Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

പത്തനംതിട്ടയിൽ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥി എന്നുറപ്പിച്ച് ബിജെപി കേന്ദ്രങ്ങൾ; ഫൈനൽ ലിസ്റ്റ് ഇപ്പോഴും പുറത്തു വിടാൻ മടിച്ച് കേന്ദ്ര നേതൃത്വവും; പാർട്ടി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ നൽകിയ അന്തിമ സ്ഥാനാർത്ഥി ലിസ്റ്റ് കേന്ദ്രനേതൃത്വം തള്ളിയത് ശ്രീധരൻപിള്ളയ്ക്ക് തിരിച്ചടി; ആർഎസ്എസും ശബരിമല കർമസമിതിയും കെ സുരേന്ദ്രന് നൽകുന്ന പിന്തുണയും ശ്രദ്ധേയം; സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തോടെ ബിജെപിയിൽ പുതിയ ഗ്രൂപ്പ് പോരുകൾക്ക് തുടക്കമായേക്കും

പത്തനംതിട്ടയിൽ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥി എന്നുറപ്പിച്ച് ബിജെപി കേന്ദ്രങ്ങൾ; ഫൈനൽ ലിസ്റ്റ് ഇപ്പോഴും പുറത്തു വിടാൻ മടിച്ച് കേന്ദ്ര നേതൃത്വവും; പാർട്ടി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ നൽകിയ അന്തിമ സ്ഥാനാർത്ഥി ലിസ്റ്റ് കേന്ദ്രനേതൃത്വം തള്ളിയത് ശ്രീധരൻപിള്ളയ്ക്ക് തിരിച്ചടി; ആർഎസ്എസും ശബരിമല കർമസമിതിയും കെ സുരേന്ദ്രന് നൽകുന്ന പിന്തുണയും ശ്രദ്ധേയം; സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തോടെ ബിജെപിയിൽ പുതിയ ഗ്രൂപ്പ് പോരുകൾക്ക് തുടക്കമായേക്കും

എം മനോജ് കുമാർ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള നൽകിയ കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വം തള്ളിയത് പിള്ളയ്ക്ക് ഓർക്കാപ്പുറത്തുള്ള തിരിച്ചടിയായി. ഏറ്റവും ഒടുവിലായി പിള്ള കേന്ദ്ര നേതൃത്വത്തിനു കൈമാറിയ കേരളത്തിലെ ലോക്‌സഭാ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ആണ് കേന്ദ്ര നേതൃത്വം ഇടപെട്ടു തിരുത്തിയത്. ലിസ്റ്റിൽ നിന്ന് പലതവണ പിള്ള വെട്ടിമാറ്റിയ സുരേന്ദ്രന്റെ പേര് കേന്ദ്ര നേതൃത്വം എഴുതി ചേർത്തത് പാർട്ടി സംസ്ഥാന അധ്യക്ഷൻ എന്ന രീതിയിൽ പിള്ളയ്ക്ക് വ്യക്തിപരമായ ക്ഷീണവുമായി. ഡൽഹി കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾ പ്രകാരം സുരേന്ദ്രന് പത്തനംതിട്ടയിൽ സീറ്റ് നൽകാനും ശ്രീധരൻപിള്ളയോട് മത്സര രംഗത്തുനിന്ന് മാറിനിൽക്കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് കേരളത്തിൽ നിന്ന് പിള്ള നൽകിയ ലിസ്റ്റ് അടിമുടി മാറിയത്.

പിള്ള കേന്ദ്ര നേതൃത്വത്തിനു കൈമാറിയ ലിസ്റ്റിൽ പത്തനംതിട്ടയിൽ പിള്ളയുടെ ഒരേയൊരു പേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ പൊടുന്നനെ വന്ന ആർഎസ്എസ് ഇടപെടലിൽ ആണ് പിള്ളയുടെ പേരിനു പകരം കെ.സുരേന്ദ്രന്റെ കടന്നുവന്നത്.  ശ്രീധരൻപിള്ള, കെ. സുരേന്ദ്രൻ, എം ടി രമേശ്, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നീ പേരുകളാണ് പത്തനംതിട്ടയിൽ ഉയർന്നു വന്ന സ്ഥാനാർത്ഥികളുടെ പേരിൽ. ഈ പേരിൽ നിന്നുമാണ് ഇപ്പോൾ കെ.സുരേന്ദ്രന്റെ പേര് മുൻനിരയിലേക്ക് വീണ്ടും ഉയർന്നു വന്നത്.

സോഷ്യൽ മീഡിയയിൽ പത്തനംതിട്ട സീറ്റ് തേടി സുരേന്ദ്രൻ അനുകൂലികൾ വലിയ കലാപം തന്നെ സൃഷ്ടിച്ചിരുന്നു. അമിത് ഷായുടെ സോഷ്യൽ മീഡിയ പേജിൽ വരെ സുരേന്ദ്രന് വേണ്ടി പൊങ്കാല തന്നെ സുരേന്ദ്രൻ അനുകൂലികൾ നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സുരേന്ദ്രന് വേണ്ടി ഉയർന്ന കനത്ത പിന്തുണയും ആർഎസ്എസിന്റെ ഇടപെടലുമാണ് പത്തനംതിട്ടയിൽ പിള്ളയുടെ പേരിനു പകരം സുരേന്ദ്രന്റെ പേര് ഉയരാൻ കാരണം. ശബരിമല കർമ്മസമിതിയുടെ പിന്തുണയും കെ.സുരേന്ദ്രന് ഈ കാര്യത്തിൽ ലഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ശബരിമല വിഷയത്തിൽ സമരത്തിനു മുന്നിൽ നിന്ന നേതാവായിരുന്നു കെ. സുരേന്ദ്രൻ. ഈ സമരത്തിന്റെ പേരിൽ സുരേന്ദ്രൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതാണ് ശബരിമല കർമ്മ സമിതി-ആർഎസ്എസ് പിന്തുണകൾ സുരേന്ദ്രന് ലഭിക്കാൻ കാരണം,.

കേരളത്തിൽ വലിയ പ്രതീക്ഷയില്ലാത്തതിന്നാലും ആർഎസ്എസിന്റെ ഇടപെടലും വന്നപ്പോൾ കേന്ദ്ര നേതൃത്വം പിള്ളയുടെ ലിസ്റ്റ് വെട്ടാൻ മടി കാണിച്ചില്ല എന്നാണ് ലഭിക്കുന്ന വിവരം. ആഗ്രഹിച്ചിട്ടും പാർട്ടി സംസ്ഥാന അധ്യക്ഷന് മത്സരിക്കാൻ സീറ്റ് ലഭിക്കാത്ത അവസ്ഥ കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് പുതിയ കാര്യമാണ്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിൽ പിള്ള നിരാശനാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ആർഎസ്എസ് ഇടപെടൽ ഉണ്ടായോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണവും ഇതിന്റെ സൂചനയുമാകുന്നു. പത്തനംതിട്ടയിൽ പിള്ള തന്നെ മത്സരിക്കാൻ തന്നെ തീരുമാനിച്ചതിന് പിന്നിൽ എൻഎസ്എസിൽ നിന്നും ലഭിക്കും എന്ന് കരുതിയ പിന്തുണ തന്നെയായിരുന്നു.

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി പിള്ളയ്ക്ക് ഉണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും പിള്ളയ്ക്ക് പത്തനംതിട്ട സീറ്റ് പ്രേരണയായി മാറി. തിരുവനന്തപുരത്ത് മത്സരിക്കാനായിരുന്നു പിള്ളയ്ക്ക് താത്പര്യം. അതിനനുസരിച്ച് തിരുവനന്തപുരത്ത് മത്സരിക്കാൻ പിള്ള കരുനീക്കുകയും ചെയ്തിരുന്നു. അതിനാണ് ഭരണഘടനാ പദവിയിൽ ഇരുന്ന ആരും സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരാറില്ല എന്ന പ്രസ്താവന കൂടി പിള്ള നടത്തിയത്. ഈ പ്രസ്താവന വിവാദമായപ്പോൾ പിന്നീട് പിള്ള തിരുത്തുകയും ചെയ്തിരുന്നു. മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് കുമ്മനം എത്തിയതോടെ പിള്ളയ്ക്ക് തിരുവനന്തപുരത്ത് അവസരം നിഷേധിക്കപ്പെടുകയും ചെയ്തു. പിള്ള മത്സരിക്കാൻ ആഗ്രഹിച്ച തൃശൂർ സീറ്റ് തുഷാറിനും മറ്റൊരു സീറ്റ് പാലക്കാട് മുരളീധര പക്ഷത്തിന്റെ കൃഷ്ണകുമാറിനും നൽകിയിരുന്നു. ഇതോടെ മത്സരിക്കണമെങ്കിൽ പത്തനംതിട്ടയല്ലാതെ വേറൊരു സാധ്യതാ സീറ്റ് ഇല്ലാതായി. ഇതോടെയാണ് എൻഎസ്എസ് പിന്തുണ പറഞ്ഞു മത്സരിക്കാൻ പിള്ള കരുക്കൾ നീക്കിയത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പത്തനംതിട്ടയിൽ മത്സരിക്കാനുള്ള നീക്കത്തിൽ നിന്ന് ശ്രീധരൻപിള്ള പിൻവലിയുന്നു എന്നാണ്.

ശ്രീധരൻ പിള്ള പത്തനംതിട്ടയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ സ്വയം ശ്രമം നടത്തിയത്. യുഡിഎഫിന്റെ ആന്റോ ആന്റണി, ഇടതുമുന്നണിയുടെ വീണാ ജോർജ്, ഇവർക്കിടയിലേക്കാണ് ശ്രീധരൻപിള്ള സ്വയം സ്ഥാനാർത്ഥി ആകാൻ നീക്കം നടത്തിയത്. പത്തനംതിട്ടയിൽ ജ്വലിച്ചു നിന്ന അയ്യപ്പ വികാരവും എൻഎസ്എസ് പിന്തുണയും തനിക്ക് വിജയസാധ്യതകൾ ആയി പിള്ള പരിഗണിക്കുകയും ചെയ്തിരുന്നു. ഈ മോഹമാണ് ഇപ്പോൾ പൊലിയുന്നത്. ബിജെപി സ്ഥാനാർത്ഥി പട്ടികയെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പത്തനംതിട്ടയിൽ സുരേന്ദ്രന്റെ പേര് തന്നെയാണ് പരിഗണിക്കപ്പെടുന്നത്. ഈ തീരുമാനത്തിൽ പിള്ള വിഭാഗത്തിനും കൃഷ്ണദാസ് പക്ഷത്തിനുമുള്ള അമർഷവും ഇപ്പോൾ പാർട്ടിക്കുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുകയുമാണ്. പത്തനംതിട്ട മറ്റൊരു ഗ്രൂപ്പ് പോരിനുള്ള അവസരവും പാർട്ടിക്കുള്ളിൽ തുറന്നിടുകയാണ്.  ചർച്ചകൾ ഇന്നോടെ പൂർത്തിയായെങ്കിലും അമിത് ഷാ ആയിരിക്കും സ്ഥാനാർത്ഥി പട്ടികയയ്ക്ക് അന്തിമ രൂപം നൽകുക. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP