Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ നാടകം കളിച്ച വിമത എംഎൽഎമാരുടെ കാര്യം കട്ടപ്പൊക; അയോഗ്യരാക്കിയ വിഷയത്തിൽ സുപ്രീംകോടതി അന്തിമ തീരൂമാനം എടുക്കും മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ 15 പേർക്കും മത്സരിക്കാനാവില്ല; മന്ത്രിയാകാൻ ചാടി പുറപ്പെട്ടവർ എംഎൽഎ പോലും ആകാതെ അവസാനിക്കേണ്ടി വന്ന നേതാക്കൾ നെട്ടോട്ടത്തിൽ; പ്രതിപക്ഷ ഐക്യം അടിച്ചു പിരിഞ്ഞതിനാൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ചു ഭരണം സുഗമമാക്കാമെന്ന പ്രതീക്ഷയിൽ യെദ്യൂരപ്പയും ബിജെപിയും

ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ നാടകം കളിച്ച വിമത എംഎൽഎമാരുടെ കാര്യം കട്ടപ്പൊക; അയോഗ്യരാക്കിയ വിഷയത്തിൽ സുപ്രീംകോടതി അന്തിമ തീരൂമാനം എടുക്കും മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ 15 പേർക്കും മത്സരിക്കാനാവില്ല; മന്ത്രിയാകാൻ ചാടി പുറപ്പെട്ടവർ എംഎൽഎ പോലും ആകാതെ അവസാനിക്കേണ്ടി വന്ന നേതാക്കൾ നെട്ടോട്ടത്തിൽ; പ്രതിപക്ഷ ഐക്യം അടിച്ചു പിരിഞ്ഞതിനാൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ചു ഭരണം സുഗമമാക്കാമെന്ന പ്രതീക്ഷയിൽ യെദ്യൂരപ്പയും ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: പാതിവഴിയിൽ വെച്ച് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി കസേര വെടിയേണ്ടി വരുമോ? കർണാടകത്തിൽ 15 നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കും. സ്പീക്കർ അയോഗ്യരാക്കിയ എംഎൽഎമാർക്കു കനത്ത തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം. മന്ത്രിമാരാകാൻ വേണ്ടി മറുകണ്ടം ചാടിയവർക്ക് ഇപ്പോൾ എംഎൽഎ പദവി പോലും ഇല്ലാത്ത അവസ്ഥയിലായി. അയോഗ്യരാക്കപ്പെട്ട 17 എംഎൽഎമാർ (കോൺഗ്രസ് 13, ദൾ 3, കെപിജെപി 1) സ്പീക്കറുടെ നടപടി ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ലഭിച്ചിട്ടില്ല.

പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ 30നു മുൻപ് അയോഗ്യത നീങ്ങിയില്ലെങ്കിൽ ഈ നിയമസഭയുടെ കാലത്തു മത്സരിക്കാനുള്ള അവസരവും നഷ്ടമാകും. ഇതോടെ അയോഗ്യത നേരിടുന്ന എംഎൽഎമാരുടെ ബന്ധുക്കളെ സ്ഥാനാർത്ഥികളാക്കാനാണു ബിജെപി നീക്കം. തിരഞ്ഞെടുപ്പു കേസുകൾ കർണാടക ഹൈക്കോടതിയിൽ ഉള്ളതിനാലാണ് 2 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കാത്തത്. എത്ര മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് ഞായറാഴ്ചയോടെ അന്തിമ തീരുമാനമാകും.

അതേസമയം കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.ദേവെഗൗഡ പ്രഖ്യാപിച്ചു. ജയമായാലും തോൽവിയായാലും അത് ഒറ്റയ്ക്കു നേരിടാനാണു പാർട്ടി തീരുമാനം. സഖ്യത്തിൽ നിന്നു പാഠം പഠിച്ചെന്നും ദേവെഗൗഡ പറഞ്ഞു. കോൺഗ്രസിനും ജെഡിഎസിനും ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. കഴിഞ്ഞ ജൂലൈയിലാണ് സ്പീക്കർ കെ.ആർ. രമേഷ് കർണാടകയിലെ 17 വിമത എംഎൽഎമാരെ അയോഗ്യരാക്കിയത്. ഇതോടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകാത്ത കോൺഗ്രസ്‌ജെഡിഎസ് സഖ്യസർക്കാരിനു പകരം കർണാടകയിൽ ബിജെപി അധാകാരത്തിലെത്തി.

പതിനേഴിൽ പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മാത്രമാണ് ഉപതിരഞ്ഞെടുപ്പ്. മാസ്‌കി, ആർആർ നഗർ എന്നീ രണ്ടു മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പു വൈകുമെന്നാണ് അറിയിപ്പ്. ഇരു മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പു സംബന്ധിച്ച കേസുകൾ കർണാടക ഹൈക്കോടതിയിൽ നിലനിൽക്കുന്നതാണ് ഇവിടെ തിരഞ്ഞെടുപ്പ് വൈകാൻ കാരണം. കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയ്ക്ക് ഈ തിരഞ്ഞെടുപ്പ് ശക്തി തെളിയിക്കാനുള്ള സന്ദർഭമാകുമ്പോൾ ജെഡിഎസിനും കോൺഗ്രസിനും നിലനിൽപിനായുള്ള പോരാട്ടമാണ്. യെഡിയൂരപ്പ സർക്കാരിനു നിലനിൽപ്പുണ്ടാകില്ലെന്നും ഇതുവരെയുള്ള ബിജെപിയുടെ ഭരണം അതാണു സൂചിപ്പിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

രാജ്യത്തെ 17 സംസ്ഥാനങ്ങളിലായി 63 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഒക്ടോബർ 21 നു നടക്കുന്നത്. കേരളം,കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും അരങ്ങേറും. ഒക്ടോബർ 24നാണു വോട്ടെണ്ണൽ. നിലവിലെ സാഹതര്യത്തിൽ യദ്യൂരപ്പ സർക്കാറിന് ഭരണത്തിൽ തുടരണമെങ്കിൽ ഇതിലെ 6 സീറ്റിലെങ്കിലും വിജയം അനിവാര്യമാണ്. ഈ സീറ്റുകൾ എല്ലാം കോൺഗ്രസ് ജെഡിഎസ് സിറ്റിങ്ങ് സീറ്റുകളാണെന്നുള്ളതും ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനത്ത് പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നു.

നിലവിൽ ഒഴിഞ്ഞു കിടക്കുന്ന 17 സീറ്റുകളുടെ പശ്ചാത്തലത്തിലാണ് 105 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ യദ്യൂരപ്പ സർക്കാർ അധികാരത്തിലിരിക്കുന്നത്. കോൺഗ്രസിന്റെ 66, ജെഡിഎസിന്റെ 34, ബി.എസ്‌പി 1 എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ കക്ഷി നില. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാർട്ടികൾ വിജയം കണ്ടാൽ ബിജെപിക്ക് സംസ്ഥാനത്തെ അധികാരത്തിൽ നിന്നും പുറത്തേക്കുള്ള വഴിയൊരുങ്ങും എന്നത് വ്യക്തമാണ്.

എന്നാൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എന്ന പോലെ കർണാടകയിലെ ഉപതെരഞ്ഞെടുപ്പിലും ജെഡിഎസ് കോൺഗ്രസ് സഖ്യമുണ്ടാകില്ല. അതേസമയം ജെഡിഎസ്-കോൺഗ്രസ് ബിജെപി ത്രികോണ മത്സരം തങ്ങൾക്കനുകൂലമാകുമെന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്. ത്രികോണ മത്സരം ബിജെപിക്ക് വെല്ലുവിളിയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. സംസ്ഥാന സർക്കാറിനെതിരെ നിലവിൽ തന്നെ വലിയ വിമർശങ്ങളുണ്ട്, ഇതിനൊപ്പം ത്രികോണ മത്സരം കൂടിയുണ്ടായാൽ എല്ലാവരും അവരവരുടെ പാർട്ടിക്ക് വോട്ട് ചെയ്യും ഇത് തിരിച്ചടിയാവുമെന്നതാണ് ബിജെപി ക്യാപിലെ ആശങ്ക. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസുമായി സഖ്യം വേണ്ടെന്ന് കോൺഗ്രസിലും അഭിപ്രായമുയർന്നിരുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷയുടേതായിരിക്കും അന്തിമതീരുമാനം.

ഇതിനെല്ലാം പുറമെയാണ് വിമത എംഎൽഎമാരെ സ്ഥാനത്ത് അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കറുടെ നടപടിക്കെതിരെ നിയമ പോരാട്ടം. സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് വിമത് എംഎൽഎമാർ സുപ്രീം കോടതിയിൽ ഹർജിയും നൽകിയിട്ടുണ്ട്. ഈ നീക്കങ്ങൾക്കും തിരിച്ചടിയായിരിക്കുകയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. ആകെ 17 മണ്ഡലങ്ങളിലെ എംഎ‍ൽഎമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയതെങ്കിലും ഇതിൽ രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല.

ഭരണമില്ലങ്കിലും തങ്ങളുടെ കരുത്ത് അവസാനിച്ചില്ലെന്ന് വ്യക്തമാക്കാൻ കോൺഗ്രസിനും ജെ.ഡി.എസിനും ഈ തിരഞ്ഞെടുപ്പുകളിലെ വിജയം ആവശ്യമാണെന്നതും പോരാട്ടം കനപ്പിക്കും. ഡി കെ ശിവകുമാറിനെ ബിജെപി ജയിലിൽ അടച്ചത് പ്രചരണ രംഗത്ത് കോൺഗ്രസ് ആയുധമാക്കും. അമിത്ഷായുടെ പ്രതികാരത്തെ കുറിച്ച് വിശദമായി പ്രചരണം നടത്തും. വൊക്കലിങ് സമുദായത്തിന്റെ പിന്തുണയും കോൺഗ്രസിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP