Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടുതവണ തോൽവി ആവർത്തിച്ചിട്ടും തിരുവനന്തപുരവും വയനാടും മാവേലിക്കരയും വിട്ടുകൊടുക്കാൻ വിസമ്മതിച്ച് സിപിഐ; പൊന്നാനിയും മലപ്പുറവുമായി രണ്ടു സീറ്റുകളെങ്കിലും വിട്ടുനൽകണമെന്ന സിപിഎം നിർദ്ദേശി തള്ളി പ്രചരണവുമായി മുൻപോട്ട്; മാവേലിക്കരയിലോ തിരുവനന്തപുരത്തോ വിട്ടുതരണമെങ്കിൽ സിപിഐ പകരം ചോദിക്കുന്നത് കോട്ടയം

രണ്ടുതവണ തോൽവി ആവർത്തിച്ചിട്ടും തിരുവനന്തപുരവും വയനാടും മാവേലിക്കരയും വിട്ടുകൊടുക്കാൻ വിസമ്മതിച്ച് സിപിഐ; പൊന്നാനിയും മലപ്പുറവുമായി രണ്ടു സീറ്റുകളെങ്കിലും വിട്ടുനൽകണമെന്ന സിപിഎം നിർദ്ദേശി തള്ളി പ്രചരണവുമായി മുൻപോട്ട്; മാവേലിക്കരയിലോ തിരുവനന്തപുരത്തോ വിട്ടുതരണമെങ്കിൽ സിപിഐ പകരം ചോദിക്കുന്നത് കോട്ടയം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ മുന്നണിയിലെ സീറ്റ് നില സംബദ്ധിച്ച് എൽ.ഡിഎഫിൽ തിരക്കിട്ട ചർച്ച. നിലവിൽ മത്സരിക്കുന്ന നാല് സീറ്റുകളിൽ തന്നെ തങ്ങൾ ഇത്തവണയും മത്സരിക്കുമെന്ന നിലപാടണ് സിപിഐ ആവർത്തിക്കുന്നത്. എന്നാൽ മുൻപ് സിപിഐ നിന്ന് ജയിച്ച് തിരുവനന്തപുരവും വയനാടും മാവേലിക്കരും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. മാവേലിക്കര മണ്ഡലം സിപിഎം വാശിയോടെ കാണുന്ന തിരഞ്ഞെടുപ്പാണ്. കോൺഗ്രസ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് വെള്ളിക്കൊടി പാറിച്ച് ജയിച്ച മണ്ഡലത്തിൽ ഇത്തവണ വിജയം ഉറപ്പിക്കണമെന്നാണ് സിപി.എമ്മിന്റെ ആഗ്രഹം. എന്നാൽ സിപിഐ ഇത് അംഗീകരിക്കാനും തയ്യാറായിട്ടില്ല.

കഴിഞ്ഞലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലും പത്തനംതിട്ടയും മാത്രമാണ് തെക്കൻ ജില്ലകളിൽ ഇടതുപക്ഷത്തിന് നേടാൻ കഴിഞ്ഞത് ദുർബലരാ സ്ഥാനാർത്ഥികൾ മൂലമാണ് ഇവിടുത്തെ ദയനീയ പരാജയം സംഭവിച്ചതെന്നാണ് വിലയിരുത്തൽ വന്നത്. കൊല്ലം മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രനെതിരെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ എം.എ ബേബിയെ സിപിഎം മത്സരിപ്പിച്ചിട്ടും എട്ടുനിലയിലാണ് പൊട്ടിയത്. ഇവിടുത്തെ സമുദായ ധ്രൂവീകരണ പാനലാണ് തോൽവിക്ക് പിന്നിലെന്ന് പിന്നീട് പാർട്ടി വിലയിരുത്തൽ വന്നത്.

സിപിഐയോട് ചോദിച്ചിട്ടുള്ള സീറ്റുകൾ വിട്ടുനൽകില്ലെന്ന് നേതൃത്വം കട്ടായം പ്രകടിപ്പിച്ചു കഴിഞ്ഞു.ഈ നാലു മണ്ഡലങ്ങളിലും പ്രത്യേകം സംഘടനാ തയ്യാറെടുപ്പുകളും ആരംഭിച്ചു. ഇന്നു ചേരുന്ന സംസ്ഥാന നിർവാഹകസമിതി യോഗം തിരഞ്ഞെടുപ്പ് ഒരുക്കം അവലോകനം ചെയ്യും. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് എന്നിവയാണു സിപിഐയുടെ നാലു സീറ്റുകൾ. ഇവയിൽ തൃശൂരിൽ മാത്രമാണു പാർട്ടി വിജയിച്ചത്. സിപിഐയുടെ ഏക ലോക്‌സഭാ എംപിയാണ് തൃശൂരിൽ ജയിച്ച സി.എൻ.ജയദേവൻ. ബാക്കി മൂന്നിടത്തും ദയനീയ തോൽവിയാണ് ഏറ്റുവാങ്ങിയതും. കർഷക പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള ആലപ്പുഴ മണ്ഡലത്തിൽ സമുദായ വോട്ടുഖൽ പറഞ്ഞും വേട്ടു നോടാൻ സിപിഎം അവസാന വട്ട ശ്രമത്തിന് തുനിഞ്ഞെങ്കിലും ആലപ്പുഴ ജില്ല സെക്രട്ടറി കൂടിയായ ചന്ദ്രബാബു ദയനീയ തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇവിടെ നിന്നും മത്സരിച്ച് ജയിച്ച കെ.സി വേണുഗോപാലിന് ഇത്തവണയും മണ്ഡലത്തിൽ വിജയസാധ്യത ഏറെയാണ്.

കഴിഞ്ഞ രണ്ടുതവണയും തോറ്റ തിരുവനന്തപുരം, മാവേലിക്കര, വയനാട് മണ്ഡലങ്ങളുടെ കാര്യത്തിൽ സിപിഐ പുനരാലോചനയ്ക്കു തയാറാകുമെന്ന പ്രതീക്ഷ സിപിഎം കേന്ദ്രങ്ങൾക്കുണ്ട്. പ്രത്യേകിച്ചു തിരുവനന്തപുരം മണ്ഡലത്തിന്റെ കാര്യത്തിൽ നോട്ടവുമുണ്ട്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും ഇവിടെ തോറ്റുവെന്നതിനപ്പുറം 2014ൽ പേയ്‌മെന്റ് സീറ്റ് വിവാദത്തിൽ കുടുങ്ങിയെന്ന പേരുദോഷവും തിരുവനന്തപുരത്തിന്റെ കാര്യത്തിൽ പാർട്ടിക്കുണ്ട്. എന്നാൽ അസി. സെക്രട്ടറി കെ.പ്രകാശ് ബാബുവിനെ തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയേൽപിച്ചുകൊണ്ട് അത്തരം വിട്ടുവീഴ്ചകൾക്കൊന്നുമില്ലെന്ന സന്ദേശം സിപിഐ നൽകി. തിരുവനന്തപുരം സി.പിഎമ്മിന് വിട്ടുനൽകുന്ന കാര്യത്തിൽ, എൽ.ഡിഎപ് കൺവീനർ വൈക്കം വിശ്വനുമായി മുൻപ് കൂടിയാലോചനകൾ നടത്തിയിരുന്നെങ്കിലും അതിലൊരു തീുമാനം ഉടനുണ്ടാകില്ലെന്നാണ് സൂചന.

മുൻ മന്ത്രിയും എഐടിയുസി ജനറൽ സെക്രട്ടറിയുമായ കെ.പി.രാജേന്ദ്രനാണു സിറ്റിങ് സീറ്റായ തൃശൂരിന്റെ ചുമതല. നിർവാഹകസമിതി അംഗങ്ങളായ പി.പ്രസാദ്(മാവേലിക്കര), പി.പി.സുനീർ (വയനാട്) എന്നിവർക്കും ചാർജ് നിശ്ചയിച്ചു. നാലിടത്തും ബൂത്ത്തലം വരെ കമ്മിറ്റികൾ രൂപീകരിക്കാനുള്ള നടപടികൾക്കും നിർദ്ദേശം നൽകി. 20 മണ്ഡലങ്ങളിലും നേരത്തേ പാർട്ടിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡിസംബറോടെ ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ നീങ്ങാനാണു വിവിധ ഘടകങ്ങളോടു നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആലോചനകളിലേക്കു കടക്കാൻ നാലു ജില്ലാ നേതൃത്വങ്ങളോടും വൈകാതെ നിർദ്ദേശിക്കും. തിരുവനന്തപുരം, വയനാട്, മാവേലിക്കര എന്നീ മണ്ഡലങ്ങൾ വിട്ടുനൽകണമെങ്കിൽ പകരം കോട്ടയം വിട്ടുനൽകണമെന്നാമ് സിപിഐയുടെ ആവശ്യം. എന്നാൽ കോട്ടയത്ത് കെ.എം മാണിയുടെ മകൻ ഇത്തവണയും യു.ഡി.ഫ്് പ്രതിനിധിയായി മത്സരിപ്പിക്കുമെന്ന് സൂചനയുണ്ടെങ്കിലും സിപിഎം ശക്തനായ സ്ഥാനാർത്ഥിയെ നിർത്താനാണ് സാധ്യത. ഇടുക്കിയിൽ സി.പിഎം പിന്തുണയോടെ മത്സരിച്ച് ജയിച്ച ജോയ്‌സ് ജോർജ് എംപി ഭൂമി വിവാദത്തിൽപ്പെട്ടതോടെ ഇവിടെ സി.പിഎം സ്ഥാനാർത്ഥിയെ നിർത്താനും ആലോചനയുണ്ട്.

2009ൽ സിപിഐയുടെ പൊന്നാനി സീറ്റെടുക്കാൻ സിപിഎം നടത്തിയ നീക്കം എൽഡിഎഫിൽ വൻ പൊട്ടിത്തെറി സൃഷ്ടിച്ചിരുന്നു. അതിനു പകരം ലഭിച്ച പുതിയ ലോക്‌സഭാ സീറ്റായ വയനാട്ടിൽ രണ്ടുതവണയും വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് പാർലമെന്റ് മണ്ഡലത്തിനു കീഴിലുണ്ടായ നേട്ടം വിശകലനം ചെയ്തുള്ള ആലോചനകൾ സിപിഎം ക്യാംപിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP