Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനീഷിന്റെ നേതൃത്വത്തിൽ പാർട്ടിയിലും പഞ്ചായത്തിലും നടന്ന അഴിമതിയെ ചോദ്യം ചെയ്തതിന്റെ പേരിൽ നേരിടേണ്ടി വന്നത് അക്രമങ്ങളും മാനസിക ബുദ്ധിമുട്ടുകളും; മുൻ സിപിഎം പഞ്ചായത്തംഗം ശ്യാമള ഉദയഭാനുവിന്റെ വാക്കുകൾ ചർച്ചയാക്കി യുഡിഎഫ് പ്രചരണം; ശുദ്ധ നുണയെന്ന് സിപിഎമ്മും; കോന്നിയിൽ പോര് മുറകുമ്പോൾ

ജനീഷിന്റെ നേതൃത്വത്തിൽ പാർട്ടിയിലും പഞ്ചായത്തിലും നടന്ന അഴിമതിയെ ചോദ്യം ചെയ്തതിന്റെ പേരിൽ നേരിടേണ്ടി വന്നത് അക്രമങ്ങളും മാനസിക ബുദ്ധിമുട്ടുകളും; മുൻ സിപിഎം പഞ്ചായത്തംഗം ശ്യാമള ഉദയഭാനുവിന്റെ വാക്കുകൾ ചർച്ചയാക്കി യുഡിഎഫ് പ്രചരണം; ശുദ്ധ നുണയെന്ന് സിപിഎമ്മും; കോന്നിയിൽ പോര് മുറകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോന്നി: അടൂർ പ്രകാശ് ആറ്റിങ്ങൽ എംപിയായതിനെ തുടർന്ന് കോന്നിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രചരണവും, അണിയറ നീക്കങ്ങളും ശക്തമാക്കുകയാണ് മുന്നണികൾ. കോന്നിയിലെ ഇടതു സ്ഥാനാർത്ഥി കെ.യു ജനീഷ്‌കുമാറിനെതിരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. ഇതെല്ലാം വെറും പ്രചരണം മാത്രമാണെന്ന് ജിനേഷ് കുമാറും പറയുന്നു. അന്തിമ വിജയം തനിക്കാകുമെന്ന ഭയത്തിലെ പ്രചരണമാണെന്നാണ് വിശദീകരണം.

ജനീഷ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ്. മത്സരം ചൂടുപിടിക്കുമ്പോൾ മുൻ സി പിഎം സീതത്തോട് പഞ്ചായത്തംഗം ശ്യാമള ഉദയഭാനു താൻ രാജിവക്കാനുണ്ടായ സാഹചര്യം വിശദമാക്കി എഴുതിയ പ്രസ്താവന മണ്ഡലത്തിൽ ചർച്ചയാവുന്നത്. കോൺഗ്രസാണ് ഇതിന് പിന്നിൽ. ജനീഷിന്റെ അഴിമതി പരമ്പരക്കെതിരെ 2014 ജനുവരി മാസമാണ് പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്തതിനെ തുടർന്ന് തന്റെ വീടും, കാറും അടിച്ച് തകർക്കുകയും മാനസികമായി നിരവധി തവണ ബുദ്ധിമുട്ടിച്ചതായും ശ്യാമള ഉദയഭാനു പറയുന്നു.

താനും തന്റെ കുടുംബവും ദശാബ്ദങ്ങളായി സിപിഎം പ്രവർത്തകരാണ്. പാർട്ടി ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുമുണ്ട്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി പാർട്ടിയിൽ ചില ദുർഗന്ധങ്ങൾ പിടിമുറുക്കുന്നതായും,പാർട്ടിയെ വിറ്റു കാശാക്കാൻ നടക്കുന്ന ഇക്കൂട്ടർ നടത്തുന്ന അഴിമതികൾക്കും, ക്രമക്കേടിനും കൂട്ടുനിൽക്കാനാവില്ല. സീതത്തോട് ഗ്രാമപഞ്ചായത്തിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൺവീനർ വർക്കുകളിൽ ചില പാർട്ടി അംഗങ്ങളുടെ ബിനാമി ഏർപ്പാടിനെ ചോദ്യം ചെയ്തതും, കരാറുകാരിൽ നിന്ന് കമ്മീഷൻ വാങ്ങുന്നതു സംബന്ധിച്ചും പാർട്ടി വേദികളിൽ ചോദ്യം ചെയ്തതാണ് തന്നോടുള്ള ശത്രുതക്ക് കാരണം.പാർട്ടി മേൽഘടകങ്ങളിൽ പരാതി നൽകിയിട്ടും അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും ശ്യാമള ഉദയഭാനു ആരോപിക്കുന്നു

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇദ്ദേഹം ഭാര്യക്ക് സർവീസ് സഹകരണ ബാങ്കിൽ അനധികൃതമായി ജോലി നേടിയതിലും നിരവധി പാർട്ടി പ്രവർത്തകർക്ക് അതൃപ്തിയുണ്ടെന്നാണ് കോൺഗ്രസ് പ്രചാരണം. ഇലക്ഷന്റെ അവസാനഘട്ടത്തിൽ ഇടതു സ്ഥാനാർത്ഥിക്കെതിരെ ഉയർന്ന ആരോപണം മണ്ഡലത്തിൽ സജീവ ചർച്ചയാക്കി സിപിഎം വോട്ടുകൾ കൂടി പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. എന്നാൽ ഇത് വിലപോവില്ലെന്ന് സിപിഎം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP