഡലത്തിൽ അനുവദിച്ച മുഴുവൻ ഫണ്ടും ഉപയോഗിച്ചുള്ള ചെറുതും വലുതുമായ പദ്ധതികൾക്ക് നടപ്പിൽ വരുത്താൻ ഒരു വിധത്തിലുള്ള അഴിമതി ആരോപണവും ഉയരാതെ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും അനുമതി നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. നൂറു ശതമാനം സുതാര്യമായിട്ടാണ് ഈ കാര്യങ്ങളെല്ലാം നടന്നിട്ടുള്ളത്. ഇവിടെയും അക്കാര്യം ഉറപ്പു വരുത്തും, അദ്ദേഹം അറിയിച്ചു.

രാവിലെ കോതമംഗലം നിയോജക മണ്ഡലത്തിന്റെ പ്രവേശന കവാടമായി നേര്യമംഗലം മുതൽ ഇടതുമുന്നണി പ്രവർത്തകർക്കൊപ്പം ജോയ്‌സ് ജോർജ്ജ് വോട്ടർമാരെ കണ്ടാണ് 10 മണിയോടടുത്ത് കോതമംഗലം കോഴിപ്പിള്ളിയിലെത്തിയത്. നേര്യമംഗലത്ത് ജില്ലാ കൃഷിത്തോട്ടത്തിലെത്തി തൊഴിലാളികളെ നേരിൽക്കണ്ട് സഹായം തേടി. കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ നെല്ലിമറ്റം കവലകളിലും വ്യാപാരികളെയും നാട്ടുകാരെയും കണ്ട് പിൻതുണ തേടി. നഗര പരിധിയിൽ കോഴിപ്പിള്ളിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ഇവിടെ എത്തിയപ്പോൾ കാത്തുനിന്ന ഇടതുമുന്നണി നേതാക്കളും പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നേരെ മാധ്യമങ്ങളെ കാണാനെത്തുകയായിരുന്നു.തുടർന്നാണ് വോട്ടർമാരെ കാണുന്നതിനായി നേതാക്കൾക്കൊപ്പം കാൽനടയാത്ര ആരംഭിച്ചത്.രണ്ടുമണിക്കൂറിലേറെ സമയമെടുത്താണ് നഗരപര്യടനം പൂർത്തിയാക്കിത്. പ്രമുഖ വ്യക്തികളെ നേരിൽക്കണ്ട് പിൻതുണതേടി. കോളേജുകളുൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളിലെത്തി ജീവനക്കാരെയും നടത്തിപ്പുകാരുമുൾപ്പെടെയുള്ളവരെ നേരിൽക്കണുന്നതിനാണ് ഇന്നത്തെ ബാക്കി സമയം നീക്കിവച്ചിരിക്കുന്നത്.

കോതമംഗലം എംഎ‍ൽഎ.ആന്റണി ജോൺ എൽഡിഎഫ് നേതാക്കളായ ആർ.അനിൽകുമാർ, പി.എൻ.ബാലകൃഷ്ണൻ ഷാജി മുഹമ്മദ്, എസ്.സതീഷ് ഇ കെ ശിവൻ, എം.കെ.രാമചന്ദ്രൻ,മനോജ് ഗോപി ഷാജിപീച്ചക്കര,ബാബു പോൾ ബേബി പൗലോസ്, ടി.പി.തമ്പാൻ പി.ആർ ഗംഗാധരൻ, സി.എസ്.നാരായണൻ നായർ,ജില്ലാ പഞ്ചായത്ത് അംഗം കെ.എം. പരീത്, കെ.എ.നാഷാദ്, കെ.വി.തോമസ്, തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം പ്രചരണ പരിപാടിയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP