Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കശ്മീരിലും ഝാർഖണ്ഡിലും അവസാനഘട്ട വോട്ടെടുപ്പ് സമാധാനപരം; ബിജെപിക്കു മുൻതൂക്കമെന്ന് എക്‌സിറ്റ് പോൾ

ജമ്മു/റാഞ്ചി: ജമ്മു കശ്മീരിലും ഝാർഖണ്ഡിലും അവസാനഘട്ട വോട്ടെടുപ്പ് സമാധാനപരമായി നടന്നു. ഇരു സ്ഥലങ്ങളിലും ബിജെപിക്ക് മുൻതൂക്കമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. ജമ്മുവിൽ ബിജെപി 26 ശതമാനം വോട്ട് നേടും. പിഡിപി 25 ശതമാനവും കോൺഗ്രസ് 17 ശതമാനവും വോട്ട് നേടുമന്ന് ഇന്ത്യ ടിവി, സി വോട്ടർ എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. ഝാർഖണ്ഡിൽ ബിജെപി 41 മുതൽ 49 സീറ്റുകൾ വരെ നേടും. നിലവിൽ ജാർഖണ്ഡ് ഭരണകക്ഷിയായ ജെഎംഎം 15 മുതൽ 19 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.

അതേസമയം, ശനിയാഴ്ച നടന്ന അവസാനഘട്ട വോട്ടെടുപ്പിൽ ജമ്മു കാഷ്മീരിൽ 76 ശതമാനവും ഝാർഖണ്ഡിൽ 71.25 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്. ജമ്മു കാഷ്മീരിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 25 വർഷത്തിനിടെയുള്ള കൂടിയ വോട്ടിങ് ശതമാനമാണിത്.

ജമ്മു കാഷ്മീരിൽ 20 മണ്ഡലങ്ങളിലാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ഝാർഖണ്ഡിൽ ജെഎംഎം സ്വാധീനമേഖലയായ സന്താൾ പർഗാനയിലെ 16 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചൊവ്വാഴ്ചയാണ് ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ. കാഷ്മീരിൽ 87ഉം ഝാർഖണ്ഡിൽ 81ഉം നിയമസഭാ സീറ്റുകളാണുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP