Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒഡീഷയിൽ വെടിവയ്‌പ്പിനെ തുടർന്ന് കനത്ത ജാഗ്രതാ; രണ്ടാം ഘട്ടത്തിൽ തമിഴ്‌നാട് ഉൾപ്പടെ 95 മണ്ഡലങ്ങൾ ബൂത്തിലേക്ക്; എച്ച്.ഡി. ദേവെഗൗഡയും പൊൻ രാധാകൃഷ്ണനും ദയാനിധി മാരനും എ.രാജയും കനിമൊഴിയും ഉൾപ്പെടെ 1596 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും; വെല്ലൂരിൽ വോട്ടെടുപ്പില്ല; ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് മൂന്നാംഘട്ടമായ ഏപ്രിൽ 23ലേക്ക് മാറ്റി

ഒഡീഷയിൽ വെടിവയ്‌പ്പിനെ തുടർന്ന് കനത്ത ജാഗ്രതാ; രണ്ടാം ഘട്ടത്തിൽ തമിഴ്‌നാട് ഉൾപ്പടെ 95 മണ്ഡലങ്ങൾ ബൂത്തിലേക്ക്; എച്ച്.ഡി. ദേവെഗൗഡയും പൊൻ രാധാകൃഷ്ണനും ദയാനിധി മാരനും എ.രാജയും കനിമൊഴിയും ഉൾപ്പെടെ 1596 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും; വെല്ലൂരിൽ വോട്ടെടുപ്പില്ല; ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് മൂന്നാംഘട്ടമായ ഏപ്രിൽ 23ലേക്ക് മാറ്റി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; ഒഡീഷയിൽ തെരഞ്ഞെടുപ്പ് ഓഫീസറായ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകൾ വെടിവച്ച് കൊന്നതിന് പിന്നാലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ കനത്ത ജാഗ്രതാ നിർദ്ദേശം. കന്ധമാൽ ജില്ലയിൽ തെരഞ്ഞെടുപ്പ് സൂപ്പർവൈസർ ആയിരുന്ന സഞ്ജുക്ത ദിഗാലാണ് കൊല്ലപ്പെട്ടത്. വനപ്രദേശത്ത് ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുമ്പോൾ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.

നേരത്തെ, തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് കന്ധമാലിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകളും ബാനറുകളും പതിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഏപ്രിൽ 18ന് രണ്ടാം ഘട്ടത്തിലാണ് കന്ധമാൽ ജില്ലയിൽ വോട്ടെടുപ്പ്.സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങൾ, ഒരു കേന്ദ്ര ഭരണ പ്രദേശം, 15 കോടിയിലേറെ വോട്ടർമാർ... ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ രണ്ടാം ഘട്ടം ഇന്നു നടക്കുമ്പോൾ ജനവിധി തേടുന്നവരിൽ പ്രമുഖരും ഏറെ. കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജുവൽ ഓറം, സദാനന്ദ ഗൗഡ, പൊൻ രാധാകൃഷ്ണൻ എന്നിവരും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയും ഡിഎംകെയുടെ ദയാനിധി മാരനും എ.രാജയും കനിമൊഴിയും ഉൾപ്പെടെ 1596 സ്ഥാനാർത്ഥികൾക്കാണ് ഏപ്രിൽ 18 നെഞ്ചിടിപ്പിന്റെ ദിനം സമ്മാനിക്കുന്നത്.

കോൺഗ്രസ് നേതാക്കളായ വീരപ്പ മൊയ്ലി, രാജ് ബബ്ബാർ, നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, ബിജെപിയുടെ ഹേമമാലിനി, നടി സുമലത, നടൻ പ്രകാശ് രാജ് എന്നിവരും ഇന്നു ജനവിധി തേടും.തമിഴ്‌നാട്ടിൽ ആകെയുള്ള 39 ലോക്‌സഭാ സീറ്റുകളിൽ വെല്ലൂരിൽ ഒഴികെ ഇന്നാണു തിരഞ്ഞെടുപ്പ്. ഡിഎംകെ സ്ഥാനാർത്ഥി വോട്ടർമാരെ സ്വാധീനിക്കാൻ പണമൊഴുക്കിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് വെല്ലൂരിൽ വോട്ടെടുപ്പ് റദ്ദാക്കിയത്. ക്രമസമാധാന നില തൃപ്തികരമല്ലാത്തതിനാൽ ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് മൂന്നാംഘട്ടമായ ഏപ്രിൽ 23ലേക്കും മാറ്റി.

അതേസമയം ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ബിജെപി എംഎൽഎയും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. ചത്തീസ്ഗഡിലെ ബസ്തർ മേഖല വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായിരുന്നത്. ബിജെപി വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകൾ ഐഇഡി സ്‌ഫോടനം നടത്തുകയായിരുന്നു.വാഹനവ്യൂഹത്തിലെ അവസാന വാഹത്തിൽ ഉണ്ടായിരുന്ന ദണ്ഡെവാഡ എംഎൽഎ ഭീമാ മാണ്ഡവിയായിരുന്നു ധാരുണമായി കൊല്ലപ്പെട്ടത്.

തമിഴ്‌നാട്ടിൽ ആരക്കോണം, ആറണി, ചെന്നൈ സെൻട്രൽ, ചെന്നൈ നോർത്ത്, ചെന്നൈ സൗത്ത്, ചിദംബരം, കോയമ്പത്തൂർ, ഗൂഡല്ലൂർ, ധർമപുരി, ഡിണ്ടിഗൽ, ഈറോഡ്, കള്ളകുറിച്ചി, കാഞ്ചീപുരം, കന്യാകുമാരി, കാരൂർ, കൃഷ്ണഗിരി, മധുര, മയിലാടുംതുറൈ, നാഗപട്ടണം, നാമക്കൽ, നീലഗിരി, പേരമ്പല്ലൂർ, പൊള്ളാച്ചി, രാമനാഥപുരം, സേലം, ശിവഗംഗ, ശ്രീപെരുമ്പുത്തൂർ, തെങ്കാശി, തഞ്ചാവൂർ, തേനി, തിരുവള്ളൂർ, തൂത്തുക്കുടി, തിരുച്ചിറപ്പള്ളി, തിരുനൽവേലി, തിരുപ്പുർ, തിരുവണ്ണാമലൈ, വില്ലുപുരം, വിരുദുനഗർ തുടങ്ങിയ 38മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും ഒഡീഷയിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ ബിജെഡിയും ബിജെപിയും തമ്മിലാണു മത്സരം. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ചില മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP