Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവളത്ത് തരൂരിന്റെ വോട്ട് കുമ്മനത്തിന് കിട്ടിയിട്ടില്ലെന്ന് കളക്ടർ; സംഭവിച്ചത് ബട്ടണുകളിലെ സാങ്കേതിക പിഴവ് മാത്രം; ചേർത്തലയിലെ ആരോപണവും നിഷേധിച്ച് കമ്മീഷൻ; അന്തരീക്ഷത്തിൽ ഈർപ്പം കൂടിയാൽ വോട്ടിങ് മെഷീനുകൾക്ക് തകരാർ സംഭവിക്കാൻ സാധ്യത; എല്ലാ പ്രശ്‌നത്തിനും കാരണം കാലം തെറ്റിയെത്തിയ വേനൽ മഴ; കൈപ്പത്തിക്ക് കുത്തുമ്പോൾ വോട്ട് താമരയ്‌ക്കെന്ന ആരോപണം നിഷേധിച്ച് ടീക്കാറാം മീണയും; വോട്ടിങ് മെഷീനിലെ പരാതികൾ സംശയത്തോടെ കണ്ട് കോൺഗ്രസും സിപിഎമ്മും

കോവളത്ത് തരൂരിന്റെ വോട്ട് കുമ്മനത്തിന് കിട്ടിയിട്ടില്ലെന്ന് കളക്ടർ; സംഭവിച്ചത് ബട്ടണുകളിലെ സാങ്കേതിക പിഴവ് മാത്രം; ചേർത്തലയിലെ ആരോപണവും നിഷേധിച്ച് കമ്മീഷൻ; അന്തരീക്ഷത്തിൽ ഈർപ്പം കൂടിയാൽ വോട്ടിങ് മെഷീനുകൾക്ക് തകരാർ സംഭവിക്കാൻ സാധ്യത; എല്ലാ പ്രശ്‌നത്തിനും കാരണം കാലം തെറ്റിയെത്തിയ വേനൽ മഴ; കൈപ്പത്തിക്ക് കുത്തുമ്പോൾ വോട്ട് താമരയ്‌ക്കെന്ന ആരോപണം നിഷേധിച്ച് ടീക്കാറാം മീണയും; വോട്ടിങ് മെഷീനിലെ പരാതികൾ സംശയത്തോടെ കണ്ട് കോൺഗ്രസും സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ ഇലക്ഷൻ ഓഫിസർ കൂടിയായ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടർ അറിയിച്ചു. വോട്ടിങ് മിഷനിൽ പരിശോധന നടത്തി പറയുന്ന പിഴവുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയതായി ചീഫ് ഇല്ക്ട്രൽ ഓഫീസർ ടിക്കാറാം മീണയും അറിയിച്ചു.

കേരളത്തിൽ വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ പലയിടത്തും വോട്ടിങ് യന്ത്രത്തിൽ തകരാർ സംഭവിച്ചുവെന്ന ആരോപണം ശക്തമാണ്. പോൾ ചെയ്യുന്നത് കൈപ്പത്തിയിലാണെങ്കിലും വി.വിപാറ്റിൽ ചുവന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണെന്നാണ് വോട്ടർമാർ പരാതി ഉന്നയിച്ചത്. തിരുവനന്തപുരം ചൊവ്വരയിലാണ് ഈ പരാതി എത്തിയത്. 76 വോട്ടുകളാണ് പരാതി ഉയരും വരെ ബൂത്തിൽ പോൾ ചെയ്തത്. െചാവ്വരയിലെ 151-ാം ബൂത്ത് പ്രവർത്തിക്കുന്ന മാധവ് വിലാസം സ്‌കൂളിലാണ് സംഭവം. എന്നാൽ ഈ ആക്ഷേപം ശരിയല്ലെന്ന് കളക്ടർ പറയുന്നു. 76 വോട്ടറാണ് പരാതിയുമായി എത്തിയത്. എന്നാൽ ബട്ടണിലെ പ്രശ്‌നമാണ് സംശയത്തിന് കാരണമെന്ന് കളക്ടർ അറിയിച്ചു. വിവിപാറ്റ് വോട്ടുകൾ എണ്ണാമെന്ന് കളക്ടർ സമ്മതിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വോട്ടിങ് മെഷീനുകൾക്ക് വ്യാപകമായ തകരാർ സംഭവിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. വോട്ടിങ് മെഷീനിലെ തകരാർ സംഭവിച്ചത് വ്യാപകമായി പരാതിയില്ല. ചില സ്ഥലങ്ങളിൽ പ്രശ്‌നമുണ്ടായിട്ടുണ്ട്. അതു ഞങ്ങൾ പ്രതീക്ഷിച്ചതുമാണെന്നും ടിക്കാറാം മീണ പറഞ്ഞു. ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ് പെയ്തത്. അന്തരീക്ഷത്തിൽ ഈർപ്പം കൂടിയാൽ വോട്ടിങ് മെഷീനുകൾക്ക് തകരാർ സംഭവിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യം ഞങ്ങൾ ആദ്യമേ പറഞ്ഞതാണ്. ഗുരുതരമായ പ്രശ്‌നങ്ങളൊന്നും വോട്ടെടുപ്പിൽ ഉണ്ടായിട്ടില്ല. അതാത് സ്ഥലങ്ങളിലെ ജില്ലാ കളക്ടർമാർ പ്രശ്‌നം പരിഹരിക്കാൻ ഇടപെടുന്നുണ്ട്. കോവളത്ത് വോട്ടുകൾ ചിഹ്നം മാറി രേഖപ്പെടുത്തുന്നു എന്ന പരാതിയിൽ പ്രശ്‌ന പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്. എന്തായാലും വ്യാപകമായ പരാതികളൊന്നുമില്ല. മഴയും ഇടിയും ഉണ്ടായത് മൂലമുള്ള പ്രശ്‌നങ്ങൾ മാത്രമേയുള്ളൂ-മീണ പറഞ്ഞു.

ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. എല്ലാം കൃത്യമായി നടക്കുന്നുണ്ട്. ജനങ്ങൾ യാതൊരു ആശങ്കയും പേടിയുമില്ലാതെ ധൈര്യത്തോടെ പോയി വോട്ടു ചെയ്തു വരണം. പ്രത്യേക അജൻഡ വച്ച് രാഷ്ട്രീയക്കാർ നടത്തുന്ന പ്രചാരണങ്ങളിൽ ജനങ്ങൾ പരിഭ്രമിക്കേണ്ട കാര്യമില്ല എല്ലാ പരാതികളും പരിഹരിച്ച് തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നമ്മൾ പൂർത്തിയാക്കും - വിവാദങ്ങൾക്കിടെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചത് ഇങ്ങനെയാണ്. അപ്പോഴും രാഷ്ട്രീയക്കാർ വിഷയം ചർച്ചയാക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയ്ക്കും പുറമേ മുഖ്യമന്ത്രി പിണറായി വിജയനും കമ്മീഷനെ വിമർശിച്ചു. വോട്ടിങ് മിഷിനിലെ പിഴവ് കമ്മീഷൻ പരിഹരിക്കട്ടേയെന്നാണ് ബിജെപിയുടെ പ്രതികരണം.

അതിനിടെ കോവളത്ത് ചൊവ്വരയിലെ 151 ആം നമ്പർ ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ താമര തെളിയുന്ന സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ രംഗത്ത് വന്നു. യന്ത്രങ്ങൾക്ക് തകരാർ വരുന്നത് സ്വാഭാവികമാണ്. എന്നാൽ എന്ത് തകരാർ വന്നാലും എപ്പോഴും താമര മാത്രം തെളിയുന്നത് എങ്ങനെയാണെന്നും ശശി തരൂർ ചോിദിച്ചു. വിശദമായ അന്വേഷണം ആവശ്യമാണെന്നും അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂർ പ്രതികരിച്ചു. ചേർത്തലയിൽ കിഴക്കേ നാൽപതിൽ എൽഡിഎഫ് പ്രവർത്തകരും സമാനമായ പരാതി ഉയർത്തിയിട്ടുണ്ട്. മോക്ക് പോളിനിടെ പോൾ ചെയ്യുന്ന വോട്ടുകളെല്ലാം ബിജെപിക്കാണ് രേഖപ്പെടുത്തുന്നതെന്നാണ് പരാതി. ഇതേ തുടർന്ന് ഇവിടെ വോട്ടിങ് യന്ത്രങ്ങൾ മാറ്റി. ഇതും തെറ്റാണെന്നാണ് ഇലക്ഷൻ കമ്മീഷന്റെ നിലപാട്. കൊല്ലം കൊട്ടാരക്കര അമ്പലക്കരയിലെ ബൂത്തിലും തകരാറായതിനെ തുടർന്ന് രണ്ടു യന്ത്രങ്ങൾ മാറ്റേണ്ടിവന്നു.

കൊല്ലം ജില്ലയിലെ പരവൂരിലും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതിനെ തുടർന്ന് വോട്ടിങ് വൈകി. കോട്ടയം ജില്ലയിൽ പീരുമേട്, കൊടുവാകരണം എന്നിവിടങ്ങളിലും യന്ത്രങ്ങളിൽ തകരാറുണ്ടായി. വോട്ടിങ് യന്ത്രത്തിലെ തകരാർ ആരോപണം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ തള്ളി. ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മോക് പോളിങിനിടെയാണ് പിഴവ് കണ്ടെത്തിയതെന്നാണ് കളക്ടറുടെ വിശദീകരണം. യന്ത്രം മാറ്റിയതിന് ശേഷമാണ് വോട്ടിങ് തുടങ്ങിയതെന്നും കളക്ടർ പറയുന്നു. വോട്ടിങ് യന്ത്രത്തിൽ വ്യാപക തകരാർ ഉണ്ടെന്നും ഇത്തരത്തിൽ പോയാൽ രാത്രിയായാലും വോട്ടെടുപ്പ് തീരില്ലെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. എറണാകുളം മറൈൻ ഡ്രൈവ് സെന്റ് മേരീസ് സ്‌കൂൾ ബൂത്തിൽ യന്ത്രത്തകരാറിനെ തുടർന്ന് ജനങ്ങൾ വോട്ടു ചെയ്യാതെ മടങ്ങുന്ന സ്ഥിതിയും ഉണ്ടായി.. പകരം യന്ത്രമെത്തിച്ചെങ്കിലും അതും പ്രവർത്തനരഹിതമായി.ഒരു മണിക്കൂറായി കാത്തുനിന്നവരാണ് മടങ്ങിയത്.

പാലക്കാട് അൻപതോളം സ്ഥലത്ത് യന്ത്രത്തകരാർ മൂലം തിരഞ്ഞെടുപ്പ് വൈകി.കൊല്ലം ജില്ലയിലെ പരവൂരിൽ വോട്ടിങ് യന്ത്രങ്ങൾ തകരാറായതിനാൽ പോളിങ് വൈകി.പരവൂർ നഗരസഭയിലെ 81, 91 നമ്പർ ബൂത്തുകളിലും പൂതക്കുളം പഞ്ചായത്തിലെ 111, 115 നമ്പർ ബൂത്തുകളിലുമാണ് യന്ത്രം തകരാറിലായത്. അര മണിക്കൂർ വൈകിയാണ് വോട്ടിങ് പുനരാരംഭിച്ചത്. വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപാക്കൽ വേണ്ടത്ര ഗൗരവത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP