Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രദേശ് ഇലക്ഷൻ കമ്മിറ്റി എന്നു പറഞ്ഞു കുത്തിതിരുകിയത് 26 പേരെ; കെ മുരളീധരൻ ചെയർമാനായ പ്രചരണ കമ്മിറ്റിയിൽ ഉള്ളത് 35 പേർ; 36 പേരുള്ള പബ്ലിസിറ്റി കമ്മിറ്റി ഉള്ളപ്പോൾ തന്നെ മീഡിയാ കോ-ഓർഡിനേഷൻ എന്ന പേരിലും മറ്റൊരു കമ്മിറ്റി; ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താൻ നേതാക്കളെ ഉൾപ്പെടുത്തി ജംബോ തെരഞ്ഞെടുപ്പു സമിതികളുമായി കോൺഗ്രസ്; 'ആളു കൂടിയാൽ പാമ്പു ചാകുമോ' എന്നു ചോദിച്ച് ഒരു വിഭാഗം നേതാക്കളും: മുതിർന്നവരെയും ഈർക്കിൽ നേതാക്കളെയും തൃപ്തിപ്പെടുത്താൻ പാടുപെട്ട് മുല്ലപ്പള്ളി

പ്രദേശ് ഇലക്ഷൻ കമ്മിറ്റി എന്നു പറഞ്ഞു കുത്തിതിരുകിയത് 26 പേരെ; കെ മുരളീധരൻ ചെയർമാനായ പ്രചരണ കമ്മിറ്റിയിൽ ഉള്ളത് 35 പേർ; 36 പേരുള്ള പബ്ലിസിറ്റി കമ്മിറ്റി ഉള്ളപ്പോൾ തന്നെ മീഡിയാ കോ-ഓർഡിനേഷൻ എന്ന പേരിലും മറ്റൊരു കമ്മിറ്റി; ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താൻ നേതാക്കളെ ഉൾപ്പെടുത്തി ജംബോ തെരഞ്ഞെടുപ്പു സമിതികളുമായി കോൺഗ്രസ്; 'ആളു കൂടിയാൽ പാമ്പു ചാകുമോ' എന്നു ചോദിച്ച് ഒരു വിഭാഗം നേതാക്കളും: മുതിർന്നവരെയും ഈർക്കിൽ നേതാക്കളെയും തൃപ്തിപ്പെടുത്താൻ പാടുപെട്ട് മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയം ആക്ഷേപഹാസ്യ പരിപാടികളിലെ സ്ഥിരം ചേരുവ ആകുന്നതിന് പല കാരണങ്ങളുണ്ട്. ഗ്രൂപ്പില്ലാത്ത കോൺഗ്രസ് ഉപ്പില്ലാത്ത കഞ്ഞിപോലെയാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. ആരെക്കെ കെപിസിസി അധ്യക്ഷ പദവിയിൽ എത്തായാലും കോൺഗ്രസിനുള്ളിൽ ഗ്രൂപ്പുകളുടെ അതിപ്രസരം തന്നെയാണ്. എ, ഐ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താനും ഇതിനൊപ്പമുള്ള ഉപ ഗ്രൂപ്പുകളിൽ ഉള്ളവർക്ക് സ്ഥാനമാനങ്ങൾ നേടിയെടുക്കാനും വേണ്ടിയുള്ള തിക്കും തിരക്കുമാണ് കേരളത്തിലെ കോൺഗ്രസിനെ ഒരു കോമഡി പീസാക്കി മാറ്റുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് സംസ്ഥാന കോൺഗ്രസ് ഇപ്പോൾ. ഇതിനായി എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മറ്റികളും രൂപീകരിച്ചു. ഈ പല കമ്മിറ്റികളാക്കി ലിസ്റ്റ് പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി അഞ്ച് സമിതികൾ കോൺഗ്രസ് രൂപീകരിച്ചതു തന്നെ പലവിധത്തിലുള്ള ചർച്ചകൾക്ക് ശേഷമാണ്. തർക്കം കേരളത്തിൽ നിൽക്കാത്തതിനാൽ ദേശീയ നേതൃത്വം വരെ ഇടപെട്ടാണ് ഗ്രൂപ്പുകളുടെ ഇഷ്ടപ്രകാരം ലിസ്റ്റ് തയ്യാറാക്കിയത്. തെരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന പ്രതീക്ഷിച്ച് നിരാശരായ നേതാക്കൾക്ക് താൽക്കാലിക അക്കോമഡേഷൻ എന്ന വിധത്തിലാണ് കോൺഗ്രസിലെ സമിതികളുടെ രൂപീകരണം. അതുകൊണ്ടു തന്നെ എല്ലാവരെയും ഉൾപ്പെടുത്തി വന്നപ്പോൾ അത് ജംബോ കമ്മിറ്റിയായി മാറുകയായിരുന്നു.

മുകുൾ വാസ്നിക് അധ്യക്ഷനായ ഏകോപന സമിതിയും കെ. മുരളീധരൻ അധ്യക്ഷനായ പ്രചാരണ സമിതിയും രൂപീകരിച്ചുട്ടുണ്ട്. വി എസ് ശിവകുമാർ അധ്യക്ഷനായ പബ്ലിസിറ്റി കമ്മിറ്റി ഉള്ളപ്പോൾ തന്നെ പാലോട് രവിയെ അധ്യക്ഷനാക്കി മാധ്യമ ഏകോപന സമിതിയും രൂപീകരിച്ചു. ഓരോ സമിതിയിലും അംഗങ്ങളുടെ ബാഹുല്യം തന്നെയാണ്. ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തിക്കൊണ്ടും വനിതാ-യുവ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനുമാണ് ഈ ജംബോ കമ്മറ്റി രൂപീകരിച്ചത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി കമ്മിറ്റി അംഗീകരിച്ചത്.

മുകുൾ വാസ്നിക് അധ്യക്ഷനായ പ്രധാനപ്പെട്ട ഏകോപന സമിതിയിൽ 58 അംഗങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ പിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, എ.കെ ആന്റണി, വി എം സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കളും യുവ നേതാക്കളും ഒരുപോലെ ഇടം നേടി. 26 അംഗ തിരഞ്ഞെടുപ്പ് സമിതിയിൽ സംസ്ഥാന കേൺഗ്രസിലെ എണ്ണപ്പെട്ട നേതാക്കളെല്ലാമുണ്ട്. എക്‌സ് ഓഫീഷ്യോ അംഗങ്ങളായി ഡീൻ കുര്യാക്കോസ്, അഭിജിത് തുടങ്ങിയവരെയും ഉൾപ്പെടുത്തി.

കെ മുരളീധരൻ അധ്യക്ഷനായ പ്രചരണ സമിതിയിൽ 35 പേരാണ് ഉള്ളത്. സമിതിയുടെ കൺവീനർ വി എസ് ജോയിയാണ്. വി എസ് ശിവകുമാർ അധ്യക്ഷനും പിഎസ് പ്രശാന്ത് കൺവീനറുമായി 36 അംഗ പബ്ലിസിറ്റി കമ്മിറ്റിയും രൂപീകരീച്ചു. പാലോട് രവി അധ്യക്ഷനായ മാധ്യമ ഏകോപന സമിതിക്കും രൂപം നൽകി. കോൺഗ്രസിൽ ഇപ്പോൾ അത്ര സജീവമല്ലാത്ത വിജയൻ തോമസാണ് മാധ്യമ സമിതി കൺവീനർ സ്ഥാനത്ത്. ഇതും തൃപ്തിപ്പെടുത്തലിന്റെ ഭാഗമായാണ്.

മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റികൾ നേരത്തെ പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ, കേരളത്തിൽ ഇത്തരം സമിതി രൂപീകരിക്കാൻ സാധിക്കാതെ വന്നത് ഗ്രൂപ്പുകളുടെ അതിപ്രസരം കൊണ്ടായിരുന്നു. ഗ്രൂപ്പ് പരിഗണനകൾ കാരണം പലകുറി അഴിച്ചു പണിഞ്ഞ ശേഷമാണ് കേരളത്തിലെ പട്ടിക അന്തിമമായത്. ഈ ജംബോ ലിസ്റ്റിനെതിരെ ആക്ഷേപം ഉന്നയിക്കുന്നവരും കുറവല്ല. ഗ്രൂപ്പു പരിഗണന വെച്ചുള്ള ലിസ്റ്റിൽ ആളുകളുടെ എണ്ണം കൂടിയതു കൊണ്ട് എന്തെങ്കിലും ഫലം ഉണ്ടാകുമോ എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. നിലവിൽ കെപിസിസി അധ്യക്ഷൻ നയിക്കുന് യാത്രയിൽ വേണ്ടവിധത്തിൽ പങ്കാളിത്തമില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. വലിയ ജംബോ കമ്മറ്റികളാണ് ഓരോ ഡിസിസിക്കും നിലവിലുള്ളത്. ഇതുകൊണ്ടൊന്നും കാര്യമില്ലാത്ത സ്ഥിതിക്ക് ഇപ്പോഴത്തെ ജംബോ തെരഞ്ഞെടുപ്പു സമിതികൾ കൊണ്ട് ഗുണമുണ്ടാകുമോ എന്ന ചോദ്യുവും ഉയരുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റുനിർണയം അടക്കം പൂർത്തിയാക്കേണ്ട സമിതിയാണ് ഇപ്പോൾ രൂപീകരിച്ചത്. ലോക്സഭാ സീറ്റ് നൽകുന്ന കാര്യത്തിൽ സ്ത്രീകൾക്കും യുവാക്കൾക്കും ഇത്തവണ മുൻഗണന നൽകുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചിയിൽ എത്തിയ വേളയിൽ പറഞ്ഞിരുന്നു. എന്നാൽ ആ വാഗ്ദാനവും ഗ്രൂപ്പു പോരിൽ തട്ടിത്തകരുമെന്നാണ് പുറത്തുവരുന്ന സൂചന.

 

രാഹുലിന്റെ വാക്കു കേട്ട് മോഹം ഉദിച്ച കോൺഗ്രസിനെ യുവാക്കൾക്കുമെല്ലാം തൽക്കാലം അടുപ്പിൽ വെച്ച വെള്ളം വാങ്ങിവെക്കാം. പഴയമുഖങ്ങൾ തേച്ചു മിനിക്കു പുതുക്കി അവതരിപ്പിക്കുകയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ചെയ്യുന്നത്. യുവാക്കളെയും വനിതകളേയും നിരാശരാക്കുന്നതാണ് ആദ്യഘട്ടമായി പുറത്തുവന്ന പട്ടിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP