1 usd = 71.20 inr 1 gbp = 88.85 inr 1 eur = 78.61 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.39 inr

Sep / 2019
19
Thursday

അശ്‌നയുടെ കാലിൽ ബോംബ് പതിച്ച പൂവത്തൂരിനു മാറ്റമില്ല; അശ്ന മെഡിക്കൽ വിദ്യാർത്ഥിനി; ബിജെപിക്കാരൻ അശോകൻ  ഇന്നു സിപിഐ(എം) നേതാവ്; ബോംബേറു കേസിൽ ശിക്ഷിക്കപ്പെട്ടതുകൊണ്ടു സ്ഥാനാർത്ഥിയാക്കാനായില്ല: കണ്ണൂരിലെ ചില തിരഞ്ഞെടുപ്പ് കഥകൾ

October 14, 2015 | 12:31 PM IST | Permalinkഅശ്‌നയുടെ കാലിൽ ബോംബ് പതിച്ച പൂവത്തൂരിനു മാറ്റമില്ല; അശ്ന മെഡിക്കൽ വിദ്യാർത്ഥിനി; ബിജെപിക്കാരൻ അശോകൻ  ഇന്നു സിപിഐ(എം) നേതാവ്; ബോംബേറു കേസിൽ ശിക്ഷിക്കപ്പെട്ടതുകൊണ്ടു സ്ഥാനാർത്ഥിയാക്കാനായില്ല: കണ്ണൂരിലെ ചില തിരഞ്ഞെടുപ്പ് കഥകൾ

രഞ്ജിത് ബാബു

കണ്ണൂർ: ചെറുവാഞ്ചേരി പൂവത്തൂരിലെ നാണുവിനും ഭാര്യ ശാന്തക്കും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വേദനിക്കുന്ന ഓർമ്മയാണ്. അവരുടെ മകൾ അശ്‌നക്ക് വൈകല്യം സംഭാവന ചെയ്ത ആ തിരഞ്ഞെടുപ്പിനെ ഭീതിയോടെയാണ് അവർ ഓർക്കുന്നത്. അധികാരം പിടിച്ചടക്കാൻ ഒരു കൂട്ടം രാഷ്ട്രീയ കിരാതന്മാരുടെ ബോംബേറിലാണ് അശ്‌നക്ക് ഈ ദുർവിധി ഉണ്ടായത്.

പൂവത്തൂർ യുപി സ്‌കൂളിനു പിന്നിലാണ് അശ്‌നയുടെ വീട്്്. പഴയ ഓടുമേഞ്ഞ ചെറിയ വീടിനു പകരം ചെറുതെങ്കിലും കോൺക്രീറ്റ് ചെയ്ത വീട് കോൺഗ്രസ് പാർട്ടി പിന്നീടു പണിയിപ്പിച്ചുകൊടുത്തതാണ്, 2001-ൽ എട്ടു ലക്ഷം മുടക്കായി. പതിനഞ്ചു വർഷം മുമ്പ്് ഇതുപോലൊരു തദ്ദേശതെരഞ്ഞെടുപ്പു സമയത്താണ് അശ്‌നയുടെ കാലു തകർത്ത ബോംബേറുണ്ടായത്. അന്നു ബോംബു വീണ മുറ്റത്തിനു സ്‌കൂൾ വക മതിൽക്കെട്ട് അതിർത്തി തിരിച്ചിട്ടുണ്ടെന്ന മാറ്റമുണ്ട്.

കൂത്തുപറമ്പിൽനിന്നു ചെറുവാഞ്ചേരിയിൽ ബസിറങ്ങിയാൽ പിന്നെ നമ്മെ പിന്തുടരാൻ ഒട്ടേറെ കണ്ണുകളും പിന്തുടരാൻ നിരവധി കാലുകളുമുണ്ടാവും, പാർട്ടിഗ്രാമം പോലെ, ഇവിടെ ബിജെപിയാണെന്നേയുള്ളൂ, അശ്‌നയുടെ അച്ഛൻ നാണുവിന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതിന്റെ അവശതയുള്ളതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ട്. അതോ, ഭയമോ? പഴയ രാഷ്ട്രീയ സാഹചര്യം ഇപ്പോഴും. മനുഷ്യരുടെ സ്വഭാവത്തിലും വലിയ മാറ്റമില്ല. അന്നത്തെപ്പോലെ ഒരു വിളിപ്പാടകലെയാണ് പോളിങ് ബൂത്തായ പൂവത്തൂർ സ്‌കൂൾ. അന്നു പോളിങ് ബൂത്തിൽ നിന്നു പുറപ്പെട്ട സംഘർഷമാണ് അശ്‌നയുടെ ശരീരത്തിൽ ചെന്നു പതിച്ചത്.

തെരഞ്ഞെടുപ്പിന്റെ ലഹരിയൊന്നും ഇല്ലാത്ത പ്രായത്തിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് അശ്‌നയെ വികലാംഗയാക്കിയ ബോംബു വന്നു പതിച്ചത്. അനിയൻ ആനന്ദിനും പരിക്കേറ്റു. അശ്‌നക്ക് അന്ന് പ്രായം 6, അനിയന് മൂന്ന്.. ഏറെക്കാലം എറണാകുളത്ത് ചികിത്സയിൽ കഴിഞ്ഞാണ് അശ്‌ന വീട്ടിലേക്ക് തിരിച്ചത്.

പഠിപ്പിൽ മിടുക്കിയായ എ.അശ്‌ന ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. പഴയ സംഭവത്തെക്കുറിച്ച് അശ്‌ന പറയുന്നത് ഇങ്ങനെ- ആ ദുരന്തദിനത്തെക്കുറിച്ച് ഓർക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഒരേയൊരു അപേക്ഷ മാത്രമേ ഉള്ളൂ. തെരഞ്ഞെടുപ്പുകൾ സമാധാനപരമായിരിക്കണം. ആരുടേയും രക്തം ചീന്തിയുള്ള ജനവിധി ഉണ്ടാകരുത്. എനിക്കുണ്ടായ ദുരന്തം ഇനിയൊരാൾക്കും ഉണ്ടാകരുത്. ജനാധിപത്യത്തിൽ പിടിച്ചടക്കലല്ല, ജനവിധിയായിരിക്കണം ഉണ്ടാകേണ്ടത്. നിർഭാഗ്യവശാൽ എനിക്ക് സംഭവിച്ചത് ആവർത്തിക്കപ്പെടരുത്...

തിരഞ്ഞെടുപ്പിന് രണ്ടു ദിവസത്തെ അവധി ലഭിച്ചാൽ താൻ വോട്ടു ചെയ്യാനെത്തും. ഒറ്റദിവസം കൊണ്ട് വന്നുതിരിച്ചു പോകാനാവില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കന്നിവോട്ടു ചെയ്തതും അശ്‌ന അനുസ്മരിച്ചു. 2000 സെപ്റ്റംബർ 27 നു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലാണ് അശ്‌നക്കും അനുജൻ ആനന്ദിനും അമ്മ ശാന്തക്കും പരിക്കേൽക്കാനിടയായ സംഭവം അരങ്ങേറിയത്. പാട്യം പഞ്ചായത്തിലെ പൂവ്വത്തുർ യു.പി.സ്‌കൂളിലെ 10- ാം നമ്പർ ബൂത്തിലാണ് ബിജെപി- കോൺഗ്രസ്സ് സംഘർഷം നടന്നത്. കാലാകാലങ്ങളിൽ കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രമായ പൂവ്വത്തൂരിൽ അവരാണ് ഇവിടെ തെരഞ്ഞെടുക്കപ്പെട്ടു പോന്നത്. തൊട്ടടുത്ത കണ്ണവവും കോൺഗ്രസ്സിന്റെ കയ്യിലാണ്. ഈ രണ്ടു വാർഡുകളും പിടിച്ചടക്കുക എന്ന തന്ത്രവുമായി തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ആർ.എസ്.എസ്. സഹായത്തോടെ ബിജെപി.ക്കാർ പരസ്യമായി രംഗത്തുവന്നു.

പോളിങ് ആരംഭിച്ച ഉടൻ തന്നെ വ്യാജപ്പേരിൽ വോട്ടു ചെയ്യാനെത്തിയ ബിജെപി.ക്കാരനെ കോൺഗ്രസ്സുകാർ ചോദ്യം ചെയ്തു. തുടർന്ന് മറുഭാഗത്തുനിന്ന് ഭീഷണിയും അക്രമവും അരങ്ങേറി. ബൂത്തിനു നേരേയും പരിസരത്തും ബിജെപി.ക്കാർ ബോംബെറിഞ്ഞു ഭീതി പരത്തി. ശബ്ദം കേട്ട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 6 വയസ്സുകാരി അശ്‌നയേയും ആനന്ദിനേയും വീട്ടിനകത്തേക്ക് എടുത്തു കൊണ്ടുവരാൻ ശ്രമിക്കവെയാണ് ബോംബേറുണ്ടായത്. വീട്ടുമുറ്റത്ത് പതിച്ച ബോംബ് അശ്‌നയേയും ആനന്ദിനേയും അപകടത്തിലാക്കി. അശ്‌നയുടെ വലത് കാൽ ചിതറി. ആനന്ദിന്റെ ദേഹത്ത് മുഴുവൻ ചോര. ശാന്തക്കും പരിക്കേറ്റു. തുടർന്ന് തലശ്ശേരി ആശുപത്രിയിലെത്തി. അവിടെനിന്ന് കോഴിക്കോട്. പിന്നീട് കൊച്ചിയിലും ചികിത്സ തേടി. ചികിത്സയിലൊന്നും അശ്‌നക്ക് സംഭവിച്ച പരിക്കിന്റെ ഗൗരവത്തെ ഭേദമാക്കാൻ കഴിഞ്ഞില്ല. മുട്ടിനുമുകളിൽ വച്ച് പിഞ്ചുകാൽ മുറിച്ചു മാറ്റി. നടക്കാൻ കൃത്രിമക്കാൽ വേണ്ടി വന്നു. വളരുന്നതിനനുസരിച്ച് അത് മാറ്റുകയും വേണം.

വേദന തിന്നുമ്പോഴും അവൾ പഠിച്ചു മിടുക്കിയായി. എസ്.എസ്.എൽ. സി., +2 വിജയങ്ങൾക്കു ശേഷം മെഡിക്കൽ പ്രവേശനവും ലഭിച്ചു. എന്നാൽ അവിടേയും വൈകല്യം പ്രശ്‌നക്കാരനായി. മെഡിക്കൽ കോളേജിലെ മൂന്നാം നിലയിലായിരുന്നു ക്ലാസ്സ്. അവിടെ കയറിയെത്തുക വിഷമം സൃഷ്ടിച്ചു. കോഴിക്കോട് എംപി, എം.കെ. രാഘവൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ വിഷയം അവതരിപ്പിച്ചു. നടപടി ഉടനെയുണ്ടായി. അശ്‌നയുടെ പഠനസൗകര്യത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ലിഫ്റ്റ് ഏർപ്പെടുത്തി. അതിനിടെ തന്നെ അശ്‌നയുടെ കുടുംബത്തിന് കോൺഗ്രസ്സുകാർ വീടുണ്ടാക്കി നൽകിയിരുന്നു. മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും കുടുംബത്തെ സഹായിക്കാനും പാർട്ടി മുൻനിരയിലുണ്ടെന്ന് പ്രാദേശിക നേതാവ് സുരേശൻ പറഞ്ഞു. അശ്‌നയുടെ സഹോദരൻ ആനന്ദ് ഇപ്പോൾ നഴ്‌സിങ് വിദ്യാർത്ഥിയാണ്.

കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമത്തിന് ഒരു കുട്ടി ഇരയാകുന്നത് ഇതാദ്യമായിരുന്നു. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിൽ ഈ സംഭവം ഏറെ കോളിളക്കമുണ്ടാക്കി. ബിജെപി, ആർ.എസ്.എസ്. നേതൃത്വങ്ങൾ അശ്‌ന സംഭവത്തിൽ മുൾമുനയിലായി. തലശ്ശേരി അതിവേഗ കോടതിയിൽ പതിനാല് ബിജെപി- ആർ.എസ്.എസ്. കാരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിക്കപ്പെട്ടു. വിധി അശ്‌നക്കനുകൂലമായിരുന്നു. അതിവേഗ കോടതി 13 പ്രതികളേയും ശിക്ഷിച്ചു. അഞ്ചാം പ്രതി നരോത്ത് രാമചന്ദ്രനെ പത്തുവർഷവും എ.അശോകനുൾപ്പെടെയുള്ളവരെ അഞ്ചുവർഷം വീതവും തടവുശിക്ഷക്കു വിധിച്ചു. കേസിലെ ആറാം പ്രതി പ്രദീപൻ മറ്റൊരു ബോംബു സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. അശോകന്റെ ഭാര്യ ജസീനയായിരുന്നു പൂവത്തൂരിലെ ബിജെപി. സ്ഥാനാർത്ഥി. അശോകനിപ്പോൾ ഒ.കെ. വാസുവിനൊപ്പം സിപിഐ (എം)യിൽ ചേർന്നിരിക്കയാണ്. സ്ഥാനാർത്ഥിപ്പട്ടികയിൽപ്പെടുത്താൻ പരിഗണിച്ചെങ്കിലും അശ്‌നക്കേസിൽ കീഴ്‌ക്കോടതി ശിക്ഷിച്ചതിനാൽ മത്സരിക്കാൻ അയോഗ്യനാണ്. പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനാൽ ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
`എന്റെ സഹോദരിയാണ് എന്ന് ഒന്നും നോക്കാതെ ക്രൂരമായി പീഡിപ്പിക്കണം`; പണം വാങ്ങിയ ശേഷം പണി ഏൽപ്പിച്ച യുവതിയെ തന്നെ കൂട്ടബലാൽസംഗം ചെയ്ത് ഗുണ്ടകൾ; പ്രതികാരം ചെയ്യാനെത്തി ലിംഗം ഛേദിച്ച് തീയിലിട്ട് യുവതി; `കല്യാണ വീടിൽ` സംപ്രേഷണം ചെയ്തത് അതി ക്രൂരമായ പീഡന ദൃശ്യങ്ങൾ; സൺ ടിവിക്ക് രണ്ടരലക്ഷം രൂപ പിഴയിട്ട് ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റി
ലണ്ടനിൽ നടന്ന ആയുധമേളക്ക് ഇന്ത്യ എത്തിയത് കയ്യും വീശി; ബോംബും തോക്കും വിമാന മോഡലുമായി പാക്കിസ്ഥാനും ഇസ്രയേലും മത്സരിച്ചു ആഘോഷമാക്കിയ മേള ഇന്ത്യയെ നാണം കെടുത്തിയെന്നു മോദിക്ക് കത്തെഴുതി യുകെ മലയാളി; പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത മേളയെ ഇന്ത്യൻ ഉദ്യോഗസ്ഥർ സമീപിച്ചത് ലണ്ടനിൽ കറങ്ങാനുള്ള സ്വകാര്യ ടൂറെന്ന് കണ്ട്; ലണ്ടന് പുറത്തു കടക്കൂ എന്ന് മേയർ സാദിഖ് ഖാൻ
ബിനാമി ഭൂസ്വത്തുക്കളൊക്കെ മോദി കൊണ്ടുപോകുമോ? രാജ്യത്തെ മുഴുവൻ ഭൂമി ഉടമസ്ഥാവകാശവും ഡിജിറ്റലൈസ് ചെയ്യാൻ ഉറച്ച് കേന്ദ്രം; ആധാറുമായി ബന്ധിപ്പിക്കാൻ ഓരോ ഭൂമിക്കും വെവ്വേറെ നമ്പർ; ഏതുകൈമാറ്റവും ഞൊടിയിടയിൽ സർക്കാരിന്റെ കണ്ണിൽ; കണക്കിൽ പെടാത്ത ബിനാമി ഭൂസ്വത്തുക്കൾ ഒക്കെ കണ്ടുകെട്ടും: കള്ളപ്പണത്തിന് എതിരെയുള്ള യുദ്ധത്തിൽ മോദി സർക്കാരിന്റെ നിർണായകമായ ചുവടുവയ്പിൽ നടുങ്ങി കളങ്കിത നേതാക്കളും ബിസിനസുകാരും
പൊട്ടിത്തെറിക്കാതിരുന്ന ഒരു ലാൻഡ് ക്രൂയിസ് മിസൈലടക്കം പ്രദർശിപ്പിച്ച് സൗദി പ്രതിരോധ വക്താവ്; വാർത്താ സമ്മേളനത്തിൽ അമ്പരന്ന് ലോകം; ആരോംകോ ആക്രമണത്തിൽ ഇറാനെതിരെ കൃത്യമായ തെളിവുമായി സൗദി; ആക്രമണത്തിന് ഉപയോഗിച്ചത് ഇറാന്റെ ഡെൽട്ടാ വിങ് ആളില്ലാ ചെറുവിമാനങ്ങൾ; മറ്റ് ആയുധങ്ങളും ഇറാൻ വകയെന്ന് തെളിവുകൾ; അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇറാൻ കടുത്ത സമ്മർദത്തിൽ; ഇനി ഏതുനിമിഷവും ഉണ്ടാകാവുന്ന യുദ്ധഭീതിയിൽ പശ്ചിമേഷ്യ
20,000 കോടി മുടക്കി പത്തുകൊല്ലമായി പണിതുകൊണ്ടിരിക്കുന്ന വമ്പൻ പദ്ധതിയുടെ ഹാർഡ് ഡിസ്‌ക് മോഷണം പോയത് നിർമ്മാണം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോൾ; രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന അതീവ പ്രധാന്യമുള്ള മോഷണം അന്വേഷിക്കാൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ പ്രതിനിധികൾ എല്ലാം കൊച്ചിയിൽ പാഞ്ഞെത്തി; പുറത്ത് നിസ്സാരമാണെന്ന തരത്തിൽ സൂചനകൾ നൽകുമ്പോഴും പ്രതിരോധ രംഗത്തെ വമ്പൻ വീഴ്ചയായി കണ്ട് കേരളം; വിമാന വാഹിനി കപ്പലിലെ ഹാർഡ് ഡിസ്‌ക് മോഷണം നാണക്കേടായി മാറുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
ബിസിഎം കോളേജിലെ അദ്ധ്യാപകനായിരിക്കെ ഫാ.തോമസ് കോട്ടൂർ വിദ്യാർത്ഥിനികളുടെ കാലിൽ തുറിച്ചുനോക്കുമായിരുന്നു; പല വിദ്യാർത്ഥിനികളും ഇക്കാര്യത്തിൽ തന്നോട് പരാതി പറഞ്ഞു; അഭയ മരിച്ച ദിവസം പയസ് ടെൻത് കോൺവെന്റിലെ കിണറിന്റെ അടുത്ത് ബെഡ്ഷീറ്റ് മാറ്റി ഒരുകൂസലുമില്ലാതെ മൃതദേഹം തന്നെ കാണിച്ചത് ഫാ.ജോസ് പുതൃക്കയിൽ; കേസിനെ കുറിച്ച് തങ്ങൾ അദ്ധ്യാപകർ കോളേജിൽ സംസാരിക്കുമ്പോൾ പുതൃക്കയിൽ ഇറങ്ങിപ്പോകുമായിരുന്നു; പ്രതിഭാഗത്തെ ഞെട്ടിച്ച് പ്രൊഫ.ത്രേസ്യാമ്മയുടെ മൊഴി
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ