Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫെബ്രുവരിയിൽ മോദിക്ക് പ്രധാനമന്ത്രിയുടെ ആനുകൂല്യം നിഷ്പക്ഷർ പോലും നൽകി; മേയിൽ മോദിയെത്തിയത് ബിജെപി നേതാവായും; തെരഞ്ഞെടുപ്പ് സർവ്വേയിൽ പ്രധാനമന്ത്രിയുടെ ജനപ്രിയത ഇടിയാൻ കാരണം വിശദീകരിച്ച് കൈരളി-പീപ്പിൾ ടിവി

ഫെബ്രുവരിയിൽ മോദിക്ക് പ്രധാനമന്ത്രിയുടെ ആനുകൂല്യം നിഷ്പക്ഷർ പോലും നൽകി; മേയിൽ മോദിയെത്തിയത് ബിജെപി നേതാവായും; തെരഞ്ഞെടുപ്പ് സർവ്വേയിൽ പ്രധാനമന്ത്രിയുടെ ജനപ്രിയത ഇടിയാൻ കാരണം വിശദീകരിച്ച് കൈരളി-പീപ്പിൾ ടിവി

തിരുവനന്തപുരം: എന്തുകൊണ്ട് സർവ്വേയിൽ നരേന്ദ്ര മോദിയുടെ ജനപ്രിയതയ്ക്ക് ഇടിവുവെന്നുവെന്ന വിമർശനത്തിൽ വിശദീകരണവുമായി കൈരളി പീപ്പിൾ ടിവി. മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച 'ഒന്നാം ഘട്ട സർവ്വെയിൽ മോദിയുടെ ഭരണത്തിന് 55 ശതമാനം പേരുടെ പിന്തുണയെന്നത് രണ്ടാം ഘട്ടം ആയപ്പോ!ഴേക്കും 60 ശതമാനം പേർക്ക് അതൃപ്തിയെന്ന നിലയിലേക്ക് മാറിയത് എങ്ങിനെ?കൈരളി ചാനൽ സർവേയിലെ മറിമായത്തെ ചോദ്യം ചെയ്ത് ബിജെപി അനുഭാവികൾ എന്ന വാർത്തയെ തുടർന്നാണ് കൈരളി ടിവി വിശദീകരണവുമായെത്തുന്നുത്.

സോഷ്യൽ മീഡിയിയിലും മറ്റും ബിജെപിക്കാർ ഉയർത്തിയ വാദങ്ങൾ മറുനാടൻ വാർത്തയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൈരളി നൽകിയ വിശദീകരണം ഇങ്ങനെ: ഫെബ്രുവരിയിലെ സർവെ നടക്കുമ്പോൾ കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം ചൂടു പിടിച്ചിരുന്നില്ല. അപ്പോൾ നരേന്ദ്ര മോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന ആനുകൂല്യം നിഷ്പക്ഷർ പോലും നൽകി. രണ്ടാംഘട്ട അഭിപ്രായ സർവെ നടക്കുന്നത് പ്രചാരണ രംഗം ചൂടുപിടിച്ച മെയ് മാസത്തിലാണ്. ഈ ഘട്ടത്തിൽ ഓരോ വോട്ടറും ചോദ്യങ്ങളെ സമീപിച്ചത് രാഷ്ട്രീയപരമായാണ്. മാത്രമല്ല മോദി കേരളത്തിൽ എത്തിയത് പ്രധാനമന്ത്രിയായല്ല ബിജെപി നേതാവായാണ്. അതു കൊണ്ടാണ് ആദ്യഘട്ടത്തിൽ നിന്ന് വ്യത്യസ്തമായ ഫലം രണ്ടാംഘട്ടത്തിലുണ്ടായത്. ഏതൊരു സർവെയിലും ഓരോ ഘട്ടത്തിലും ഇത്തരം മാറ്റങ്ങൾ സ്വാഭാവികം മാത്രമെന്നും കൈരളി ടിവി എക്‌സിക്യൂട്ടീവ് എഡിറ്റർ എം രാജീവ് വിശദീകരിച്ചു.

സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസ് നടത്തിയ അഭിപ്രായ സർവ്വെയിലെ ഒരു ഭാഗം അടർത്തിയെടുത്ത് ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമം. 17460 പേർ പങ്കെടുത്ത സർവെയിൽ അമ്പതോളം ചോദ്യങ്ങളാണുണ്ടായിരുന്നത്. ഫെബ്രുവരി ആദ്യ വാരം നടന്ന ഒന്നാം ഘട്ട സർവെയിലെ അതേ ചോദ്യങ്ങൾ മെയ് ആദ്യ വാരം നടന്ന രണ്ടാംഘട്ട സർവെയിലും ചോദിച്ചിരുന്നു. രണ്ടു ഘട്ടങ്ങളിലും ഉണ്ടായ മാറ്റം പ്രതിഫലിക്കാനാണിത്.'പ്രധാന മന്ത്രി മോദിയെ വിലയിരുത്തുമ്പോൾ' എന്ന ചോദ്യവും ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ഉൾപ്പെടുത്തിയിരുന്നു. ഫെബ്രുവരിയിലെ സർവെയിൽ നിന്ന് വ്യത്യസ്തമായ ഫലമാണ് മെയ് മാസത്തിലെ സർവെയിൽ ലഭിച്ചത്. ഇക്കാര്യം പീപ്പിൾ ടിവിയിൽ സർവെ പുറത്തു വിട്ടു കൊണ്ടുള്ള ചർച്ചയിലും ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും കൈരളി-പീപ്പിൾ ടിവി പറയുന്നു.

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കൈരളി ടിവി പുറത്തുവിട്ട സർവേയിലും ഇടതുമുന്നണിക്ക് തന്നെയാണ് ഭരണം പ്രവചിക്കുന്നത്. 81 മുതൽ 89 സീറ്റുകൾ വരെ എൽഡിഎഫിന് ലഭിക്കുമെന്നാണ് പ്രവചനം. സിപിഎമ്മിന്റെ ചാനൽ ഇടത് മുന്നണിക്ക് അനുകൂലമായാണോ സർവേ നടത്തിയതെന്ന ചോദ്യമാണ് യുഡിഎഫുകാരും ബിജെപിയും ഉന്നയിക്കുന്നത്. ഇതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ഒരു വിലയിരുത്തലാണ്. രണ്ട് മാസം മുമ്പ് നടത്തിയ സർവേയുടെ ഒന്നാം ഘട്ടത്തിൽ മോദിയുടെ ജനപ്രീതി ഉയർന്ന നിലയിലായിരുന്നു. എന്നാൽ, രണ്ടാം ഘട്ടം ആയപ്പോഴേക്കും അതിൽ വലിയ ഇടിവ് സംഭവിച്ചു. ആദ്യഘട്ടത്തിൽ ഏതാണ്ട് 55 ശതമാനം പേർ മോദിയിൽ വിശ്വാസം അർപ്പിച്ചിരുന്നു. എന്നാൽ, ഇത് രണ്ടാം ഘട്ടം ആയപ്പോഴേക്കും 30.5 ശതമാനമായി കുറയുകയാണ് ചെയ്തത്.

കൈരളിയുടെ രണ്ടാം ഘട്ട സർവേയില് പ്രധാനമന്ത്രി മോദിയിലുള്ള തൃപ്തി കുറയുകയാണ് ഉണ്ടായത്. അതൃപ്തി രേഖപ്പെടുത്തിയത് 59.5 ശതമാനവും. പത്ത് ശതമാനം പ്രതികരിക്കാനും തയ്യാറായില്ല. മോദിയുടെ ജനപ്രീതിയിൽ ഇടിവു സംഭവിച്ചെന്ന് വ്യക്തമാക്കുന്ന രണ്ട് ചാർട്ടുകൾ കൈരളി പുറത്തുവിട്ടിരുന്നു. രണ്ട് മാസം മുമ്പെടുത്ത സർവേയിൽ മോദിയിൽ പൂർണ്ണ തൃപ്തി രേഖപ്പെടുത്തിയത് 41.9 ശതമാനം പേരാണ്. ഏറെക്കുറേ തൃപ്തി 14.1 ശതമാനം പേരും രേഖപ്പെടുത്തി. ഏറെക്കുറേ അതൃപ്തർ വിഭാഗത്തിൽ 26.3 ശതമാനവും പൂർണ്ണ അതൃപ്തരായി 6.6 ശതമാനവുമായി. 11 ശതമാനം പേർ പ്രതികരിച്ചില്ലെന്നും സർവേയിൽ വ്യക്തമാകുന്നു.

എന്നാൽ രണ്ട് മാസം കൊണ്ട് മോദിയുടെ ജനപ്രീതിയിൽ പകുതിയോളം ഇടിവ് വന്നുവെന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന ചോദ്യമാണ് ഉയർത്തുന്നത്. മോദിയുടെ ഭരണത്തെ പൊതുജനം അംഗീകരിക്കുന്നില്ലെന്ന് വരുത്താൻ വേണ്ടി സർവേ കണക്കിൽ മാറ്റം വരുത്തിയോ എന്ന സ്വാഭാവിക സംശയമാണ് പലരും ഉയർത്തിയത്. മോദിക്ക് ഇപ്പോഴും ജനപ്രീതിയുണ്ടെന്ന് പറഞ്ഞാൽ അത് തെരഞ്ഞെടുപ്പിലെ തിരിച്ചടിയാകുമെന്ന് ഭയന്നാണ് രണ്ടാംഘട്ടത്തിലേക്ക് ഇങ്ങനെയൊരു വിധത്തിലേക്ക് സർവേ മാറ്റിയതെന്ന് ആരോപണമാണ് ബിജെപി അനുഭാവികൾ ആരോപിച്ചത്. ഇതിനാണ് മറുപടിയുമായി കൈരളി ടിവി രംഗത്ത് വന്നത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP