Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സജി ചെറിയാന്റ വിജയം എൽഡിഎഫിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരമെന്ന് കോടിയേരി; മാണിയുടെ അഹ്വാനം കേരകോൺഗ്രസ് അണികൾ പോലും ചെവി കൊണ്ടില്ല; കേരളത്തിൽ ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ടെന്നും സെക്രട്ടറിയുടെ പരിഹാസം

സജി ചെറിയാന്റ വിജയം എൽഡിഎഫിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരമെന്ന് കോടിയേരി; മാണിയുടെ അഹ്വാനം കേരകോൺഗ്രസ് അണികൾ പോലും ചെവി കൊണ്ടില്ല; കേരളത്തിൽ ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ടെന്നും സെക്രട്ടറിയുടെ പരിഹാസം

ആലപ്പുഴ: ചെങ്ങന്നൂരിൽ സജി ചെറിയാന്റെ വിജയം എൽ.ഡി.എഫിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

മൃദുഹിന്ദുത്വമല്ല, മതനിരപേക്ഷതയാണ് ഉയർത്തിപ്പിടിക്കേണ്ടതെന്ന സന്ദേശമാണ് തെരെഞ്ഞടുപ്പ് വിജയം വിളിച്ചു പറയുന്നത്. കർണാടകയിൽ കോൺഗ്രസിന് നേരിട്ടത് പോലെയുള്ള പരാജയമാണ് ചെങ്ങന്നൂരിലുണ്ടായത്. ഇനിയെങ്കിലും മൃദുഹിന്ദുത്വത്തിൽ നിന്ന് കോൺഗ്രസ് പിന്മാറണമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

കേരളത്തിൽ നിന്നും സി.പിഎമ്മിനെ ഇല്ലാതാക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചത്. അതിനാൽ തന്നെ അതിന്റെ തുടക്കം ചെങ്ങന്നൂരിൽ നിന്നായിരിക്കുമെന്നാണ് അവർ പറഞ്ഞിരുന്നത്. ഇതിനായി എല്ലാ സന്നാഹങ്ങളും അവർ ഒരുക്കി.

എന്നിട്ടും ബിജെപിയുടെ വളർച്ച പടവലങ്ങപോലെ താഴോട്ടാണെന്നും കോടിയേരി കുറ്റപ്പെടുത്തി. യു.ഡി.എഫ് നേതൃത്വം കെ.എം മാണിയെ കൊണ്ടുവന്നിട്ടും കേരള കോൺഗ്രസ് അണികൾ പോലും അദ്ദേഹത്തിന്റെ ആഹ്വാനം ചെവികൊണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP