Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റുകൾ വല്യേട്ടനും കൊച്ചേട്ടനും മാത്രം; സിപിഐയ്‌ക്കൊഴികെ മറ്റൊരു ഘടകകക്ഷിക്കും സീറ്റില്ല; സിറ്റിങ് എംപിമാരിൽ പി.കരുണാകന് മാത്രം ഗുഡ് ബൈ; പാലക്കാട് എംബി രാജേഷും ആലത്തൂരിൽ പികെ ബിജുവും; കണ്ണൂരിൽ പികെ ശ്രീമതിയും ചാലക്കുടിയിൽ ഇന്നസെന്റും; ഇടുക്കിയിൽ ജോയ്‌സ് ജോർജ്; ലോക്‌സഭയിലെ സ്ഥാനാർത്ഥികളിൽ സിപിഎം സെക്രട്ടറിയേറ്റിൽ നടക്കുന്നത് ചൂടേറിയ ചർച്ച; പ്രസ്റ്റീജ് മണ്ഡലം തിരിച്ച് പിടിക്കാൻ കൊല്ലത്ത് കെഎൻ ബാലഗോപാൽ

ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റുകൾ വല്യേട്ടനും കൊച്ചേട്ടനും മാത്രം; സിപിഐയ്‌ക്കൊഴികെ മറ്റൊരു ഘടകകക്ഷിക്കും സീറ്റില്ല; സിറ്റിങ് എംപിമാരിൽ പി.കരുണാകന് മാത്രം ഗുഡ് ബൈ; പാലക്കാട് എംബി രാജേഷും ആലത്തൂരിൽ പികെ ബിജുവും; കണ്ണൂരിൽ പികെ ശ്രീമതിയും ചാലക്കുടിയിൽ ഇന്നസെന്റും; ഇടുക്കിയിൽ ജോയ്‌സ് ജോർജ്; ലോക്‌സഭയിലെ സ്ഥാനാർത്ഥികളിൽ സിപിഎം സെക്രട്ടറിയേറ്റിൽ നടക്കുന്നത് ചൂടേറിയ ചർച്ച; പ്രസ്റ്റീജ് മണ്ഡലം തിരിച്ച് പിടിക്കാൻ കൊല്ലത്ത് കെഎൻ ബാലഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ബഹുഭൂരിഭാഗം സിറ്റിങ് എംപിമാരും മത്സരിക്കും. രണ്ട് ടേം മാനദണ്ഡം കഴിഞ്ഞ പാലക്കാട്ടെ എംപി രാജേഷും ആലത്തൂരിലെ പികെ ബിജും ആറ്റിങ്ങലിലെ എ സമ്പത്തും വീണ്ടും മത്സരിക്കും. വിജയസാധ്യത കണക്കിലെടുത്താണ് ഇത്. ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയെ മാറ്റിയാൽ തോൽക്കുമെന്ന വിലയിരുത്തൽ സിപിഎമ്മിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമ്പത്തിന് വീണ്ടും അവസരം നൽകുന്നത്. മുൻ സ്പീക്കറായ രാധാകൃഷ്ണന് കേരളത്തിൽ പ്രവർത്തിക്കാനാണ് താൽപ്പര്യം. ഈ സാഹചര്യത്തിലാണ് ആലത്തൂരിൽ പികെ ബിജുവിന് വീണ്ടും അവസരം നൽകുന്നത്. ചാലക്കുടിയിൽ ഇന്നസെന്റിനെ മത്സരിപ്പിക്കാനുള്ള തീരുമാനവും ഏറെ ചർച്ചകൾക്കൊടുവിലാണ് സിപിഎം എടുക്കുന്നത്.

കാസർഗോട്ടെ പി കരുണാകരൻ 3 ടേമിൽ എംപിയായിരുന്നു. അതുകൊണ്ടാണ് സിപിഎം കോട്ടയെന്ന് അറിയപ്പെടുന്ന കാസർഗോഡ് നിന്നും കരുണാകരനെ മാറ്റത്. പകരം സ്ഥാനാർത്ഥിയെ ചർച്ചകളിലൂടെ തീരുമാനിക്കും. പി ജയരാജൻ, സതീഷ് ചന്ദ്രൻ എന്നിവരെയാണ് കാസർഗോഡ് പ്രധാനമായും പരിഗണിക്കുന്നത്. കണ്ണൂരിൽ പികെ ശ്രീമതി തുടരും. കഴിഞ്ഞ തവണ സുധാകരനെ തോൽപ്പിച്ച ശ്രീമതിക്ക് സ്ത്രീ വോട്ടർമാരെ ആകർഷിക്കാനാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. വയനാടും വടകരയും കോഴിക്കോടും വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ സിപിഎം സെക്രട്ടറിയേറ്റ് നിശ്ചയിക്കും. ഇന്ന് രാവിലെ സിറ്റിങ് സീറ്റുകളിലാണ് പ്രധാനമായും ചർച്ച നടത്തിയത്. 20 സീറ്റിൽ നാല് സീറ്റിൽ സിപിഐ സ്ഥാനാർത്ഥികളെ നിശ്ചിയിച്ചു കഴിഞ്ഞു. ബാക്കി ഒരു ഘടകക്ഷിക്കും സീറ്റ് നൽകില്ല. കോട്ടയത്തും സിപിഎം മത്സരിക്കും. വിജയസാധ്യത കണക്കിലെടുത്താണ് ഇത്.

ലോക് സഭാ തെരഞ്ഞെടുപ്പിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ. സീറ്റ് ചോദിച്ച ഘടക കക്ഷികൾക്കൊന്നും സീറ്റില്ലെന്ന നിലപാടിലാണ് ഇപ്പോൾ സിപിഎം. പത്തനംതിട്ടയുടെ കാര്യത്തിൽ മാത്രം വേണമെങ്കിൽ വീണ്ടുവിചാരം ആകാമെന്നാണ് സിപിഎം പറയുന്നത്. ഇടുക്കിയിൽ ജോയ്സ് ജോർജ് സ്വതന്ത്ര സ്ഥാനാർത്ഥിയാകാനാണ് സാധ്യത. പത്തനംതിട്ടയിൽ ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കുന്നതും പരിഗണനയിലുണ്ട്. കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ അഭിപ്രായം ഉയർന്നു. ജനതാദൾ എസിന് കഴിഞ്ഞ തവണ സീറ്റ് നൽകിയത് പ്രത്യേക സാഹചര്യത്തിൽ ആണെന്ന് വിശദീകരിക്കുന്നു പാർട്ടി. രണ്ടുദിവസത്തിനകം ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കണം എന്നാണ് നിർദ്ദേശം.

2014ൽ പതിനഞ്ചു സീറ്റുകളിലാണ് സിപിഎം മൽസരിച്ചത്. ജനതാദൾ എസിൽ നിന്നും കോട്ടയം പിടിച്ചെടുത്താൻ സീറ്റുകളുടെ എണ്ണം പതിനാറാകും. കാസർകോട് കെ.പി.സതീഷ് ചന്ദ്രനാണ് സാധ്യത. വി.പി.പി.മുസ്തഫയുടെ പേര് ഉയർന്നിരുന്നെങ്കിലും പെരിയയിലെ വിവാദ പ്രസംഗം വിനയായി. വടകരയിലേക്ക് പി.സതീദേവി, മുഹമ്മദ് റിയാസ് എന്നിവരെയാണ് പരിഗണിക്കുന്നത്. കോഴിക്കോട് എ.പ്രദീപ് കുമാർ എംഎ‍ൽഎയെ രംഗത്തിറക്കാൻ സാധ്യതയുണ്ട്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്ക് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, പൊതുസ്വതന്ത്രർ എന്നിവരാണ് പരിഗണനയിൽ ഉണ്ട്. ആലപ്പുഴയിൽ ആരിഫിനേയും സിഎസ് സുജാതയേയും പരിഗണിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ നാലുദിവസം നീളുന്ന സിപിഎം നേതൃയോഗങ്ങൾക്ക് ഇന്നു തുടക്കമായത്. ഇന്നും നാളെയും സെക്രട്ടേറിയറ്റും തുടർന്നുള്ള രണ്ടുദിവസം സംസ്ഥാന സമിതിയുമാണ് ചേരുക.

അതേസമയം, എൽഡിഎഫിലെ സീറ്റുവിഭജനത്തിൽ ഇനിയും അന്തിമധാരണയായിട്ടില്ല. എൻസിപിക്കും എൽജെഡിക്കും പിന്നാലെ ജനതാദൾ കൂടി സീറ്റിനായി നിലപാട് കടുപ്പിച്ചതാണ് മുന്നണി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്. എന്നാൽ, ഘടകക്ഷികളുടെ സമ്മർദ്ദത്തിന് മുന്നിൽ സിപിഎം വഴങ്ങാൻ സാധ്യതയില്ല. വെള്ളിയാഴ്ച്ക്ക് മുമ്പ് സീറ്റ് വിഭജനം പൂർത്തിയാക്കി പ്രചാരണരംഗത്ത് സജീവമാകാനുള്ള തീരുമാനത്തിലാണ് സിപിഎം. കഴിഞ്ഞ തവണ ജനതാദൾ(എസ്) മൽസരിച്ച കോട്ടയം സീറ്റ് ഇത്തവണ അവർ വേണ്ടെന്ന പറഞ്ഞ സാഹചര്യത്തിൽ അത് ഏറ്റെടുക്കാൻ സിപിഎം ആലോചിച്ചിരുന്നു. എന്നാൽ കോട്ടയത്തിന് പകരം എറണാകുളം സീറ്റ് വേണമെന്ന നിലപാടിലാണ് ജനതാദൾ എസ്. എന്നാൽ സിപിഎമ്മിന് ഇതിനോട് താൽപര്യമില്ല. മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നും മുന്നണി വിടുമെന്നുമുള്ള സമ്മർദ്ദതന്ത്രങ്ങളും ജനതാദൾ സ്വീകരിച്ചിട്ടുണ്ട്. മാത്യു ടി തോമസ്, കൃഷ്ണൻകുട്ടി എന്നിവർ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് സിപിഎം വിലയിരുത്തൽ. ഇതു ചർച്ചയിലൂടെ പരിഹരിക്കാമെന്നും സിപിഎം കണക്കുകൂട്ടുന്നു.

പത്തനംതിട്ട സീറ്റിന് വേണ്ടി എൻസിപിയും വടകര സീറ്റിനായി ലോക് താന്ത്രിക് ജനതാദളും എൽഡിഎഫ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇത് അംഗീകരിക്കാനുള്ള സാധ്യതയില്ല. രാജ്യസഭാ സീറ്റിൽ ഒഴിവുവന്നപ്പോൾ നൽകിയതുകൊണ്ട് ഒരുസീറ്റ് കൂടി നൽകാൻ കഴിയില്ലെന്ന് എൽജെഡിയെ സിപിഎം അറിയിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP