Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോന്നിയിൽ യുഡിഎഫ് ക്യാമ്പ് ഉണർന്നു; മോഹൻരാജിന്റെ പ്രചരണ പരിപാടികൾക്ക് നേതൃത്വംനൽകി അടൂർ പ്രകാശ്; രംഗം കൊഴുപ്പിക്കാൻ ഇനി ഉമ്മൻ ചാണ്ടിയും

കോന്നിയിൽ യുഡിഎഫ് ക്യാമ്പ് ഉണർന്നു; മോഹൻരാജിന്റെ പ്രചരണ പരിപാടികൾക്ക് നേതൃത്വംനൽകി അടൂർ പ്രകാശ്; രംഗം കൊഴുപ്പിക്കാൻ ഇനി ഉമ്മൻ ചാണ്ടിയും

സ്വന്തം ലേഖകൻ

കോന്നി: സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തുടക്കത്തിലുണ്ടായിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിട നൽകി കോന്നിയിൽ അടൂർ പ്രകാശ് സജീവമായി. അടൂർ പ്രകാശ് എംപിയെ അനുനയിപ്പിക്കാൻ കഴിഞ്ഞതോടെ മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ സജീവമായി. അടൂർ പ്രകാശ് തന്നെയാണ് പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. മണ്ഡലത്തിൽ അടൂർ പ്രകാശ് സജീവമാണ്.

കോന്നിയിൽ ഒന്നാം സ്ഥാനത്തിന് യുഡിഎഫിന് എതിരാളികൾആരുമില്ല. ഇടതുപക്ഷവും ബിജെപിയും ' മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും ,അതിനാൽ പി.മോഹൻരാജ് വിജയിക്കുമെന്നതിൽ തനിക്കോ, കോന്നിയിലെ ജനങ്ങൾക്കോ യാതൊരു സംശയവുമില്ലെന്നും അടൂർ പ്രകാശ് എംപി പറഞ്ഞു. യുഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പൂർണ വിജയപ്രതീക്ഷയാണുള്ളതെന്ന് പി.മോഹൻരാജും വ്യക്തമാക്കി.

ഡിസിസി പ്രസിഡന്റ്, പത്തനംതിട്ട നഗരസഭാ മുൻ ചെയർമാൻ എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും മോഹൻരാജ് പറയുന്നു. കുടുംബ സംഗമങ്ങൾക്കാണ് യുഡിഎഫ് ക്യാമ്പ് ഇപ്പോൾ പ്രധാന പരിഗണന നൽകുന്നത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയ പ്രധാന നേതാക്കൾ നിരവധി കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു കഴിഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള പ്രമുഖർ വരും ദിവസങ്ങളിൽ മണ്ഡലത്തിലെത്തും. എംപിമാരും, യുവഎംഎൽഎമാരും, പ്രചാരണ പരിപാടികളിൽ സജീവമാണ്. എംപിമാരായ ഡീൻ കുര്യാക്കോസ്, രമ്യാ ഹരിദാസ് എന്നിവർ വിവിധ കൺവൻഷനുകളിലും കുടുംബസംഗമങ്ങളിലും പങ്കെടുത്തു. എം എൽ എ മാരായ കെ.എസ് ശബരീനാഥനും, റോജി.എം.ജോണും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഭവന സന്ദർശനങ്ങൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ മണ്ഡലത്തിൽ സജീവമാകും.

എൽഡിഎഫ് സ്ഥാനാർത്ഥി കെ.യു ജനീഷ്‌കുമാറും പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള പ്രമുഖർ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തു കഴിഞ്ഞു. വരും ദിവസങ്ങളിലും അദ്ദേഹം മണ്ഡലത്തിലെത്തും. ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രനും ശുഭ പ്രതീക്ഷയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP