Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനം; ഭാഷാന്യൂനപക്ഷങ്ങൾക്കിടയിൽ വോട്ടുറപ്പിക്കാനുള്ള സാമർഥ്യം; യുഡിഎഫ് വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കി ജയം കൊയ്യാമെന്ന തന്ത്രത്തിൽ രവീശ തന്ത്രിക്ക് വേണ്ടി ഊർജ്ജിത പ്രചാരണവുമായി എൻഡിഎ; ഇത്തവണ മത്സരം എൽഡിഎഫുമായിട്ടെന്ന് സ്ഥാനാർത്ഥി; വോട്ട് നില ഇരട്ടിയാക്കിയാൽ കാസർകോഡ് മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതാമെന്നും പ്രതീക്ഷ

നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനം; ഭാഷാന്യൂനപക്ഷങ്ങൾക്കിടയിൽ വോട്ടുറപ്പിക്കാനുള്ള സാമർഥ്യം; യുഡിഎഫ് വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കി ജയം കൊയ്യാമെന്ന തന്ത്രത്തിൽ രവീശ തന്ത്രിക്ക് വേണ്ടി ഊർജ്ജിത പ്രചാരണവുമായി എൻഡിഎ; ഇത്തവണ മത്സരം എൽഡിഎഫുമായിട്ടെന്ന് സ്ഥാനാർത്ഥി; വോട്ട് നില ഇരട്ടിയാക്കിയാൽ കാസർകോഡ് മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതാമെന്നും പ്രതീക്ഷ

രഞ്ജിത്ത് ബാബു

കാസർഗോഡ്: ചെണ്ടയുടെ അകമ്പടിയിൽ എൻ.ഡി.എ. സ്ഥാനാർത്ഥി രവീശ തന്ത്രി കണ്ടാർ സ്വീകരണ കേന്ദ്രത്തിലെത്തുകയാണ്. മഞ്ചേശ്വരത്ത് ഹാരമണിയിച്ചും തലപ്പാവ് ധരിപ്പിച്ചും സ്ഥാനാർത്ഥിക്ക് സ്വീകരണം. ഒപ്പം 'ഭാരത് മാതാ കീ ജയ് 'വിളികൾ ഉയരുന്നു. സ്വീകരണ കേന്ദ്രത്തിൽ രവീശ തന്ത്രിയുടെ ലഘു പ്രസംഗം. 'എൽ.ഡി.എഫുമായിട്ടാണ് കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ ഞങ്ങൾ മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഈ പ്രദേശത്തുകാരനല്ല. അതുകൊണ്ടു തന്നെ ഞങ്ങളുടെ മത്സരം എൽ.ഡി.എഫുമായിട്ടാണ് നടക്കുന്നത്. ഇത്തവണ കാസർഗോഡ് ലോകസഭാ മണ്ഡലം തങ്ങൾ വരുതിയിലാക്കുക തന്നെ ചെയ്യും എന്ന പ്രഖ്യാപനത്തിലൂടെ പ്രസംഗം തുടരുന്നു. കേന്ദ്ര സർക്കാറിനെ പിന്തുണക്കാൻ ഇത്തവണ കാസർഗോഡു നിന്നും ബിജെപി. ജയിച്ചു കയറുക തന്നെ ചെയ്യും. അതിനുള്ള പ്രവർത്തനമാണ് ഞങ്ങൾ നടത്തുന്നത്. ജനങ്ങളിൽ നിന്നും അനുകൂലമായ പ്രതികരണവും വരുന്നുണ്ട്,' തന്ത്രിയുടെ പ്രസംഗം ഇങ്ങനെ.

എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. സതീഷ് ചന്ദ്രനെ നേരിടാൻ യു.ഡി.എഫിലെ രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെ രംഗത്തിറങ്ങിയതോടെ വീറും വാശിയും ഏറിയിരിക്കയാണ് കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ. വ്യക്തി പ്രഭാവം കൊണ്ട് മുൻ നിരയിൽ നിൽക്കുന്ന സതീഷ് ചന്ദ്രന് എതിരാളിയായി രാജ്‌മോഹൻ രംഗപ്രവേശനം ചെയ്തതോടെ ബിജെപി.യും ശക്തമായ പോരിനിറങ്ങുകയായിരുന്നു. കാസർഗോഡ്. മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള രവീശ തന്ത്രി കുണ്ടാറിനെയാണ്അവർ സ്ഥാനാർത്ഥിയാക്കിയത്. പ്രത്യേകിച്ച് മഞ്ചേശ്വരം, കാസർഗോഡ് മേഖലയിൽ ബിജെപി. ക്ക് കാര്യമായ സ്വാധീനമുണ്ട്. ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിൽ കൂടുതൽ വോട്ട് ഉറപ്പിക്കാമെന്ന തന്ത്രവും തന്ത്രിയെ നിർത്തുന്നതിന് ബിജെപി. പ്രേരിപ്പിച്ചിരുന്നു. അതിലൂടെ യു.ഡി. എഫിന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാമെന്ന കണക്കു കൂട്ടലിലാണ് ബിജെപി.

തീവ്ര ഹിന്ദുത്വ ആശയമുള്ള രവീശ തന്ത്രി മണ്ഡലത്തിന് പുറത്ത് ഏറ്റവും ശ്രദ്ധേയനാവുന്നത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെയാണ്. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഇരുമുന്നണികളോടും മത്സരിച്ച് രവീശ തന്ത്രി ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു. കർണാടകത്തിലും കാസർഗോട്ടും നിരവധി ക്ഷേത്രങ്ങളുടെ തന്ത്രി കൂടിയായ രവീശ തന്ത്രിയുടെ സ്ഥാനാർത്ഥിത്വം ബിജെപി. ക്ക് മൈലേജ് ഉണ്ടാക്കി കഴിഞ്ഞു. ബിജെപി.യുടെ സംസ്ഥാന സമിതി അംഗം, മഞ്ചേശ്വരം നിയമസഭാണ്ഡലം പ്രഭാരി, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു പോന്നിരുന്നു തന്ത്രി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തി നിന്നതും പ്രതീക്ഷ വളർത്തുന്നു.

കന്നഡ, തുളു, മലയാളം , സംസ്‌കൃതം എന്നീ ഭാഷകൾ കൈകാര്യം ചെയ്യുന്ന രവീശ തന്ത്രിക്ക് ഭാഷാ ന്യൂനപക്ഷങ്ങളുടെ ഇടയിൽ കാര്യമായി സ്വാധീനിക്കാൻ കഴിയുമെന്ന വിശ്വാസവും ബിജെപിക്കുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി.യിലെ കെ.സുരേന്ദ്രൻ മത്സരിച്ചപ്പോൾ 1,72, 826 വോട്ടാണ് ലഭിച്ചിരുന്നത്. മഞ്ചേശ്വരത്തും കാസർഗോഡും അവർ രണ്ടാം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ തവണ ലഭിച്ച വോട്ട് നില ഇരട്ടിയോളം വർദ്ധിപ്പിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് രവീശ തന്ത്രിയും പ്രവർത്തകരും. അങ്ങിനെ വന്നാൽ കാസർഗോഡിന്റെ ചരിത്രം മാറ്റിയെഴുതാമെന്ന വിശ്വാസത്തിലാണ് ബിജെപി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP