Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ജനവിധി തേടുന്നത് ആറ് എംപിമാരും ആറ് എംഎൽഎമാരും അടക്കമുള്ളവർ; പൊന്നാനി പിടിക്കാൻ സിപിഎം നിയോഗിച്ചത് പി വി അൻവറിനെ തന്നെ; എറണാകുളത്ത് പി രാജീവും പത്തനംതിട്ടയിൽ വീണാ ജോർജ്ജും കളത്തിലിറങ്ങുന്നത് യുഡിഎഫ് കുത്തക മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ; വടകരയിൽ പി ജയരാജൻ രംഗത്തിറങ്ങുന്നതോടെ മലബാറിൽ അനായാസ വിജയം പ്രതീക്ഷിച്ച് ഇടതുമുന്നണി

ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ജനവിധി തേടുന്നത് ആറ് എംപിമാരും ആറ് എംഎൽഎമാരും അടക്കമുള്ളവർ; പൊന്നാനി പിടിക്കാൻ സിപിഎം നിയോഗിച്ചത് പി വി അൻവറിനെ തന്നെ; എറണാകുളത്ത് പി രാജീവും പത്തനംതിട്ടയിൽ വീണാ ജോർജ്ജും കളത്തിലിറങ്ങുന്നത് യുഡിഎഫ് കുത്തക മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ; വടകരയിൽ പി ജയരാജൻ രംഗത്തിറങ്ങുന്നതോടെ മലബാറിൽ അനായാസ വിജയം പ്രതീക്ഷിച്ച് ഇടതുമുന്നണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭയിലേക്കുള്ള ഇടതു സ്ഥാനാർത്ഥികളുടെ പട്ടിക പൂർത്തിയായി. സിപിഎം സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു. സിപിഐ എം 16 മണ്ഡലങ്ങളിലും സിപിഐ 4 മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. ആറ് സിറ്റിങ് എംപിമാരും ആറ് എംഎൽഎമാരും മത്സരിക്കും. സിപിഐ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പാണ് മുഴുവൻ ലിസ്റ്റും ഇടതു മുന്നണി പ്രഖ്യാപിച്ചത്.

പൊന്നാനിയിൽ പി.വി അൻവറിന് പകരം മറ്റ് പേരുകൾ പരിഗണിച്ചെങ്കിലും ഒടുവിൽ അദ്ദേഹത്തെ തന്നെ സ്ഥാനാർത്ഥിയാക്കി. നാല് എംഎൽഎമാരെയാണ് സിപിഎം ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്നത്. അരൂർ എംഎൽഎ എ.എം ആരിഫ് ആലപ്പുഴയിലും ആറന്മുള എംഎൽഎ വീണ ജോർജ് പത്തനംതിട്ടയിലും കോഴിക്കോട് നോർത്ത് എംഎൽഎ എ പ്രദീപ്കുമാർ കോഴിക്കോട്ടും നിലമ്പൂർ എംഎൽഎ പി.വി അൻവർ പൊന്നാനിയിലും ജനവിധി തേടും

ഇടതു സ്ഥാനാർത്ഥികൾ ഇവർ:

തിരുവനന്തപുരം -സി ദിവാകരൻ (സിപിഐ)
ആറ്റിങ്ങൽ - എ സമ്പത്ത് (സിപിഐ എം)
കൊല്ലം- കെ എൻ ബാലഗോപാൽ (സിപിഐ എം)
പത്തനംതിട്ട - വീണ ജോർജ്ജ് (സിപിഐ എം)
മാവേലിക്കര -ചിറ്റയം ഗോപകുമാർ (സിപിഐ)
ആലപ്പുഴ - എ എം ആരിഫ് (സിപിഐ എം)
ഇടുക്കി - ജോയിസ് ജോർജ്ജ് (സിപിഐ എം സ്വത.)
കോട്ടയം - വി എൻ വാസവൻ (സിപിഐ എം)
എറണാകുളം - പി രാജീവ് (സിപിഐ എം)
ചാലക്കുടി - ഇന്നസെന്റ് (സിപിഐ എം സ്വത.)
തൃശൂർ - രാജാജി മാത്യു തോമസ് (സിപിഐ)
ആലത്തൂർ - പി കെ ബിജു (സിപിഐ എം)
പാലക്കാട് - എം ബി രാജേഷ് (സിപിഐ എം)
പൊന്നാനി - പി വി അൻവർ (സിപിഐ എം സ്വത.)
മലപ്പുറം - വി പി സാനു (സിപിഐ എം)
കോഴിക്കോട് - എ പ്രദീപ് കുമാർ (സിപിഐ എം)
വടകര - പി ജയരാജൻ (സിപിഐ എം)
വയനാട് - പി പി സുനീർ (സിപിഐ)
കണ്ണൂർ - പി കെ ശ്രീമതി (സിപിഐ എം)
കാസർകോട് - കെ പി സതീഷ് ചന്ദ്രൻ (സിപിഐ എം)

പി കെ ശ്രീമതിയും സി ദിവാകരനും മുൻ മന്ത്രിമാരാണ്. മുൻ രാജ്യസഭാംഗങ്ങളാണ് കെ എൻ ബാലഗോപാലും പി രാജീവും. കെ പി സതീഷ് ചന്ദ്രൻ, പി ജയരാജൻ, രാജാജി മാത്യു തോമസ്, വി എൻ വാസവൻ എന്നിവർ മുൻ എംഎൽഎമാരുമാണ്. 14 സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികളും രണ്ട് സീറ്റുകളിൽ സ്വതന്ത്രരെ പിന്തുണക്കാനുമാണ് തീരുമാനമെന്ന് കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം ഇന്ന് തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തും ലോക്സഭാ മണ്ഡലം കമ്മിറ്റികളും, അസംബ്ലി മണ്ഡലം കമ്മിറ്റികളും, ബൂത്ത് തലം വരെയുള്ള കമ്മിറ്റികളും 20 ആം തിയതിയോടുകൂടി രൂപീകരിച്ച് എല്ലാ വോട്ടർമാരെയും കാണുന്ന പ്രവർത്തനത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വിജയസാധ്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പ് വിജയം നിർണായകമാണ്. ഇടതുപക്ഷത്തിന്റെ അംഗബലം പാർലമെന്റിൽ വർധിക്കണം. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടാനുള്ള ഇടതുപക്ഷത്തിന്റെ കഴിവ് വർധിക്കണം. ഒരു മതനിരപേക്ഷ സർക്കാർ രൂപീകരിക്കണമെങ്കിൽ ഇടത് പക്ഷത്തിന്റെ അംഗബലം വർധിപ്പിക്കണം. ഇടതുപക്ഷത്തിന് സീറ്റ് വർധിക്കുന്നതിനനുസരിച്ചായിരിക്കും മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് ഉറപ്പ് വരുത്താൻ കഴിയുന്നതെന്നും കോടിയേരി പറഞ്ഞു.

എംഎ‍ൽഎമാർ ആദ്യമായാല്ല ലോക്സഭയിലേക്ക് മത്സരിക്കുന്നത്. മുൻകാലങ്ങളിലും മത്സരിച്ചിട്ടുണ്ടെന്ന് കോടിയേരി. രണ്ട് വനിതകളും ജയിക്കുന്ന സീറ്റിൽ തന്നെയാണ് മത്സരിക്കുന്നത്. 2009ൽ യു.ഡി.എഫിന്റെ നാല് എംഎ‍ൽഎമാർ മത്സരിച്ച് ജയിച്ചിരുന്ന കാര്യവും കോടിയേരി ചൂണ്ടിക്കാട്ടി. 10 കക്ഷികൾ മുന്നണിയിൽ ഉണ്ട്. 20 മണ്ഡലങ്ങളിലേക്കും പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ ഏതെങ്കിലും കക്ഷികളുടേതല്ല, ഇടതുമുന്നണിയുടേതാണ്. കേസിൽ പ്രതിയായ ആളെ സ്ഥാനാർത്ഥിയാക്കാൻ പറ്റില്ല എന്ന് നിയമമില്ല. ഏതെങ്കിലും കേസിൽ രണ്ടു വർഷത്തിലധികം ശിക്ഷിക്കപ്പെട്ടവരെ സ്ഥാനാർത്ഥിയാക്കാൻ പാടില്ലെന്നേയുള്ളൂവെന്നും കോടിയേരി പറഞ്ഞു. അക്രമ രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണ് പി.ജയരാജൻ എന്നും കോടിയേരി ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP