Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം തെളിഞ്ഞതുകൊല്ലത്തെ ചിത്രം; പ്രേമചന്ദ്രനും കെഎൻ ബാലഗോപാലും ഏറ്റുമുട്ടുമ്പോൾ ജനം ആർക്കൊപ്പം നിൽക്കും; എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധുവിന്റെ സഹോദരനെ സുകുമാരൻ നായർ കൈവിടുമോ? സുരേഷ് ഗോപി മുതൽ സിവി ആനന്ദബോസ് വരെയുള്ളവരുടെ പേരുയർത്തുമ്പോഴും ഒരു സ്ഥിരീകരണവുമില്ലാതെ ബിജെപിക്ക് കിതപ്പ്; ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കൊല്ലം ചർച്ചയാകുമ്പോൾ

ആദ്യം തെളിഞ്ഞതുകൊല്ലത്തെ ചിത്രം; പ്രേമചന്ദ്രനും കെഎൻ ബാലഗോപാലും ഏറ്റുമുട്ടുമ്പോൾ ജനം ആർക്കൊപ്പം നിൽക്കും; എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധുവിന്റെ സഹോദരനെ സുകുമാരൻ നായർ കൈവിടുമോ? സുരേഷ് ഗോപി മുതൽ സിവി ആനന്ദബോസ് വരെയുള്ളവരുടെ പേരുയർത്തുമ്പോഴും ഒരു സ്ഥിരീകരണവുമില്ലാതെ ബിജെപിക്ക് കിതപ്പ്; ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കൊല്ലം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : ലോക്സഭാ തിരഞ്ഞെടുപ്പിൽ അങ്കത്തട്ടുയരുന്നതുകൊല്ലത്താണ്. കൊല്ലം കണ്ടാൽ ഇല്ലം വേണ്ടെന്ന് പറഞ്ഞ് കേരളത്തിലെ പ്രധാനമന്ത്രി മോദിയുടെ പ്രചരണത്തിന് തുടക്കമിട്ടത് അവിടെയാണ്. കൊല്ലം ബൈപ്പാസിലാണ് പ്രചരണത്തിലെ മറ്റൊരു വികസന അജണ്ട. ഇപ്പോൾ കൊല്ലത്ത് സ്ഥാനാർത്ഥി ചിത്രവും തെളിയുകാണ്. യുഡിഎഫിന് വേണ്ടി ആർ എസ് പി പ്രേമചന്ദ്രന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടത് പക്ഷത്ത് സിപിഎമ്മിൽ നിന്ന് കെ എൻ ബാലഗോപാലും എത്തിയക്കും. ഇതോടെ കൊല്ലത്ത് പോരാട്ട വേദിയിലുള്ള പ്രധാനികളുടെ ചിത്രം വ്യക്തമായി കഴിഞ്ഞു. ബിജെപിക്ക് കൊല്ലത്ത് അട്ടിമറിക്ക് കരുത്തുണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ സ്ഥാനാർത്ഥിയാരെന്നതുകൊല്ലത്ത് അതിനിർണ്ണായകമല്ല. എന്നാൽ വോട്ട് കൂടുതൽ പിടിച്ച് ആരു ജയിക്കണമെന്ന് നിശ്ചയിക്കുന്ന ശക്തിയായി ബിജെപി മാറാനും സാധ്യയുണ്ട്.

കേളികൊട്ടുയരുമ്പോൾ രണ്ട് പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികളെക്കുറിച്ച് വ്യക്തതവന്നതുകൊല്ലത്തുമാത്രമാണ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി എൻ.കെ.പ്രേമചന്ദ്രനും എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി കെ.എൻ.ബാലഗോപാലും മത്സരിക്കും. പ്രേമചന്ദ്രന്റെ സ്ഥാനാർത്ഥിത്വം വെള്ളിയാഴ്ച കൊല്ലത്ത് നടത്തിയ പത്രസമ്മേളനത്തിൽ ആർ.എസ്‌പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പ്രഖ്യാപിക്കുകയും ചെയ്തു. ബാലഗോപാലിന്റെ സ്ഥാനാർത്ഥിത്വം സിപിഎം. നേതൃത്വവും ഉറപ്പിച്ചു. കൊല്ലത്തെ മുൻ കളക്ടർകൂടിയായ സി.വി.ആനന്ദബോസിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി. നേതാക്കൾ ശ്രമം നടത്തുന്നുണ്ട്. ഇതിനൊപ്പം സുരേഷ് ഗോപിയുടെ പേരും ചർച്ചയാക്കുന്നു. ബിഡിജെഎസിന് സീറ്റ് നൽകി തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കണമെന്നും ബിജെപിക്ക് ആഗ്രഹമുണ്ട്.

കൊല്ലത്ത് എൻ എസ് എസ്-എസ് എൻ ഡി പി വോട്ടുകളാകും വിജയം നിശ്ചയിക്കുക. ഈ സാഹചര്യത്തിൽ ബിഡിജെസിന്റെ വോട്ട് നിർണ്ണായകമാകും. എസ് എൻ ഡി പിക്ക് അപ്പുറം എൻ എസ് എസ് ആർക്കൊപ്പം നിൽക്കുമെന്നാണ് കൊല്ലത്ത് പ്രധാന ഘടകം. ചവറയിൽ മുമ്പ് പ്രേമചന്ദ്രൻ നിയമസഭയിലേക്ക് മത്സരിച്ച് തോറ്റിരുന്നു. നായർ വോട്ടുകളായിരുന്നു അന്ന് തന്നെ ചതിച്ചതെന്ന് പ്രേമചന്ദ്രനും തിരിച്ചറിഞ്ഞു. പിന്നീട് ഇടതിൽ നിന്ന് വലതു മാറി കൊല്ലത്ത് പാർലമെന്റിലെത്തിയപ്പോൾ എസ് എസ് എസ് വീണ്ടും പ്രേമചന്ദ്രന് ഒപ്പമായി. ശബരിമല വിഷയത്തിൽ എൻ എസ് എസ് നിലപാട് തിരിച്ചറിഞ്ഞ് വിശ്വാസികൾക്ക് വേണ്ടി പാർലമെന്റിൽ പോരാട്ടം നയിക്കാനും പ്രേമചന്ദ്രൻ ഉണ്ടായിരുന്നു. ബൈപ്പാസിൽ ഇടതുപക്ഷത്തെ മലർത്തിയടിച്ച് നരേന്ദ്ര മോദിയെ എത്തിച്ചതും പ്രേമചന്ദ്രന്റെ ഇടപെടലായിരുന്നു. ഇതിനെല്ലാം അപ്പുറം അതിപ്രഗത്ഭനായ പാർലമെന്റേറിയനാണ് പ്രേമചന്ദ്രൻ. കത്തിക്കയറുന്ന പ്രസംഗവുമായി ലോക്‌സഭയിലെ താരമായ എംപി. അതുകൊണ്ട് തന്നെ പ്രേമചന്ദ്രൻ ജയിക്കുമെന്ന് തന്നെയാണ് യുഡിഎഫ് വിലയിരുത്തൽ.

കൊല്ലത്തെ ജനകീയ നേതാവായ പ്രേമചന്ദ്രനെ തളയക്കാൻ സിപിഎം മുന്നിൽ കാണുന്നത് എൻ എസ് എസ് വോട്ടുകളാണ്. ഇതിന് വേണ്ടിയാണ് ബാലഗോപാലിനെ തന്നെ സ്ഥാനാർത്ഥിയാക്കുന്നത്. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വലം കൈയാണ് കലഞ്ഞൂർ മധു. മധുവിന്റെ സഹോദരനാണ് ബാലഗോപാൽ. എൻ എസ് എസ് കുടുംബത്തിൽ നിന്നുള്ള ബാലഗോപാലിനെ സുകുമാരൻ നായർക്കും ഏറെ താൽപ്പര്യമുണ്ട്. സുകുമാരൻ നായരുടെ മനസ്സ് അറിഞ്ഞാണ് ബാലഗോപാലിനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പോലും ഉൾപ്പെടുത്തിയത്. എം വിജകുമാറിനെ പോലുള്ള മുതിർന്ന നേതാക്കളെ തഴഞ്ഞതും സുകുമാരൻ നായർക്ക് വേണ്ടിയായിരുന്നു. അത്തരത്തിലൊരു നേതാവ് കൊല്ലത്ത് സ്ഥാനാർത്ഥിയാകുമ്പോൾ എൻ എസ് എസ് ഒന്നടങ്കം സിപിഎമ്മിന് വോട്ട് ചെയ്യുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഈ വോട്ടുകൾ ബാലഗോപാലിന് വിജയമൊരുക്കുമെന്നും കരുതുന്നു.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കൊല്ലം ജീവന്മരണ പോരാട്ടമാണ്. മണ്ഡലത്തിലെ എല്ലാ എംഎൽഎമാരും ഇടതുപക്ഷക്കാർ. അതുകൊണ്ട് തന്നെ വ്യക്തമായ മുൻതൂക്കം സിപിഎമ്മിന് രാഷ്ട്രീയമായുണ്ട്. ആർ എസ് പിയുടെ പ്രേമചന്ദ്രന്റെ വ്യക്തിബന്ധങ്ങളെ അപ്പോഴും സിപിഎം ഭയക്കുന്നു. ഇതിനൊപ്പമാണ് വിജയത്തെ സ്വാധീനിക്കാൻ ബിജെപിക്ക് കഴിയുമെന്ന യാഥാർത്ഥ്യവും. ശബരിമല വിഷയവും കൊല്ലത്തെ പിടിച്ചുലയ്ക്കും. സുരേഷ് ഗോപി കൊല്ലത്ത് സ്ഥാനാർത്ഥിയായാൽ ജയം ഉറപ്പെന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാൽ ജയിക്കാനൊരിക്കലും കൊല്ലത്ത് ബിജെപിക്കാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എൻ.കെ.പ്രേമചന്ദ്രനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് അദ്ദേഹത്തിന്റെ മാത്രമല്ല, ആർ.എസ്‌പി.യുടെയും നിലനിൽപ്പിന് അനിവാര്യമാണ്. സിപിഎമ്മിന് അഭിമാനപ്രശ്‌നമാണ് ഈ തിരഞ്ഞെടുപ്പ്. പൊളിറ്റ് ബ്യൂറോ അംഗമായ എം.എ.ബേബി, കൊല്ലത്ത് 2014-ൽ തോറ്റതിന്റെ ക്ഷീണം ഇപ്പോഴും പാർട്ടിക്ക് വിട്ടുമാറിയിട്ടില്ല.

നീണ്ട കാലത്തിനുശേഷം രണ്ടുതവണ തുടർച്ചയായി ജയിക്കുകയും തുടർച്ചയായി രണ്ടുതവണ കൈവിട്ടുപോവുകയും ചെയ്ത കൊല്ലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. എംപി.യെന്നനിലയിൽ എൻ.കെ.പ്രേമചന്ദ്രൻ മണ്ഡലമാകെ നിറഞ്ഞുനിൽക്കുന്നു. സിപിഎം. ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീനിലകളിൽ കെ.എൻ.ബാലഗോപാലിന് ജില്ലയുടെ മുക്കുംമൂലയും പ്രശ്‌നങ്ങളും അടുത്തറിയാം. പാർലമെന്റേറിയന്മാർ എന്നനിലയിലും ഇരുവരും പ്രാഗല്ഭ്യം തെളിയിച്ചു. കെ.എൻ.ബാലഗോപാൽ രാജ്യസഭാംഗമായിരുന്നു. ഇതിനൊപ്പമാണ് എൻ എസ് എസ് നേതാവിന്റെ അനുജനെന്ന വിശേഷണവും.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി തന്നെ നേരിട്ട് ക്ഷണിച്ചിരുന്നെന്നും താൻ നല്ല സ്ഥാനാർത്ഥിയായിരിക്കില്ലെന്നതു കൊണ്ടാണ് ആ ക്ഷണം വിനയപൂർവം നിരസിച്ചതെന്നും സി.വി.ആനന്ദബോസ് പറഞ്ഞു. എങ്കിലും അദ്ദേഹം ബിജെപി. സ്ഥാനാർത്ഥിയാകുമെന്ന വിലയിരുത്തൽ സജീവമാണ്. സുരേഷ് ഗോപിക്ക് കൊല്ലത്ത് മത്സരിക്കാൻ താൽപ്പര്യക്കുറവുണ്ട്. തിരുവനന്തപുരത്തിനോടാണ് സുരേഷ് ഗോപിക്ക് താൽപ്പര്യമെന്നതാണ് ഇതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP