1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
18
Monday

തൃശൂർ പിടിക്കണമെങ്കിൽ വി എം സുധീരൻ തന്നെ വേണമെന്ന വാദം ശക്തമാകുന്നു; സുധാകരന് ഗ്രൂപ്പ് ഭിന്നത മറന്ന് കണ്ണൂരിൽ പിന്തുണയ്ക്കും; ചാലക്കുടിയിൽ ബെന്നി ബെഹന്നാനെ ഇറക്കണമെന്ന വാദം അതിശക്തം; ഇടുക്കി പിടിക്കാൻ ആവശ്യമെങ്കിൽ ഉമ്മൻ ചാണ്ടിയേയും പരീക്ഷിക്കും; കഴിഞ്ഞ തവണ കൈമോശം സംഭവിച്ച നാല് മണ്ഡലങ്ങൾ പിടിക്കാൻ പ്രത്യേക പദ്ധതി; ലോക്‌സഭയിൽ മുൻതൂക്കമുറപ്പിക്കാൻ കരുതലോടെ കോൺഗ്രസ്

February 14, 2019 | 09:08 AM IST | Permalink



തൃശൂർ പിടിക്കണമെങ്കിൽ വി എം സുധീരൻ തന്നെ വേണമെന്ന വാദം ശക്തമാകുന്നു; സുധാകരന് ഗ്രൂപ്പ് ഭിന്നത മറന്ന് കണ്ണൂരിൽ പിന്തുണയ്ക്കും; ചാലക്കുടിയിൽ ബെന്നി ബെഹന്നാനെ ഇറക്കണമെന്ന വാദം അതിശക്തം; ഇടുക്കി പിടിക്കാൻ ആവശ്യമെങ്കിൽ ഉമ്മൻ ചാണ്ടിയേയും പരീക്ഷിക്കും; കഴിഞ്ഞ തവണ കൈമോശം സംഭവിച്ച നാല് മണ്ഡലങ്ങൾ പിടിക്കാൻ പ്രത്യേക പദ്ധതി; ലോക്‌സഭയിൽ മുൻതൂക്കമുറപ്പിക്കാൻ കരുതലോടെ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കുമെന്ന മറുനാടൻ സർവ്വേ ഗൗരവത്തിലെടുത്ത് കോൺഗ്രസ്. ശബരിമല വിഷയം ആളിക്കത്തുന്ന തെരഞ്ഞെടുപ്പിൽ 16 സീറ്റിൽ കുറയാതെ ഉറപ്പിക്കാനാണ് കോൺഗ്രസ് ശ്രമം. യുഡിഎഫ് ഘടകകക്ഷികളായ മുസ്ലിം ലീഗ് രണ്ട് സീറ്റിലും കേരളാ കോൺഗ്രസും ആർ എസ് എപിയും അവരുടെ സിറ്റിങ് സീറ്റിലും ജയിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സീറ്റ് കുറയാതിരിക്കാനും കൂടുതൽ പിടിച്ചെടുക്കാനും കരുതലോടെ നീങ്ങുകയാണ് കോൺഗ്രസ്. കെപിസിസി തയ്യാറാക്കിയ ആദ്യ പട്ടികയിൽ ഉറച്ചു നിൽക്കുകയാണ് കേരളാ നേതൃത്വം. അതിൽ തൃശൂരിൽ മാത്രമാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. തൃശൂരിൽ വി എം സുധീരൻ മത്സരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗോപാലും ഒഴികെയുള്ള എല്ലാ സിറ്റിങ് എംപിമാരും മത്സരിക്കാനും സാധ്യത ഏറെയാണ്. കെപിസിസി തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടിക നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു. ഇതിൽ സുധീരന്റെ പേരു കൂടി കൂട്ടിച്ചേർക്കാനാണ് നീക്കം.

കഴിഞ്ഞതവണ പരാജയപ്പെട്ട 4 ലോക്‌സഭാ സീറ്റുകൾ തിരിച്ചുപിടിക്കാനുള്ള സൂക്ഷ്മ തയ്യാറെടുപ്പുകൾ നടത്താൻ കോൺഗ്രസ് നേതൃത്വത്തിൽ ധാരണ. ഇടുക്കി, തൃശൂർ, ചാലക്കുടി, കണ്ണൂർ സീറ്റുകളിൽ ശക്തരെ തന്നെ മത്സരിപ്പിക്കും. ഈ 4 സീറ്റിലും 2009 ൽ യുഡിഎഫിന് ആയിരുന്നു ജയം. കോൺഗ്രസിനും യുഡിഎഫിനും സ്വാധീനവും അടിത്തറയുമുള്ളവയാണ് 4 മണ്ഡലങ്ങളും. കണ്ണൂരിൽ കെ സുധാകരനും ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയുമാണ് പരിഗണനാ പട്ടികിയലെ പേരുകാർ. സുധാകരനും ഉമ്മൻ ചാണ്ടിയും മത്സരിക്കാൻ തയ്യാറായില്ലെങ്കിൽ മാത്രമേ മറ്റുള്ളവരെ പരിഗണിക്കൂ. ഇടുക്കിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കുന്നത് കേരളത്തിലാകെ കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയുടെ വിലയിരുത്തൽ. വടകരയിൽ കെ എസ് യു അധ്യക്ഷൻ അഭിജിത്ത് തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ഉത്തരമലബാറിൽ നേട്ടമുണ്ടാക്കിയാൽ കേരളത്തിലെ ഫലം യുഡിഎഫിന് പൂർണ്ണമായും അനുകൂലമാകുമെന്ന് തന്നെയാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

ഇതിനൊപ്പം ചാലക്കുടിയും തൃശൂരും ഉറപ്പിക്കാണ് കോൺഗ്രസിന്റെ കരുനീക്കം. നിരവധി പേരാണ് ഈ സീറ്റുകൾക്കായി രംഗത്തുള്ളത്. എന്നാൽ ചാലക്കുടിയിൽ ബെന്നി ബെഹന്നാൻ തന്നെ വേണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ചാലക്കുടിയിലെ മതസമുദായ സമവാക്യങ്ങൾ അനുകൂലമാക്കാനാണ് ഇത്. തൃശൂരിൽ സുധീരൻ എത്തുമെന്ന ചർച്ചകൾ സജീവമാകുമ്പോൾ ടി എൻ പ്രതാപനും ചാലക്കുടി കണ്ണു വയ്ക്കുന്നു.  ഇതെല്ലാം തിരിച്ചറിഞ്ഞാണ് ഉമ്മൻ ചാണ്ടി ബെന്നിക്ക് വേണ്ടി ചരട് വലിക്കുന്നത്. ബെന്നിയാണ് മികച്ച സ്ഥാനാർത്ഥിയെന്ന വാദം ഏവരും അംഗീകരിക്കുന്നുമുണ്ട്. ഇതിന് സമാനമാണ് തൃശൂരിലേയും ആവശ്യക്കാരുടെ എണ്ണം. ടി എൻ പ്രതാപനാണ് കെപിസിസി ലിസ്റ്റിൽ ഇടം പിടിച്ചത്. എന്നാൽ സുധീരൻ വേണമെന്ന ആവശ്യം കോൺഗ്രസ് ഹൈക്കമാണ്ടിനും ഉണ്ട്. ഇതെല്ലാം പരിഗണിച്ചാകും തൃശൂരിൽ സ്ഥാനാർത്ഥി എത്തുക.

ജില്ലയ്ക്ക് പുറത്ത് നിന്നുള്ള നേതാക്കന്മാരും കണ്ണ് വെക്കുന്ന മണ്ഡലമാണ് ചാലക്കുടി. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയവും ചാലക്കുടിയിലെ സ്ഥാനാർത്ഥി ആരെന്ന കാര്യത്തെ സ്വാധീനിക്കും. തൃശൂർ ഡി.സി.സി പ്രസിഡന്റ് കൂടിയായ ടി.എൻ പ്രതാപന് കൂടുതൽ താൽപര്യം ചാലക്കുടിയാണെന്നാണ് അറിയുന്നത്. എന്നാൽ ചാലക്കുടിയിൽ ബെന്നി ബെഹനാൻ എത്തിയാൽ തൃശൂർ ആയാലും മതിയെന്നാണ് പ്രതാപന്. എന്നാൽ ചാലക്കുടി വേണമെന്ന ആവശ്യവുമായി മുൻ എംപി കെ.പി ധനപാലനും രംഗത്തുണ്ട്. ഇതിനിടെയാണ് സുധീരന്റെ പേരും തൃശൂർ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും സജീവ പരിഗണനയിലേക്ക് വരുന്നത്. ജോസഫ് ടാജറ്റിന്റെ പേരും ചില വിഭാഗങ്ങൾ ഉയർത്തുന്നുണ്ട്. സഭയുടെ പിന്തുണ നിർണായകമായതിനാൽ രണ്ടിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥി വരണമെന്നുള്ള നിർബന്ധവും കോൺഗ്രസിനുണ്ട്. ചാലക്കുടിയാണ് ക്രൈസ്തവ സ്വാധീനം കൂടുതലുള്ള മേഖല അതുകൊണ്ട് തന്നെ ചാലക്കുടിയിൽ ബെന്നി ബെഹന്നാന് സാധ്യത ഏറെയാണ്. കഴിഞ്ഞ തവണ ചാലക്കുടിയിലും തൃശൂരിലും സിറ്റിങ് എംപിമാർ പരസ്പരം മാറി മത്സരിച്ചതോടെ രണ്ടും പോയി. ഈ പാളിച്ച ആവർത്തിക്കാതിരിക്കാനാണ് ഇത്തവണ ശ്രമിക്കുന്നത്.

ഇടുക്കിയിലും ജയിച്ചേ മതിയാകൂ. ഉമ്മൻ ചാണ്ടിക്കാണ് പ്രഥമ പരിഗണന. മുൻ മുഖ്യമന്ത്രി വിസമതം അറിയിച്ചാൽ മാത്യു കുഴൽനാടൻ സ്ഥാനാർത്ഥിയാകും. കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇടുക്കിയെ ബാധിച്ചു. ഇടുക്കിയിൽ ഉമ്മൻ ചാണ്ടി മത്സരിച്ചാൽ ജയം ഉറപ്പാണ്. കണ്ണൂരിൽ കെ. സുധാകരനു തന്നെയാണു മുൻതൂക്കം.സംസ്ഥാന നേതൃത്വം നടത്തിയ പ്രാഥമിക സർവേകളിൽ കണ്ണൂരും ചാലക്കുടിയും തൃശൂരും ഇടുക്കിയും ഇക്കുറി ജയിക്കാൻ കഴിയുമെന്ന റിപ്പോർട്ടാണ് ലഭിച്ചിരിക്കുന്നത്. 1416 സീറ്റുകളെങ്കിലും ഇത്തവണ നേടാൻ കഴിയുമെന്ന വിശ്വാസത്തോടെ മുന്നോട്ടുപോകുന്നതിനാൽ ഈ സീറ്റുകളിലെ ഫലങ്ങൾ നിർണ്ണായകമാണ്. കഴിഞ്ഞ തവണ കണ്ണൂരിൽ 6566 വോട്ടിനു പിന്നിലായി കെ. സുധാകരൻ പൊരുതിത്തോറ്റു. തൃശൂരിൽ പി.സി.ചാക്കോയും ചാലക്കുടിയിൽ കെ.പി.ധനപാലനും തന്നെ 2014 ൽ വീണ്ടും മത്സരിച്ചിരുന്നുവെങ്കിൽ ഒരു സീറ്റിലെങ്കിലും ജയിക്കാൻ കഴിയുമായിരുന്നുവെന്നാണു കോൺഗ്രസ് പിന്നീടു വിലയിരുത്തിയത്. അതുകൊണ്ട് തന്നെ ഇത്തവണ ഈ നാലിടത്തും സ്ഥാനാർത്ഥി നിർണയത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന തീരുമാനത്തിലാണു കോൺഗ്രസ് നേതൃത്വം.

ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിക്കില്ല. ആലത്തൂർ ഒഴികെ എല്ലാ സീറ്റിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞു. കേരളത്തിൽ നിന്ന് എല്ലാ സീറ്റിലും ഒരു പേര് മാത്രമേ കെപിസിസി ഹൈക്കമാണ്ടിന് അയക്കൂ. ആലത്തൂരിൽ സ്വതന്ത്രനെ നിർത്താനാണ് സാധ്യത. ഇതിനായി പറ്റിയ സ്ഥാനാർത്ഥിയെ കോൺഗ്രസ് തേടുന്നുണ്ട്. നേരത്തെ ഐഎം വിജയന്റെ പേര് അടക്കം ഈ മണ്ഡലത്തിൽ ഉയർന്നു കേട്ടിരുന്നു. ആലത്തൂർ ഒഴികെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിന് ജയസാധ്യതയുണ്ട്. ഇടുക്കിയിൽ മാത്യു കുഴൽനാടന്റെ പേര് പരിഗണിക്കുന്നത് ശശി തരൂരിന്റെ കൂടെ മനസ്സ് തിരിച്ചറിഞ്ഞാണ്. പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന നേതാവാണ് മാത്യു കുഴൽനാടൻ. രാഷ്ട്രീയ പ്രവർത്തന രംഗത്ത് പുതിയ ശൈലി വേണമെന്ന് അടക്കം ചിന്തിക്കുന്ന വ്യക്തിത്വം. ഇടുക്കി സ്വദേശിയായ മാത്യുവിനെ പരിഗണിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ പേരിനൊപ്പമാണ്. ഉമ്മൻ ചാണ്ടി മത്സരിക്കുമോ എന്ന കാര്യത്തിലെ അനിശ്ചിതത്വം നീങ്ങിയാൽ മാത്രമേ മാത്യുവിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനാകൂ.

ലോക്‌സഭയിലേക്ക് കെപിസിസി തയ്യാറാക്കിയ പ്രാഥമിക സ്ഥാനാർത്ഥി പട്ടിക ചുവടെ

1, കാസർഗോഡ്-എ.പി അബ്ദുള്ളക്കുട്ടി
2, വയനാട്-ഷാനിമോൾ ഉസ്മാൻ
3, കണ്ണൂർ-കെ സുധാകരൻ
4, വടകര-അഭിജിത്ത്
5, കോഴിക്കോട്-എം.കെ രാഘവൻ
6, പാലക്കാട്- വി.കെ ശ്രീകണ്ഠൻ
7, തൃശൂർ-വി എം സുധീരൻ/ടിഎൻ പ്രതാപൻ
8, ചാലക്കുടി-ബെന്നി ബെഹന്നാൻ
9, എറണാകുളം-കെ.വി തോമസ്
10, ആലപ്പുഴ- പി സി വിഷ്ണുനാഥ്
11, മാവേലിക്കര-കൊടിക്കുന്നിൽ സുരേഷ്
12, ഇടുക്കി-മാത്യു കുഴൽനാടൻ/ഉമ്മൻ ചാണ്ടി
13, പത്തനംതിട്ട- ആന്റോ ആന്റണി
14, ആറ്റിങ്ങൽ-അടൂർ പ്രകാശ്
15, തിരുവനന്തപുരം-ശശി തരൂർ

ചാലക്കുടിയിൽ ബെന്നി ബെഹന്നാൻ മത്സരിക്കാനെത്തുമ്പോൾ പിസി ചാക്കോയും ധനപാലനും സീറ്റ് കിട്ടാത്ത അവസ്ഥയും വരും. ആറ്റിങ്ങൽ തിരിച്ചു പിടിക്കാൻ നല്ല സ്ഥാനാർത്ഥി അടൂർ പ്രകാശാണെന്നാണ് വിലയിരുത്തൽ. ഇവിടുത്തെ പ്രാദേശിക ബന്ധങ്ങളാണ് അടൂർ പ്രകാശിനെ പരിഗണിക്കാൻ ഇടയാക്കുന്നത്. അടൂർ പ്രകാശ് മത്സരിക്കുന്നതോടെ കടുത്ത മത്സരം കാഴ്‌ച്ചവെക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിലെ പൊതുവികാരം. എ്ന്നാൽ എംഎൽഎമാർ മത്സരിക്കേണ്ടതില്ലെന്നതാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനം. എന്നാൽ ഉമ്മൻ ചാണ്ടിക്കും അടുർ പ്രകാശിനും ഇളവ് നൽകാനും നീക്കമുണ്ട്. ശശി തരൂരും എംകെ രാഘവനും കൊടിക്കുന്നിൽ സുരേഷും ആന്റോ ആൻണിയും ജയസാധ്യത ഏറെയുള്ള സിറ്റിങ് എംപിമാരാണെന്നാണ് വിലയിരുത്തൽ. ജനസമ്മതരായ ഇവർക്ക് പകരം പേരുകൾ പോലും കോൺഗ്രസ് പരിഗണിക്കുന്നില്ല. എറണാകുളത്ത് കെ.വി തോമസ് സ്ഥാനാർത്ഥിയാകുന്നത് മത്സരിക്കാനുള്ള ഹൈബി ഈഡന്റെ മോഹങ്ങളെ വെട്ടിയാണ്. സംസ്ഥാന രാഷ്ട്രീയം വിടാൻ തൽക്കാലം ഹൈബിയും തയ്യാറല്ല. മാവേലിക്കര മണ്ഡലത്തിൽ കൊടിക്കുന്നിൽ സുരേഷ് തന്നെയാകും മത്സരിക്കുകയെന്നാണ് സൂചന.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മീശമാധവനിൽ സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്‌ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
അമുൽ ബേബികളായല്ല മക്കളെ വളർത്തിയത്; അവർ എന്നും സ്വന്തം വഴി തേടി പോകട്ടെ; പാർട്ടി സ്വാധീനത്തിന്റെ പേരിൽ ശുപാർശ കത്ത് നൽകാനും നിന്നുകൊടുക്കില്ല; പ്രചാരണതിരക്കിനിടെ ഇളയമകന്റെ വിവാഹ നിശ്ചയം വന്നപ്പോഴും എല്ലാം തികച്ചും സിംപിൾ; വിലരലിലെണ്ണാവുന്നവർ മാത്രം പങ്കെടുത്ത ചടങ്ങിൽ ആഷിഷ്.പി.രാജിനെ അനുഗ്രഹിച്ച് വീണ്ടും വടകരയിലെ വോട്ടർമാർക്കിടയിലേക്ക് മടങ്ങി പി.ജയരാജൻ
കണ്ണേ...കരളേ...ഉണ്ണിത്താനെ; മണ്ഡലത്തിലെത്തിയ രാജ്‌മോഹൻ ഉണ്ണിത്താന് ആവേശകരമായ സ്വീകരണം നൽകി പ്രവർത്തകർ; ട്രെയിൻ പ്ലാറ്റ്‌ഫോമിലെത്തി കാല് നിലത്ത് വയ്ക്കും മുൻപ് സ്ഥാനാർത്ഥിയെ തോളിലേറ്റി യുവാക്കൾ; സ്‌റ്റേഷന് പുറത്തെത്തിക്കാൻ കഷ്ടപ്പെട്ട് സുരക്ഷ ഉദ്യോഗസ്ഥർ; തലശ്ശേരിയിൽ കോടിയേരിയെ വിറപ്പിച്ച ഉണ്ണിത്താൻ കാസർഗോഡിനെ ഇളക്കി മറിച്ച് മാസ് എൻട്രി നടത്തിയത് ഇങ്ങനെ
ജനകീയ പിന്തുണയ്ക്ക് ബിജെപിയിൽ പുല്ലവില..! കേരളത്തിൽ ഏറ്റവും ജനകീയനായ ബിജെപി നേതാവായിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രന് മത്സരിക്കാൻ സീറ്റില്ല; അണികളുടെ പ്രിയ 'കെഎസി'നെ കെട്ടുകെട്ടിക്കാൻ ശ്രീധരൻ പിള്ളയും കൃഷ്ണദാസ് പക്ഷവും ഒരുമിച്ചു; സോഷ്യൽ മീഡിയയിൽ താരമായതും ദക്ഷിണമേഖലാ പരിവർത്തന യാത്രയെ വിജയിപ്പിച്ചിട്ടും സുരേന്ദ്രൻ അനുകൂലികളെയും വെട്ടിനിരത്തി; ബിജെപി ഐടി സെൽ നേതാക്കളെയും തെറിപ്പിച്ചത് ശബരിമല ആചാര സംരക്ഷകനെ കേരളത്തിൽ നിന്നും കെട്ടികെട്ടിക്കാൻ
തോറ്റാലും വേണ്ടില്ല തനിക്ക് തന്നെ സീറ്റ് വേണം! സുരേന്ദ്രനെ വെട്ടാൻ അൽഫോൻസിനേയും എംടി രമേശിനേയും വരെ ഇറക്കി പടയോട്ടം; ശ്രീധരൻപിള്ളയുടെ പിടിവാശിക്ക് മുന്നിൽ നേതൃത്വം മുട്ട് മടക്കിയപ്പോൾ തകർന്ന് പോയത് സാധാരണ ബിജെപി പ്രവർത്തകരുടേയും അയ്യപ്പഭക്തരുടേയും ഹൃദയം; കെ സുരേന്ദ്രന് വേണ്ടി സംഘപരിവാർ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കൂട്ടമുറവിളി; ശ്രീധരൻ പിള്ളയുടെ ഫേസ്‌ബുക്ക് പേജിൽ `സംഘികളുടെ` പൊങ്കാല
ക്രൈസ്റ്റ് ചർച്ചിലെ കൂട്ടക്കൊലകളിൽ നിർഭാഗ്യവശാൽ രണ്ടുതരം പ്രചാരണങ്ങളാണ് കൊഴുക്കുന്നത്; ലോകത്തിനാകെ ഇസ്ലാമോഫോബിയ പിടിപെട്ടേ എന്നു വിളിച്ചുകൂവി സ്വയംമഹത്വപ്പെടുത്തുന്ന ഇരവാദമാണ് ഒരുവശത്ത്; വേട്ടക്കാർ വേട്ടയാടപ്പെടുന്നതിലെ ഗൂഢാഹ്‌ളാദമാണ് മറുവശത്ത്; രണ്ടും ഒരുപോലെ അപലപനീയം; ഈ ആക്രമണം മനുഷ്യരാശിക്കെതിരെയാണ്: സി രവിചന്ദ്രൻ എഴുതുന്നു
നാലു വയസുള്ളപ്പോൾ അമ്മയെ നഷ്ടമായി, 19ാം വയസിൽ അച്ഛനും; ജീവിതത്തിൽ ഒറ്റയ്ക്കായ എന്നെ വളർത്തി വലുതാക്കിയത് കോൺഗ്രസ് പാർട്ടി; കോൺഗ്രസ് എറണാകുളം ജില്ലാ നേതൃയോഗത്തിൽ ജീവിതാനുഭവങ്ങൾ എണ്ണിപ്പറഞ്ഞ് നിറകണ്ണുകളോടെ ഹൈബി ഈഡൻ; മാതാപിതാക്കളുടെ കല്ലറകളിൽ ഓർമ്മപുഷ്പ്പങ്ങൾ സമർപ്പിച്ച് പ്രചരണം തുടങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകി പ്രവർത്തകർ
ശബരിമലയിലെ യുവതീ പ്രവേശനത്തിൽ സിപിഎമ്മിനെ പൂർണമായും കൈവിട്ട എൻഎസ്എസ് തുറന്ന പോരിലേക്ക് തന്നെ; ആർ ബാലകൃഷ്ണ പിള്ളയെ ഒപ്പം നിർത്തിയാലും നായർ വോട്ടുകൾ ഇടതു മുന്നണിയെ കൈവിടുമെന്ന് സൂചന; പത്തനാപുരം എൻഎസ്എസ് പ്രതിനിധി സഭാ തിരഞ്ഞെടുപ്പിൽ സുകുമാരൻ നായരുടെയും പിള്ളയുടെയും പാനലുകൾ ചേരിതിരിഞ്ഞു മത്സരിച്ചു; വിജയിച്ച രണ്ടംഗങ്ങളും വന്നത് പിള്ളയുടെ പാനലിൽ നിന്ന്; ശബരിമലയോടെ അകന്ന സുകുമാരൻ നായരും പിള്ളയും കൂടുതൽ അകലുന്നു
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...
അവധി ദിവസം ഗോവക്കാരിയോടൊപ്പം ഒറ്റയ്ക്ക് സ്വന്തം ഓഫീസിൽ എത്തി; വൈദ്യുതി ഇല്ലാത്തതിനാൽ ജനറേറ്റർ ഓൺ ചെയ്ത ശേഷം ഓഫീസിൽ തന്നെ ഇരുന്നു; പിറ്റേന്ന് ഓഫീസിലെത്തിയ ജീവനക്കാർ കാണുന്നത് ഉടമയും ജീവനക്കാരിയും മരിച്ച് കിടക്കുന്നത്; തൃശൂരിലെ കൃത്രിമ പല്ലു നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയും ജീവനക്കാരിയും മരിച്ചതിൽ സർവ്വത്ര ദുരൂഹത
സ്വരാജിന്റെ വിമർശനം ഫലിതമായത് പെൺപുലിക്ക് മുന്നിൽ; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയതും ഈ ദന്തഡോക്ടർ; കൂവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; കണ്ണൂരുകാരി ദന്തഡോക്ടറായെങ്കിലും പ്രണയിച്ചത് മാധ്യമ പ്രവർത്തനത്തെ; സീ ന്യൂസിലെ ജോലി മടുത്തപ്പോൾ അനാഥപെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ കോൺഗ്രസിലെ ദേശീയ മാധ്യമ മുഖമായി; വടക്കനിൽ പ്രതിരോധം തീർത്ത ഡോ ഷമാ മുഹമ്മദിന്റെ കഥ
പള്ളിയിൽ വച്ചുള്ള ആദ്യ കൂടിക്കാഴ്ചയിൽ സ്വന്തമാക്കിയത് മൊബൈൽ നമ്പർ; അശ്ലീല വീഡിയോ അയച്ചു കൊടുത്ത് സൗഹൃദത്തെ വഴിവിട്ട നിലയിലേക്ക് വളർത്തി; വീട്ടിലെ നിത്യസന്ദർശകയായി അടുപ്പം വളർത്തി; രക്ഷിതാക്കളില്ലാത്തപ്പോൾ എത്തി സ്വവർഗ്ഗ ലൈംഗിക പീഡനം പതിവാക്കി; സഹികെട്ടപ്പോൾ അച്ഛനോട് എല്ലാം തുറന്ന് പറഞ്ഞ് പതിനാറുകാരി; താക്കീതിന് പകരം കേസിൽ കുടുക്കാൻ തന്ത്രമൊരുക്കി പീഡകയും; പതിനാറുകാരിയെ പതിനെട്ടുകാരി ബലാത്സംഗം ചെയ്ത കഥ കേട്ട് ഞെട്ടി മലയാളികൾ
അക്കു അക്‌ബറിന്റെ സിനിമാ ഷൂട്ടിംഗിനിടയിൽ ഞാനൊരു സൂത്രം ചെയ്യാം; മീശമാധവനിൽ തിരക്കഥയിൽ ഇല്ലാത്ത സീൻ ദിലീപേട്ടൻ അഭിനയിച്ചില്ലേ? അതുപോലെ പുതിയ സിനിമയിൽ ഞാൻ ഒരു നമ്പർ ഇറക്കി എല്ലാവരേയും ഞെട്ടിക്കും? അരഞ്ഞാണ കഥയിൽ സസ്‌പെൻസ് നിർത്തി 'അതൊന്നും ഇപ്പോൾ പറയില്ല, മഞ്ജുചേച്ചിയും ഞെട്ടും' എന്നുമാത്രം പറഞ്ഞ് കാവ്യ; ദിലീപിന്റെ ജയിൽജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - പല്ലിശ്ശേരി പരമ്പര നിർണായക ഘട്ടത്തിൽ
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം