Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാർഡ് വിഭജനം പൂർത്തിയാക്കുക കോവിഡു കാലത്ത് സാധ്യമല്ല; വോട്ടർ പട്ടികയിലെ കേസിലും സുപ്രീം കോടതി അന്തിമ തീർപ്പുണ്ടാക്കാത്തതും വെല്ലുവിളി; തദ്ദേശ തിരഞ്ഞെടുപ്പ് ആഗ്രഹിച്ചതു പോലെ നടത്തി നേട്ടമുണ്ടാക്കാൻ ഇടതു പക്ഷത്തിന് കഴിയില്ല; കോവിഡിനെ ചെറുക്കാൻ കേന്ദ്രം കൊണ്ടു വരുന്ന ഭാവി നിയന്ത്രണങ്ങളും നിർണ്ണായകം; കേരളത്തിൽ 2020ൽ ഒരു തിരഞ്ഞെടുപ്പും സാധ്യമല്ലെന്ന് സൂചന; കുട്ടനാടിനും ചവറയ്ക്കും പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പും പ്രതിസന്ധിയിൽ

വാർഡ് വിഭജനം പൂർത്തിയാക്കുക കോവിഡു കാലത്ത് സാധ്യമല്ല; വോട്ടർ പട്ടികയിലെ കേസിലും സുപ്രീം കോടതി അന്തിമ തീർപ്പുണ്ടാക്കാത്തതും വെല്ലുവിളി; തദ്ദേശ തിരഞ്ഞെടുപ്പ് ആഗ്രഹിച്ചതു പോലെ നടത്തി നേട്ടമുണ്ടാക്കാൻ ഇടതു പക്ഷത്തിന് കഴിയില്ല; കോവിഡിനെ ചെറുക്കാൻ കേന്ദ്രം കൊണ്ടു വരുന്ന ഭാവി നിയന്ത്രണങ്ങളും നിർണ്ണായകം; കേരളത്തിൽ 2020ൽ ഒരു തിരഞ്ഞെടുപ്പും സാധ്യമല്ലെന്ന് സൂചന; കുട്ടനാടിനും ചവറയ്ക്കും പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പും പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുട്ടനാട്ടും ചവറയിലും നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. ഇതിനൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും പ്രതിസന്ധിയിൽ. കോവിഡ് പ്രവർത്തനങ്ങൾ കഴിഞ്ഞാലുടൻ വാർഡ് വിഭജനം വേഗം പൂർത്തിയാക്കാൻ കഴിയുമോ എന്ന സംശയം സംസ്ഥാന തിരിഞ്ഞെടുപ്പ് കമ്മീഷണുണ്ട്. നിശ്ചിത സമയത്തു തദ്ദേശ തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമോയെന്നതും സംശയം. ഇങ്ങനെ കാര്യങ്ങൾ പോയാൽ 2020ൽ ഇനിയൊരു തിരഞ്ഞെടുപ്പും കേരളത്തിൽ ഉണ്ടാകില്ല.

തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരനും ചർച്ച നടത്തി. വാർഡ് വിഭജനവും വോട്ടെടുപ്പും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന നിലപാടിലാണു സർക്കാർ. എന്നാൽ അതിന് തടസ്സങ്ങൾ ഏറെയാണ്. ലോക്ഡൗൺ പിൻവലിക്കുന്ന മുറയ്ക്ക് ഡീലിമിറ്റേഷൻ കമ്മിഷൻ യോഗം ചേർന്ന് വാർഡ് വിഭജനത്തിനു പുതുക്കിയ ഷെഡ്യൂൾ പ്രസിദ്ധപ്പെടുത്താനാണ് ആലോചന. മെയ്‌ ആദ്യവാരത്തോടെ തീരുമാനമുണ്ടായേക്കും.

എന്നാൽ ലോക് ഡൗൺ കഴിഞ്ഞാലും ചില പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് നിർണ്ണായകമാണ്. കോവിഡിനെ പൂർണ്ണമായും ഇല്ലായ്മ ചെയ്യുന്നതു വരെ ആൾക്കുട്ടങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടലുണ്ടാകുമെന്നാണ് സൂചന. ഇത് തദ്ദേശ തിരഞ്ഞെടുപ്പിനും തടസ്സമാണ്. ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കുമ്പോൾ രാഷ്ട്രീയ പ്രവർത്തനം അസാധ്യമാകും. ഇതിനൊപ്പം വാർഡ് വിഭജനവും നടത്തുക അത്ര എളുപ്പമാകില്ല.

നിയന്ത്രണങ്ങൾ തുടരുന്നതിനാൽ വാർഡ് വിഭജന നടപടി തിരഞ്ഞെടുപ്പിനു മുൻപ് പൂർത്തിയാക്കാനാകുമോയെന്നതിൽ സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും ആശങ്കയുണ്ട്. നിർബന്ധബുദ്ധിയോടെ നടപ്പാക്കിയെടുത്ത വാർഡ് വിഭജന നിയമം ഇനി പിൻവലിക്കാനാകാത്ത അവസ്ഥയിലാണു സർക്കാർ. പിൻവലിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് നടക്കില്ല.

5 വർഷം പൂർത്തിയാകുന്ന നവംബർ 12നു മുൻപ് പുതിയ ജനപ്രതിനിധികൾ അധികാരമേൽക്കേണ്ടതുണ്ട്. ഒക്ടോബർ അവസാനം തിരഞ്ഞെടുപ്പിനാണു കമ്മിഷൻ ഒരുക്കം നടത്തിയിരുന്നത്. എന്നാൽ, വാർഡ് വിഭജനത്തിനു കമ്മിഷൻ രൂപീകരിച്ചു നടപടിക്രമങ്ങൾ പ്രഖ്യാപിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല. കൊറോണ കാരണമാണ് ഇത്.

1200 തദ്ദേശ സ്ഥാപനങ്ങളിലെ നടപടികൾ പൂർത്തിയാക്കാൻ 5 മാസമെങ്കിലും വേണം. വാർഡ് വിഭജനത്തെ രാഷ്ട്രീയമായി തുടക്കം മുതലേ എതിർക്കുന്ന പ്രതിപക്ഷം ഹൈക്കോടതിയിൽ നൽകിയ കേസും നിലവിലുണ്ട്. നിയമം പിൻവലിക്കണമെങ്കിൽ ഓർഡിനൻസ് കൊണ്ടുവരേണ്ടി വരും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പ് കഴിഞ്ഞാൽ കൂടുതൽ ഇടപെടുന്ന തദ്ദേശ സ്ഥാപനങ്ങളാണ്. അതുകൊണ്ട് തന്നെ ഇവിടുത്ത ജീവനക്കാരെ മറ്റ് ജോലികൾക്ക് തൽകാലം നിയോഗിക്കാൻ കഴിയില്ല.

വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതു തൽക്കാലം പൂർത്തിയായെങ്കിലും ഇതു സംബന്ധിച്ച കേസും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതും തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP