Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിരൺ ബേദിയുടെ കണ്ണീരിൽ വോട്ട് വീഴുമോ? പ്രചാരണവേളയിൽ വികരാധീനയായി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; ആം ആദ്മിയെ പിന്തുണച്ച സിപിഐ(എം)

കിരൺ ബേദിയുടെ കണ്ണീരിൽ വോട്ട് വീഴുമോ? പ്രചാരണവേളയിൽ വികരാധീനയായി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; ആം ആദ്മിയെ പിന്തുണച്ച സിപിഐ(എം)

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കവേ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രവചിക്കുന്നത് കെജ്രിവാളിന്റ ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തുമെന്നാണ്. അതുകൊണ്ടു തന്നെ അവസാനവട്ടത്തിൽ കാര്യങ്ങൾ തിരിച്ചുപിടിക്കാൻ ശക്തമായ പോരാട്ടത്തിലാണ് ബിജെപി. ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വികരാധീനയായി കിരൺ ബേദി. ഡൽഹി ജനതയുടെ സ്‌നേഹത്തിന് മുന്നിൽ തനിക്ക് വാക്കുകളില്ലെന്ന് കണ്ണീരണിഞ്ഞ് കിരൺബേദി പറഞ്ഞു.

ഈ സ്‌നേഹം ഞാൻ തിരിച്ചു നൽകാൻ പോവുകയാണ്. സർക്കാർ ആ സ്‌നേഹം തിരിച്ചുനൽകും. സത്യസന്ധമായി പ്രവർത്തിച്ച് സർക്കാർ ജനങ്ങളെ സേവിക്കും. കൃഷ്ണനഗറിൽ വോട്ടർമാരോട് സംവദിക്കവെ മുൻ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ കിരൺബേദി വികാരവായ്‌പോടെ പറഞ്ഞു. കൃഷ്ണനഗറിനടുത്ത് ആം ആദ്മി പാർട്ടി കൺവീനറും കിരൺബേദിയുടെ സഹപ്രവർത്തകനുമായിരുന്ന അരവിന്ദ് കെജരിവാൾ ഇന്ന് വനിത റാലി സംഘടിപ്പിക്കുന്നുണ്ട്.

അതിനിടെ ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കുമെന്ന് സിപിഐ(എം) ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്കമാക്കി. സിപിഐ(എം) കരട് രാഷ്ട്രീയ പ്രമേയ അവതരണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്. 15 സീറ്റുകളിലാണ് ഡൽഹിയിൽ സിപിഐ(എം) മത്സരിക്കുന്നത്. പാർട്ടി മത്സരിക്കാത്ത 55 സീറ്റുകളിൽ എഎപിയെ പിന്തുണക്കുമെന്നാണ് പ്രകാശ് കാരാട്ട് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം കോൺഗ്രസുമായും സഖ്യത്തിനില്ലെന്ന് സിപിഐ(എം) കരട് രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP