Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വടകരയിൽ കെ മുരളീധരൻ തോൽക്കും; വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവരില്ല; വട്ടിയൂർക്കാവിൽ ബിജെപിയെ തോൽപ്പിക്കാനായി വോട്ടുമറിച്ചവരാണ് സിപിഎം; അങ്ങനെയുള്ള സിപിഎമ്മിന് ബിജെപി വോട്ടുമറിക്കുമെന്ന് ആരോപിക്കാനുള്ള യോഗ്യത എന്താണ്? വട്ടിയൂർക്കാവിൽ സിപിഎം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്കു പോയവിധത്തിൽ വോട്ടുമറിക്കൽ പ്രതീക്ഷിക്കുന്നുണ്ട്; 'കോലീബീ' സഖ്യ ആരോപണം തള്ളി 'കോമാ' ആക്ഷേപം തിരിച്ച് ഉന്നയിച്ച് കുമ്മനം രാജശേഖരൻ

വടകരയിൽ കെ മുരളീധരൻ തോൽക്കും; വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവരില്ല; വട്ടിയൂർക്കാവിൽ ബിജെപിയെ തോൽപ്പിക്കാനായി വോട്ടുമറിച്ചവരാണ് സിപിഎം; അങ്ങനെയുള്ള സിപിഎമ്മിന് ബിജെപി വോട്ടുമറിക്കുമെന്ന് ആരോപിക്കാനുള്ള യോഗ്യത എന്താണ്? വട്ടിയൂർക്കാവിൽ സിപിഎം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്കു പോയവിധത്തിൽ വോട്ടുമറിക്കൽ പ്രതീക്ഷിക്കുന്നുണ്ട്; 'കോലീബീ' സഖ്യ ആരോപണം തള്ളി 'കോമാ' ആക്ഷേപം തിരിച്ച് ഉന്നയിച്ച് കുമ്മനം രാജശേഖരൻ

അരുൺ ജയകുമാർ

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎയായ കെ മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിയായത് 'കോലീബീ' സഖ്യത്തിന്റെ തുടർച്ചയാണെന്ന ആരോപണം തള്ളി ബിജെപി തിരുവനന്തപുരം ലോക്‌സഭാ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധൻ ജയിച്ച് വട്ടിയൂർക്കാവ് നിമയസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ മുരളീധരൻ വടകരയിൽ തോൽക്കും, ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എംഎൽഎമാരിൽ ആരും ജയിക്കില്ലെന്ന് കുമ്മനം രാജശേഖരൻ മറുനാടൻ മലയാളിയോടെ പറഞ്ഞു.

വട്ടിയൂർക്കാവിൽ ബിജെപിയെ തോൽപ്പിക്കാനായി വോട്ടുമറിച്ചവരാണ് സിപിഎം. അങ്ങനെയുള്ള സിപിഎമ്മിന് ബിജെപി വോട്ടുമറിക്കുമെന്ന് ആരോപിക്കാനുള്ള യോഗ്യത എന്താണെന്നും അദ്ദേഹം മറുചോദ്യം ഉന്നയിച്ചു. വട്ടിയൂർക്കാവിൽ എങ്ങനെയാണ് സിപിഎം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്കു പോയതെന്ന് എല്ലാവർക്കും അറിയാം. ഈ തെരഞ്ഞെടുപ്പിലും അത്തരം വോട്ടുമറിക്കൽ പ്രതീക്ഷിക്കുന്നുണ്ട്. സിപിഎം നിലനിൽപ്പിനുവേണ്ടി ഇങ്ങനെ ചെയ്യുന്നതെന്ന് കുമ്മനം പറഞ്ഞു.

കക്ഷത്തിൽ ഉള്ളതു പോവാതെ ഉത്തരത്തിൽ ഉള്ളത് എടുക്കാനാണ് എംഎൽഎമാരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എംഎൽഎമാർ എല്ലാം തോൽക്കാനുള്ളവരാണ്. പത്തനംതിട്ട സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തർക്കമൊന്നുമില്ലെന്ന് ചോദ്യത്തിന് മറുപടിയായി കുമ്മനം പറഞ്ഞു. ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. ഇന്നോ നാളെയോ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. പ്രഖ്യാപനം നീളുന്നത് നടപടിക്രമങ്ങൾ കാരണമാണെന്നും കുമ്മനം വ്യക്തമാക്കി.

കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കിയതോടെ കോൺഗ്രസ് - ബിജെപി സഖ്യമുണ്ടെന്ന ആരോപണം സിപിഎം നേതാക്കൾ ഉന്നയിച്ചിരുന്നു. ഈ ആരോപണത്തിന് മറുപടിയുമായാണ് കുമ്മനം രംഗത്തെത്തിയത്. കണ്ണൂരിൽ സുധാകരനും കാസർകോട് ഉണ്ണിത്താനും വടകരയിൽ മുരളീധരനും അട്ടിമറി വിജയം നേടുമെന്ന പ്രതീതിയാണ് ഉള്ളത്. ഇതോടെയാണ് കോലീബീ സഖ്യമെന്ന ആരോപണം സിപിഎം ഉയർത്തിയത്. ഈ നീക്കം മുസ്ലിം വോട്ടുകൾ യുഡിഎഫിന് അനുകൂലമായി തിരിയുമെന്ന് ബോധ്യമായതോടെയാണെന്ന് വ്യക്തമാണ്. കോലീബീ ആരോപണം ഉന്നയിക്കുന്നതിലൂടെ നിഷ്പക്ഷ വോട്ടുകളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

വടകരയിൽ കോൺഗ്രസിന് വോട്ട് മറിക്കാൻ ബിജെ പി നീക്കമുണ്ടെന്നാണ് സിപിഎം വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതിന് പ്രത്യുപകാരമായി കെ മുരളീധരൻ പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കുമ്മനം രാജശേഖരന് വോട്ട് മറിച്ചുനൽകാനാണ് നേതൃതലത്തിൽ തന്നെ ആലോചന നടക്കുന്നതെന്നും ആരോപിക്കുന്നു. കോഴിക്കോടിനെ പ്രതിനിധീകരിച്ച് മൂന്ന് തവണ പാർലമെന്റിലെത്തിയതും ലീഡർ കരുണാകരന്റെ മകന് മുതൽകൂട്ടാണ്. എന്നാൽ തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ എംഎ‍ൽഎ കൂടിയാണ് മുരളീധരൻ. രണ്ട് തവണയാണ് വട്ടിയൂർക്കാവിലെ വോട്ടർമാർ മുരളീധരനെ നിയമസഭയിലെത്തിച്ചത്. എന്നാൽ 2016ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്തൊതുങ്ങേണ്ടി വന്നത് മുരളിയുടെ വ്യക്തിപ്രഭാവവും ശക്തമായ സംഘടനാ അടിത്തറയും കൊണ്ടു മാത്രമാണ്.

അതുകൊണ്ടു തന്നെ വടകരയിൽ മുരളി ജയിച്ചാൽ വട്ടിയൂർക്കാവ് പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസവും അവിടുത്തെ ബിജെപി പ്രവർത്തകർക്കുണ്ട്.ഇതുമുന്നിൽ കണ്ടുകൊണ്ട് വടകരയിൽ മുരളീധരനു വേണ്ടി ബിജെപി പ്രവർത്തിക്കുമെന്ന് ഏതാണ്ടുറപ്പാണ്.ബി.ജെ,പിക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ എഴുപത്തിയാറായിരം വോട്ടാണ് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി പതിനായിരത്തിലധികം വോട്ടും താമരയ്ക്ക് ലഭിച്ചു. ഇത് മുരളീധരന് അനുകൂലമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിൽ രണ്ടുണ്ട് കാര്യം, ഒന്ന് മുൻപ് സൂചിപ്പിച്ചതുപോലെ മുരളിയെ വടകരയിലേക്ക് വിട്ട് വട്ടിയൂർക്കാവ് പിടിച്ചെടുക്കുക.

രണ്ട് ബദ്ധവൈരിയായ പി.ജയരാജനെ പിടിച്ചു കെട്ടുക.അടുത്തനിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തിനായി ഒ.രാജഗോപാൽ ഒരിക്കൽ കൂടി ഇറങ്ങിയാൽ പോലും വിജയം കൈയെത്താദൂരത്തായിരിക്കുമെന്ന അഭിപ്രായം ബിജെപി ക്യാമ്പിനുള്ളിൽ തന്നെയുണ്ട്. അതുകൊണ്ടുതന്നെ ലോക്സഭയിൽ തോറ്റാലും നിയമസഭയിൽ കുമ്മനത്തെ വീണ്ടുമിറക്കി മണ്ഡലം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP