Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊല്ലത്ത് ബാലഗോപാലിന്റെ വിജയം ഉറപ്പിക്കാൻ ഇവന്റ് മാനേജ്മെന്റ് കമ്പനി രംഗത്തെന്ന് യുഡിഎഫ്; തീപ്പൊരി പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിക്കായി പണം ഒഴുക്കുന്നത് ഒരു കശുവണ്ടി മുതലാളിയെന്നും ആക്ഷേപം; പതിനായിരം കുടുംബങ്ങളെ സ്വാധീനിക്കാൻ പത്തുകോടി ഒഴുക്കുന്നു; ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് ഷിബു ബേബി ജോണും

കൊല്ലത്ത് ബാലഗോപാലിന്റെ വിജയം ഉറപ്പിക്കാൻ ഇവന്റ് മാനേജ്മെന്റ് കമ്പനി രംഗത്തെന്ന് യുഡിഎഫ്; തീപ്പൊരി പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിക്കായി പണം ഒഴുക്കുന്നത് ഒരു കശുവണ്ടി മുതലാളിയെന്നും ആക്ഷേപം; പതിനായിരം കുടുംബങ്ങളെ സ്വാധീനിക്കാൻ പത്തുകോടി ഒഴുക്കുന്നു; ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് ഷിബു ബേബി ജോണും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം ലോക്‌സഭാ സീറ്റിൽ ഇടതുമുന്നണിയുടെ കെ.എൻ.ബാലഗോപാലിനെ വിജയിപ്പിക്കാൻ കശുവണ്ടി മുതലാളി പണം ഒഴുക്കുന്നതായി യുഡിഎഫ് ആക്ഷേപം. സിപിഎം പ്രസ്റ്റിജ് മത്സരമായി കരുതുന്ന കൊല്ലത്ത് പതിനെട്ടടവും പയറ്റി മണ്ഡലം തിരികെ നേടാൻ സിപിഎം ശ്രമിക്കുന്നതിന്നിടെയാണ് പുതിയ ആരോപണവുമായി യുഡിഎഫ് രംഗപ്രവേശം ചെയ്യുന്നത്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ കോഴിക്കോട്ടെ ഇവന്റ് മാനേജ്മെന്റ് കമ്പനിയെ സിപിഎം ചുമതലപ്പെടുത്തിയതായാണ് യുഡിഎഫ് വെളിപ്പെടുത്തൽ. ഈ ഇവന്റ് മാനേജ്മെന്റ് കമ്പനി 70 അംഗങ്ങൾ ഉള്ള മൂന്നു ഗ്രൂപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പതിനായിരം കുടുംബങ്ങളെ സ്വാധീനിക്കുകയാണ് ഈ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ലക്ഷ്യം. കൊല്ലത്തെ ഒരു കശുവണ്ടി മുതലാളിയാണ് ഈ പതിനായിരം കുടുംബങ്ങളെ സ്വാധീനിക്കാനുള്ള പണം ഈ ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നൽകിയിട്ടുള്ളത്. കൊല്ലത്തെ ഒരു ഇടത് എംഎൽഎ വഴിയാണ് ഈ ശ്രമങ്ങൾ നടന്നുവരുന്നത്. കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ച് ഇതിന്റെ അന്തിമ ചർച്ച നടന്നിട്ടുണ്ട്. ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവണതകളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണം-യുഡിഎഫിന് വേണ്ടി ആർഎസ്‌പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബി ജോൺ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് എൻ.കെ.പ്രേമചന്ദ്രനെതിരെയുള്ള പിണറായി വിജയന്റെ പരനാറി പ്രയോഗമാണ് പ്രേമചന്ദ്രന്റെ വിജയം ഉറപ്പിച്ചത് എന്ന് കരുതുന്നവരാണ് സിപിഎം നേതാക്കളിൽ ഏറിയ പങ്കും. അന്ന് പ്രേമചന്ദ്രനെതിരെ മത്സരിച്ച എം.എ.ബേബി പിണറായിയുടെ ഈ പ്രയോഗത്തിൽ ഏറെ ഖിന്നനുമായിരുന്നു. പ്രചാരണത്തിൽ എം.എ.ബേബി മുന്നേറികൊണ്ടിരിക്കുമ്പോഴാണ് പിണറായിയുടെ വക പരനാറി പ്രയോഗം വരുന്നത്. ഇത് ബേബിയുടെ പ്രചാരണങ്ങളെയും വിജയസാധ്യതകളെയുമാണ് പിന്നോട്ടടിപ്പിച്ചത്. പോളിറ്റ് ബ്യുറോ അംഗങ്ങൾ ആയ ബേബിയും പിണറായിയും തമ്മിൽ ഒരു ഭിന്നതയ്ക്കും ഈ പ്രയോഗം കാരണമായിരുന്നു. പക്ഷെ ഈ തിരഞ്ഞെടുപ്പ് സമയത്തും എൻ.കെ.പ്രേമചന്ദ്രൻ തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥി. ബേബിക്ക് പകരം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ.ബാലഗോപാലും. ഇതുകൊല്ലം സീറ്റിൽ പോരാട്ടം ശക്തമാക്കിയിരിക്കെയാണ് പറഞ്ഞതിൽ നിന്നും മാറുന്നില്ല എന്ന വിധത്തിൽ ഇക്കുറിയും പരനാറി പ്രയോഗം മുഖ്യമന്ത്രിയിൽ നിന്നും പ്രേമചന്ദ്രന് എതിരായി വരുന്നത്.

കഴിഞ്ഞ തവണ പരനാറി പ്രയോഗം എം.എ.ബേബിയുടെ പരാജയത്തിന് കാരണമായതെങ്കിൽ ആ പരനാറി പ്രയോഗം നിലനിർത്തി തന്നെ കൊല്ലം പിടിച്ചടക്കാനാണ് സിപിഎം നീക്കം. കൊല്ലം സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയിൽ കൊല്ലത്ത് ബാലഗോപാലിനുള്ള സ്വാധീനവും ഒപ്പം പണമൊഴുക്കും നടത്തി കൊല്ലം ലോക്‌സഭാ സീറ്റ് പിടിച്ചടക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഏത് വിധേനെയും കൊല്ലം പിടിച്ചടക്കാനുള്ള സിപിഎം നീക്കത്തെയാണ് ഇപ്പോൾ യുഡിഎഫ് ഭയപ്പെടുന്നത്. സിപിഎം നീക്കങ്ങൾ കൃത്യമായി മനസിലാക്കാൻ യുഡിഎഫ് വൃത്തങ്ങൾക്ക് കൊല്ലത്ത് കഴിയുന്നതാണ് യുഡിഎഫ് ആശങ്കകൾക്ക് പിന്നിൽ.

കഴിഞ്ഞയാഴ്ച കൊല്ലം പിടിച്ചടക്കാൻ ഒരു രഹസ്യയോഗം സിപിഎം ഉന്നത നേതാക്കൾ കൊച്ചിയിൽ ഒരു യോഗം വിളിച്ചു കൂട്ടിയതായി യുഡിഎഫ് നേതാക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ യോഗത്തിലെ വിവരങ്ങൾ ആണ് യുഡിഎഫിൽ ആശങ്ക ജനിപ്പിക്കുന്നത്. പത്തുകോടിയോളം രൂപ ഒഴുക്കി കൊല്ലം പിടിക്കാനാണ് ഈ യോഗത്തിൽ വന്ന തീരുമാനം. കൊല്ലത്തെ ഇടത് എംഎൽഎയാണ് ഈ യോഗത്തിൽ സംബന്ധിച്ചത്. യുഡിഎഫ്-ബിജെപി വോട്ടുബാങ്കുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താനാണ് യോഗത്തിൽ തീരുമാനം വന്നത്. പണം ഒഴുക്കിയാൽ ബാലഗോപാലിന് വിജയിക്കാൻ വേണ്ട വോട്ടുകൾ ഈ വോട്ടുബാങ്കിൽ നിന്ന് തിരികെ പിടിക്കാനാണ് യോഗത്തിൽ വന്ന തീരുമാനം. 600 ഓളം യുഡിഎഫ് ബൂത്തുകളിൽ നിന്ന് രണ്ടുവീതം അംഗങ്ങളെ പതിനായിരം രൂപ വീതം നൽകി കാൻവാസ് ചെയ്ത് സിപിഎമ്മിന് ഒപ്പം നിർത്തുക. ഇവർ വഴി യുഡിഎഫ് വോട്ടുബാങ്കുകളിലേക്ക് കടന്നുകയറുക. ചവറയും ചാത്തന്നൂരുമാണ് സിപിഎം ലക്ഷ്യം വയ്ക്കുന്നത്. യുഡിഎഫ് വോട്ടുകൾ മാക്‌സിമം സ്വരൂപിക്കുക. ഇടതുമുന്നണിയിൽ നിന്നും കൊഴിയുന്ന വോട്ടുകൾ തിരികെ പിടിക്കുക. ഇതും യോഗതീരുമാനങ്ങൾ ആയി യുഡിഎഫ് വിലയിരുത്തുന്നു.

വിജയത്തിനായി നാനൂറിലധികം യുഡിഎഫ് വീടുകൾ വിജയത്തിനായി സിപിഎം ലക്ഷ്യം വയ്ക്കും. ഇരുപതിനായിരത്തിലധികം വോട്ടുകൾ ഈ രീതിയിൽ ലഭിക്കും. ഇതിനൊപ്പം ഇടതുമുന്നണിയിൽ നിന്നും വോട്ടുകൾ പുറത്തേക്ക് ഒഴുകാൻ സാധ്യതയുള്ള 5000ത്തിൽ അധികം വീടുകൾ ഇവർ ലക്ഷ്യം വയ്ക്കുന്നു. ഈ രീതിയിൽ 25000-ൽ അധികം വോട്ടുകൾ ഇവർക്ക് ലഭിക്കും. ഏഴംഗങ്ങൾ ഉള്ള യുഡിഎഫ് വീടുകളിൽ 10000 രൂപയും ഇടത് വീടുകളിൽ 5000 രൂപയും നൽകും. വടക്കൻ കേരളത്തിൽ നിന്നും യുവനിരയെ കൊല്ലത്ത് ഇറക്കും. ഇവർ ബാലഗോപാലിനായി പ്രചാരണം നടത്തും.

സിപിഎമ്മിന്റെ ഒരുന്നത നേതാവും കൊല്ലത്തെ ഇടത് എംഎൽഎയും പ്രവർത്തനങ്ങൾ കോർഡിനെറ്റ് ചെയ്യും. ഈ വിവരങ്ങൾ ആണ് യുഡിഎഫിന് ചോർന്ന് കിട്ടിയത്. യുഡിഎഫിന് ചോർന്ന് കിട്ടിയ യോഗ തീരുമാനങ്ങളും ഒരു കശുവണ്ടി മുതലാളി വഴി ഇതിനായി ഒഴുക്കാൻ തീരുമാനിക്കപ്പെട്ടിട്ടുള്ള 10 കോടി രൂപയുമാണ് യുഡിഎഫിനെ അലോസരപ്പെടുത്തുന്നത്. ഇതിന്റെ ബഹിർസ്ഫുരണമാണ് യുഡിഎഫിന് വേണ്ടി ഷിബു ബേബി ജോൺ ഇറക്കിയ പ്രസ്താവനയിലും നിഴലിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP