Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർഎസ്എസ് ഇടപെടലോടെ കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി ആയേക്കും; കൈനനയാതെ മീൻ പിടിക്കാനുള്ള ശ്രീധരൻ പിള്ളയുടെ സ്ഥാനാർത്ഥി മോഹങ്ങൾക്ക് കേന്ദ്രനേതൃത്വം തടയിട്ടെന്ന് സൂചന; ആറ്റിങ്ങലിലേക്ക് പരിഗണിക്കുന്നത് ശോഭാ സുരേന്ദ്രന്റെ പേര്; ആശിച്ചു മോഹിച്ചു ഒടുവിൽ ബിജെപിയിൽ സീറ്റു കിട്ടിയ ടോം വടക്കന് നൽകുന്നത് ആർക്കും വേണ്ടാത്ത കൊല്ലം; അൽഫോൻസ് കണ്ണന്താനം എറണാകുളത്തും മത്സരിച്ചേക്കും: അന്തിമ സ്ഥാനാർത്ഥി പട്ടിക നാളെ

ആർഎസ്എസ് ഇടപെടലോടെ കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി ആയേക്കും; കൈനനയാതെ മീൻ പിടിക്കാനുള്ള ശ്രീധരൻ പിള്ളയുടെ സ്ഥാനാർത്ഥി മോഹങ്ങൾക്ക് കേന്ദ്രനേതൃത്വം തടയിട്ടെന്ന് സൂചന; ആറ്റിങ്ങലിലേക്ക് പരിഗണിക്കുന്നത് ശോഭാ സുരേന്ദ്രന്റെ പേര്; ആശിച്ചു മോഹിച്ചു ഒടുവിൽ ബിജെപിയിൽ സീറ്റു കിട്ടിയ ടോം വടക്കന് നൽകുന്നത് ആർക്കും വേണ്ടാത്ത കൊല്ലം; അൽഫോൻസ് കണ്ണന്താനം എറണാകുളത്തും മത്സരിച്ചേക്കും: അന്തിമ സ്ഥാനാർത്ഥി പട്ടിക നാളെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്തനംതിട്ട ലോക്‌സഭാ സീറ്റിന് വേണ്ടിയുള്ള വടംവലികൾക്ക് ഒടുവിൽ ശബരിമല സമരനായകൻ കെ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. മത്സരിക്കാൻ സീറ്റിന് വേണ്ടി പിടിമുറുക്കി പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളക്കെതിരെ പ്രവർത്തകരുടെ രോഷം അണപൊട്ടിയതോടെ സുരേന്ദ്രന് നറുക്കു വീണേക്കുമെന്നാണ് സൂചനകൾ. ഇതോടെ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെയാണ് സുരേന്ദ്രൻ പട്ടികയിൽ ഇടംപിടിക്കുന്നത് എന്നാണ് അറിയുന്നത്. പിള്ളയോടെ മത്സരിക്കേണ്ടെന്ന് കേന്ദ്രം നിർദ്ദേശിച്ചന്നൊണ് സൂചന. സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക നാളെയാണ് പുറത്തിറക്കുക.

പത്തനംതിട്ട സീറ്റ് ഉറപ്പിച്ചാണ് പി ശ്രീധരൻ പിള്ള ഡൽഹിക്ക് വണ്ടി കയറിയത്. എന്നാൽ, അവസാന നിമിഷം അദ്ദേഹം പട്ടികയ്ക്ക് പുറത്തായി. അതോടെ പത്തനംതിട്ട ലഭിക്കാത്തതിനാൽ മത്സരിച്ചേക്കില്ല എന്ന് കരുതിയ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പത്തനംതിട്ട ഏറക്കുറേ ഉറപ്പിച്ചത്. ബിജെപിയിൽ ഏറ്റവുമധികം തർക്കം നിലനിന്ന പത്തനംതിട്ട സീറ്റിന്റെ കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് പ്രശ്നപരിഹാരമുണ്ടക്കിയത്.

പത്തനംതിട്ട മണ്ഡലത്തിൽ ശ്രീധരൻപിള്ള സ്ഥാനാർത്ഥിയാവുമെന്നാണ് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നത്. എന്നാൽ കെ. സുരേന്ദ്രന് സീറ്റ് നൽകണമെന്ന് ബിജെപിയിൽ ഒരു വിഭാഗം ആവശ്യപ്പെടുകയും ആർഎസ്എസ് അതിനായി ഉറച്ച നിലപാടെടുക്കുകയും ചെയ്തതോടെയാണ് സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലായത്. കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചൊവ്വാഴ്ച ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനെ തുടർന്നാണ് കെ. സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കാനും ശ്രീധരൻപിള്ളയോട് മത്സര രംഗത്തുനിന്ന് മാറിനിൽക്കാനും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതെന്നാണ് സൂചന.

സുരേന്ദ്രന് സീറ്റ് നൽകിയില്ലെങ്കിൽ പത്തനംതിട്ടയിൽ ബിജെപിയിൽ ഒരു വിഭാഗത്തിന്റെ വോട്ട് ലഭിക്കില്ലെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രശ്നപരിഹാരത്തിന് കേന്ദ്രനേതൃത്വം ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. ശ്രീധരൻപിള്ള, കെ. സുരേന്ദ്രൻ, എം ടി രമേശ്, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരായിരുന്നു പത്തനംതിട്ട സീറ്റിനുവേണ്ടി ആവശ്യമുന്നയിച്ചിരുന്നത്. എന്നാൽ ആദ്യഘട്ടത്തിൽത്തന്നെ എം ടി രമേശിന്റെയും അൽഫോൻസ് കണ്ണന്താനത്തിന്റെയും പേരുകൾ തള്ളിപ്പോയിരുന്നു. എൻഎസ്എസിന്റെയും ഓർത്തഡോക്സ് വിഭാഗത്തിന്റെയും പിന്തുണ ലഭിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് പിള്ളയെ അനുകൂലിക്കുന്നവർ സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. ഒപ്പം ശബരിമല വിഷയത്തിൽ സജീവമായ ഇടപടലുകൾ നടത്തിയ സുരേന്ദ്രന് സീറ്റ് നൽകണമെന്ന് ആവശ്യവും ശക്തമായി ഉന്നയിക്കപ്പെട്ടു.

സുരേന്ദ്രൻ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുന്നതോടെ ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനെ മത്സരിപ്പിച്ചേക്കും. പാലക്കാട് അല്ലാത്തതിനാൽ അവർ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും ഒടുവിൽ ആറ്റിങ്ങലിൽ തന്നെ സ്ഥാനാർത്ഥിയാകാനാണ് എല്ലാ സാധ്യതയും. എറണാകുളത്ത് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ആലപ്പുഴയിൽ കെ.എസ് രാധാകൃഷ്ണനും മത്സരിച്ചേക്കും. കോൺഗ്രസ് വിട്ടെത്തിയ ടോം വടക്കൻ കൊല്ലത്ത് സ്ഥാനാർത്ഥിയാകുമെന്നാണ് പുറത്തുവരുന്ന വിവരം. വടക്കന് യാതൊരു ബന്ധങ്ങളും ഇല്ലാത്ത സ്ഥലമാണ് കൊല്ലം. അതുകൊണ്ട് തന്നെ ഇവിടെ വടക്കന്റെ സ്ഥാനാർത്ഥിത്വം പേരിന് മാത്രമാകും.

പി.കെ.കൃഷ്ണദാസ് മത്സരരംഗത്തുനിന്ന് പിന്മാറി. ചർച്ചകൾ ഇന്നലെയോടെ പൂർത്തിയായെങ്കിലും ഇന്ന് അമിത് ഷാ ആയിരിക്കും സ്ഥാനാർത്ഥി പട്ടികയയ്ക്ക് അന്തിമ രൂപം നൽകുക. അന്തിമ പട്ടികയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഇന്നോ നാളെയോ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

സുരേന്ദന് പത്തനംതിട്ട സീറ്റ് ലഭിക്കില്ലെന്ന സൂചന ലഭിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ പ്രതിഷേധം ഉയർന്നുവന്നിരുന്നു. ശ്രീധരൻപിള്ള മത്സരിച്ചാൽ പത്തനംതിട്ടയിൽ ഒരു വിഭാഗം ബിജെപിക്ക് വോട്ട് നൽകില്ലെന്നും സൂചന നൽകിയിരുന്നു. കൂടാതെ, കേരളത്തിലെ ആർഎസ്എസ് നേതൃത്വം കെ. സുരേന്ദ്രനു വേണ്ടി ശക്തമായി രംഗത്തുവരികയും ചെയ്തു. പത്തനംതിട്ടയുടെ മേലുള്ള തർക്കം ബിജെപിയുടെ തിരഞ്ഞെടുപ്പിലെ പ്രകടനത്തെത്തന്നെ ബാധിക്കുമെന്ന നിലവന്നതോടെയാണ് കേന്ദ്ര നേതൃത്വം ഇടപട്ടത്.

സ്ഥാനാർത്ഥി നിർണയത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചൊവ്വാഴ്ച ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെ നേതാക്കളുമായി ഡൽഹിയിൽ ചർച്ച നടത്തി. തുടർന്ന് സുരേന്ദ്രന് പത്തനംതിട്ടയിൽ സീറ്റ് നൽകാനും ശ്രീധരൻപിള്ളയോട് മത്സര രംഗത്തുനിന്ന് മാറിനിൽക്കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. ഇതോടെ കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക അടിമുടി മാറി. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, അടുത്തിടെ ബിജെപിയിലേയ്ക്കുവന്ന ടോം വടക്കൻ, കെ.എസ് രാധാകൃഷ്ണൻ എന്നിവർക്കടക്കം സീറ്റ് ലഭിച്ചപ്പോൾ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ സ്ഥിരം മുഖങ്ങളായിരുന്ന പി.കെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരടക്കമുള്ളവർ ബിജെപിയുടെ പട്ടികയ്ക്ക് പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP