Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വട്ടിയൂർക്കാവിൽ തന്റെ പിൻഗാമിയായി സഹോദരി വേണ്ട: പത്മജ വേണുഗോപാലിന്റെ പേര് ആദ്യമേ വെട്ടി കെ.മുരളീധരൻ; പത്മജയെ നിർത്തിയാൽ കുടുംബവാഴ്ച എന്ന ആരോപണം ഉയരും; കുടുംബത്തിൽ നിന്നൊരാൾ വട്ടിയൂർക്കാവിൽ മത്സരിക്കേണ്ടെന്നും തനിക്ക് പ്രത്യേക നോമിനിയില്ലെന്നും മുരളി; അരൂരിൽ സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാനും പിന്തുണ

വട്ടിയൂർക്കാവിൽ തന്റെ പിൻഗാമിയായി സഹോദരി വേണ്ട: പത്മജ വേണുഗോപാലിന്റെ പേര് ആദ്യമേ വെട്ടി കെ.മുരളീധരൻ; പത്മജയെ നിർത്തിയാൽ കുടുംബവാഴ്ച എന്ന ആരോപണം ഉയരും; കുടുംബത്തിൽ നിന്നൊരാൾ വട്ടിയൂർക്കാവിൽ മത്സരിക്കേണ്ടെന്നും തനിക്ക് പ്രത്യേക നോമിനിയില്ലെന്നും മുരളി; അരൂരിൽ സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാനും പിന്തുണ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വട്ടിയൂർക്കാവിൽ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം തള്ളി കെ.മുരളീധരൻ എംപി. തന്റെ പിൻഗാമിയായി മണ്ഡലത്തിൽ പത്മജയെ കൊണ്ടുവരുന്നതിൽ താൽപര്യമില്ല. പത്മജയുടെ സ്ഥാനാർത്ഥിത്വം കുടുംബാധിപത്യം എന്ന ആക്ഷേപമുണ്ടാക്കും. വട്ടിയൂർക്കാവിൽ തനിക്ക് നോമിനി ഇല്ല. ഇക്കാര്യത്തിൽ ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് രാഷ്ട്രീയ അഭയം തന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. വേദനയോടെയാണ് വട്ടിയൂർക്കാവ് മണ്ഡലം വിട്ടത്. അരൂരിൽ ഷാനിമോൾ ഉസ്മാന് സാധ്യതയെന്നും കെ.മുരളീധരൻ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ പട്ടിക ഉടൻ തയാറാക്കണം. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ തർക്കമുണ്ടാവില്ല. അരൂർ സീറ്റിൽ ഷാനിമോൾ ഉസ്മാനാണ് സാധ്യത. ഷാനിമോളുടെ മികച്ച പ്രകടനം അംഗീകരിക്കണമെന്നും മുരളീധരൻ വ്യക്തമാക്കി.

മണ്ഡലത്തിൽ ഇത്തവണ ബിജെപി നേട്ടമുണ്ടാക്കില്ല. പതിനഞ്ച് തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ് ഒ. രാജഗോപാലിന്റെ തോൽവി റെക്കോർഡ് മറികടക്കാനാണ് കുമ്മനം മൽസരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ ഇക്കുറിയും യുഡിഎഫ് വിജയിക്കുമെന്ന് കെ. മുരളീധരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മത്സരം നടക്കുന്നത് രണ്ടാം സ്ഥാനത്തേയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്തും യുഡിഎഫ് മികച്ച വിജയം കൈവരിക്കും. വട്ടിയൂർക്കാവിൽ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥിക്ക് വേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.

ഉപതിരഞ്ഞടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് ലീഗും മറ്റിടങ്ങളിൽ കോൺ്ഗ്രസും മത്സരിക്കാനാണ് സാധ്യത. ഉപതിരഞ്ഞെടുപ്പിലെ സീറ്റുകളിൽ ചർച്ച ഇതുവരെ തുടങ്ങിയിട്ടില്ല. പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ എല്ലാവരും മത്സരിക്കണം. മഞ്ചേശ്വരത്ത് ഇത്രയും കാലം പ്രതിനിധി ഇല്ലാതായി പോയതിന്റെ ഉത്തരവാദിത്വം ബിജെപിക്കാണ്. അതുകൊണ്ട് തന്നെ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.

അതിനിടെ അഞ്ചിടങ്ങളിലും സ്ഥാനാർത്ഥികൾക്കായി തിരക്കിട്ട ചർച്ചകളിലാണ് മുന്നണികൾ. അതേസമയം വട്ടിയൂർക്കാവിൽ കുമ്മനം രാജശേരൻ മൽസരിക്കണമെന്ന് ബിജെപി ജില്ലാകമ്മിറ്റി. ഇന്ന് കൊച്ചിയിൽ ചേരുന്ന ബിജെപി കോർകമ്മിറ്റിയോഗത്തിൽ നിലപാട് അറിയിക്കും. കുമ്മനം സ്ഥാനാർത്ഥിയാകണമെന്ന വട്ടിയൂർക്കാവ് മണ്ഡലം സമിതിയുടെ നിലപാട് ജില്ലാ കമ്മിറ്റി അംഗീകരിച്ചു.പാർട്ടി തീരുമാനം അനുസരിക്കുമെന്ന് കുമ്മനം രാജശേഖരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP