Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വട്ടിയൂർക്കാവിൽ നിന്ന് വടകരയിലെത്തിയ കെ മുരളീധരൻ ഗ്രൂപ്പുകൾക്ക് അതീതൻ; മലബാറിൽ യുഡിഎഫിന് കരുത്തു പകർന്ന മുസ്ലിം ലീഗിന്റെ പൊന്നോമന പുത്രൻ; പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും കെ മുരളീധരൻ കോൺഗ്രസിലെ കരുത്തനാകും; വടകരയിൽ സ്ഥാനാർത്ഥിയായി വന്നിറങ്ങിയപ്പോൾ ലഭിച്ച സ്വീകരണം മറ്റൊരു യുഡിഎഫ് സ്ഥാനാർത്ഥിക്കും ലഭിക്കാത്തത്

വട്ടിയൂർക്കാവിൽ നിന്ന് വടകരയിലെത്തിയ കെ മുരളീധരൻ ഗ്രൂപ്പുകൾക്ക് അതീതൻ; മലബാറിൽ യുഡിഎഫിന് കരുത്തു പകർന്ന മുസ്ലിം ലീഗിന്റെ പൊന്നോമന പുത്രൻ; പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും കെ മുരളീധരൻ കോൺഗ്രസിലെ കരുത്തനാകും; വടകരയിൽ സ്ഥാനാർത്ഥിയായി വന്നിറങ്ങിയപ്പോൾ ലഭിച്ച സ്വീകരണം മറ്റൊരു യുഡിഎഫ് സ്ഥാനാർത്ഥിക്കും ലഭിക്കാത്തത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സിക്കാൻ എത്തിയ കെ മുരളീധരൻ എംഎൽഎയ്ക്ക് ലഭിച്ച സ്വീകരണം കോൺഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങളെ മാറ്റിമറിച്ചേക്കും. സിപിഎമ്മിനെ കരുത്തനെ നേരിടാൻ വടകരയിൽ വന്നിറങ്ങിയ മുരളീധരനെ ഉജ്ജ്വലമായാണ് അണികൾ സ്വീകരിച്ചത്. ആയിരങ്ങളാണ് റെയിൽവേ സ്റ്റേഷനിലേക്ക് ആവേശതത്തോടെ ഒഴുകി എത്തിയത്. കോൺഗ്രസ് രാഷ്ട്രീയത്തിൽ ജനപിന്തുണയുള്ള നേതാവ് താൻ തന്നെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന് ലഭിച്ച സ്വീകരണം. ഒരു കാലത്ത് പാർട്ടിയിൽ നിന്നും അകന്ന് തനിയെ രാഷ്ട്രീയം നയിച്ച മുരളീധരൻ ഇന്ന് ആർത്തിരമ്പുന്ന ആൾക്കൂട്ടത്തിന്റെ നേതാവായി മാറുന്നു. കാലത്തിന്റെ കാവ്യനീതിയായി ഇത് മാറുകായിരുന്നു.

ഒരു കാലത്ത് പാർട്ടി വിരുദ്ധൻ എന്ന് വിളിച്ച് അധിക്ഷേപിച്ച നേതൃത്വത്തെ കൊണ്ടു തന്നെ മിടുക്കനായ നേതാവെന്ന് പറയിപ്പിക്കാൻ മുരളീധരനെ വലിയ സാഹസികനെന്ന് പറയിപ്പിക്കണം. പാർട്ടി ഒരു പ്രതിസന്ധി ഘട്ടത്തിലെത്തി നിന്നപ്പോൾ കൈപിടിച്ചുയർത്തിയ രക്ഷകനെന്ന് ഹൈക്കമാൻഡിന് മുന്നിൽ തെളിയിക്കണം. അങ്ങനെ ഇടക്കാലത്ത് തനിക്ക് നഷ്ടപ്പെട്ട പാർട്ടിയിലെ ശക്തിയും പ്രൗഡിയും കൈപ്പിടിയിൽ ഒതുക്കണം എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ നീക്കത്തിലേക്കുള്ള വലിയ ചുവടുവെപ്പായിരുന്നു ഇത്.

മണ്ഡലത്തിൽ മുരളീധരൻ നേരിടുന്നത് കനത്ത മത്സരമാണ്. എന്നാൽ, ലീഡർ കരുണാകരന്റെ മകന് പിടിച്ചടക്കാൻ തന്നെ സാധിക്കുമെന്നാണ് കണക്കു കൂട്ടലുകൾ. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന വടകര ലോക്സഭാ മണ്ഡലത്തിൽ കുറ്റ്യാടി ഒഴികെ മറ്റെല്ലാ മണ്ഡലവും ഇടതുപക്ഷത്തിനൊപ്പമാണ്. മാത്രമല്ല ഏകദേശം 70,000 ത്തോളം വോട്ട് മണ്ഡലത്തിൽ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്ന എൽ.ജെ.ഡിയും ഇന്ന് എൽ.ഡി.എഫിനൊപ്പമാണ്. ഇവിടെ വിജയിച്ചു കയറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതു തന്നെയായിരുന്നു ഡി.സി.സി പ്രസിഡന്റും കെപിസിസി പ്രസിഡന്റും അടക്കമുള്ള നേതാക്കൾ വടകരയിൽ മത്സരിക്കാൻ കൂട്ടാക്കാതെ മാറി നിന്നതും. സീറ്റ് വീതം വെപ്പിൽ ഗ്രൂപ്പ് യുദ്ധത്തിന്റെ അടുത്തെങ്ങുമില്ലാത്ത രീതിയിലുള്ള തർക്കം പാർട്ടി പ്രവർത്തകർക്കിടയിൽ അടക്കം വലിയ രീതിയിൽ ചർച്ചയായതോടെ കെപിസിസി നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇതിനിടെയാണ് രക്ഷകനായുള്ള മുരളിയുടെ അവതരണം.

ഐഗ്രൂപ്പിന്റെ അധികായൻ എന്ന് പറയപ്പെടുന്ന രമേശ് ചെന്നിത്തലയെ പരസ്യമായി ചോദ്യം ചെയ്തുകൊണ്ട് ഗ്രൂപ്പ് നേതാക്കൾ വ്യാഴാഴ്ച കോഴിക്കോട് യോഗം ചേർന്നതും ശ്രദ്ധേയമായ കാര്യമാണ്. ഉമ്മൻ ചാണ്ടിയെ എംപിയാക്കി പറഞ്ഞയക്കാനുള്ള ശ്രമം പരാജയപ്പെട്ടതും സീറ്റ് വീതം വെപ്പിൽ ഉമ്മൻ ചാണ്ടിയുടെ കൈകടത്തിൽ കൃത്യമായി വിജയിക്കുകയും ചെയ്തതോടെയാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഐ.ഗ്രൂപ്പ് പ്രവർത്തകർ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത്. ഇത് ചെന്നിത്തല അടങ്ങുന്ന നിലവിലെ ഐഗ്രൂപ്പിന് വലിയ ക്ഷീണമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. മുരളി വടകരയിൽ മത്സരിക്കാനെത്തിയതോടെ താര പരിവേഷം വന്ന പഴയ ലീഡറിന്റെ മകന്റെ വാക്കുകളെ ഇനി അങ്ങനെ തള്ളിക്കളയാൻ നേതൃത്വത്തിന് സാധിക്കില്ല. ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാർട്ടിയിൽ ജനപിന്തുണയുള്ള മുരളിക്ക് ഒരു പക്ഷെ പാർട്ടിയിൽ പിടിമുറക്കാനുള്ള പിടിവള്ളി കൂടിയാവും വടകരയിലെ സ്ഥാനാർത്ഥിത്വം.

ഐക്യജനാധിപത്യമുന്നണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ആർത്തിരമ്പിയെത്തിയ ജനക്കൂട്ടമായിരുന്നു വടകരയിൽ ഇന്നലെ എത്തിയത്. വടകര പാർലമെന്റ് മണ്ഡലം എന്ത് ചിന്തിക്കുന്നു എന്നതിന്റെ സൂചനകൾ കൂടിയായി ആർത്തിരമ്പിയെത്തുന്ന ജനക്കൂട്ടം. കോൺഗ്രസ് കൊടികളും ലീഗ് കൊടികളും ആവേശത്തിൽ വാനിലേക്ക് ഉയർന്നതോടെ അക്ഷരാർത്ഥത്തിൽ ആവേശത്തിന്റെ അലകടലായി വടകര റെയിൽവേ സ്റ്റേഷൻ മാറി. ട്രെയിനിൽ നിന്ന് ഇറങ്ങാൻ പോലും മുരളിധരന് ക്ലേശിക്കേണ്ടി വന്നു.

പുഷ്പങ്ങൾ വരെ ഈ ഘട്ടത്തിൽ മുരളീധരനു നേരെ യുഡിഎഫ് പ്രവർത്തകർ വീശി അറിയുന്നുണ്ടായിരുന്നു. റെയിൽവെ സ്റ്റേഷനിൽ നൽകിയ ആവേശോജ്വല സ്വീകരണത്തിന് ശേഷം തുറന്ന ജീപ്പിലാണ് മുരളീധരനെ ആനയിച്ചത്. മുരളീധരന് നിൽക്കാൻ കഴിയാത്ത വിധം നേതാക്കളും അണികളും ജീപ്പിലേക്കും തിക്കി തിരക്കി കയറിയിരുന്നു. ജീപ്പിനു പിറകിലും മുന്നിലുമായി യുഡിഎഫ് അണികളും ആവേശത്തോടെ കൈകോർത്തു നടക്കുകയും ചെയ്തു. അതിനാൽ വളരെ പതിയെയാണ് വടകര ടൗണിലൂടെ ഈ ജീപ്പിനു കടന്നുപോകാൻ സാധിച്ചത്. അണികൾക്കും നേതാക്കൾക്കും ആവേശം പ്രകടമായിരുന്നു. പി.ജയരാജനെ പോലെ വടകരയിലെ കരുത്തനായ ഇടതുമുന്നണി സ്ഥാനാർത്ഥിയെ നേരിടാൻ മുരളീധരനെ പോലുള്ള ഒരു സ്ഥാനാർത്ഥി വരുമെന്ന് യുഡിഎഫ് അണികളും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ മുരളീധരന്റെ വരവ് യുഡിഎഫ് അണികൾ ആഘോഷമാക്കി.

കെ.മുരളീധന്റെ വരവോടെ വടകരയിൽ കടുത്ത മത്സരത്തിനുള്ള അരങ്ങൊരുങ്ങുകയാണ്. ഇടതുമുന്നണി സ്ഥാനാർത്ഥിയായ പി.ജയരാജൻ മണ്ഡലത്തിൽ സജീവ സാന്നിധ്യമായി മുൻപ് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. പി.ജയരാജന് ഒത്ത സ്ഥാനാർത്ഥിയെ ലഭിക്കാത്തതിൽ നിരാശരായി നിന്ന അണികളുടെ ഇടയിലേക്കാണ് മുരളീധരൻ വന്നിറങ്ങിയത്. അതുകൊണ്ട് തന്നെ മുരളീധരന് ആവേശോജ്വല സ്വീകരണം നൽകാൻ ലീഗ് അണികൾ ഉൾപ്പെടെ മത്സരിക്കുകയായിരുന്നു. ഇതോടെ മണ്ഡലത്തിൽ കടുത്ത മത്സരത്തിനാണ് സാധ്യത തെളിയുന്നത്. കോട്ടപ്പറമ്പിൽ നടന്ന മണ്ഡലം കൺവെൻഷനും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP