Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് വൈകീട്ട് ആറു വരെ പരസ്യപ്രചരണം; നിയന്ത്രണങ്ങൾ ഇക്കുറി സോഷ്യൽ മീഡിയക്കും ജ്യോൽസ്യന്മാർക്കും ബാധകം; രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെ വോട്ടിങ്; ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക് പോളോടെ വോട്ടിങ് തുടങ്ങും; ജനവിധി ഒരു മാസം അതത് കേന്ദ്രങ്ങളിൽ വൻ സുരക്ഷയോടെ യന്ത്രത്തിൽ തന്നെ ഇരിക്കും; ഫലം മെയ്‌ 23ന് ഉച്ചയോടെ വ്യക്തമാകും

ഇന്ന് വൈകീട്ട് ആറു വരെ പരസ്യപ്രചരണം; നിയന്ത്രണങ്ങൾ ഇക്കുറി സോഷ്യൽ മീഡിയക്കും ജ്യോൽസ്യന്മാർക്കും ബാധകം; രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെ വോട്ടിങ്; ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക് പോളോടെ വോട്ടിങ് തുടങ്ങും; ജനവിധി ഒരു മാസം അതത് കേന്ദ്രങ്ങളിൽ വൻ സുരക്ഷയോടെ യന്ത്രത്തിൽ തന്നെ ഇരിക്കും; ഫലം മെയ്‌ 23ന് ഉച്ചയോടെ വ്യക്തമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് വൈകീട്ട് ആറിന് അവസാനിക്കും. പ്രചരണത്തിന്റെ തുടക്കം വ്യത്യസ്ത സമയങ്ങളിൽ ആണെങ്കിലും പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ മുന്നണികൾ ഒപ്പത്തിനൊപ്പമാണ്. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇതിനുമുന്നോടിയായി രാവിലെ ആറിന് ബൂത്തുകളിൽ ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക്‌പോൾ നടത്തി വോട്ടിങ് യന്ത്രങ്ങളുടെ കൃത്യത ഉറപ്പാക്കും.

സംസ്ഥാനത്ത് 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 219 ബൂത്തുകളിൽ മാവോവാദി ഭീഷണിയുള്ളതായി വിലയിരുത്തിയിട്ടുണ്ട്. ഇതിൽ 72 ബൂത്തുകൾ വയനാട്ടിലും 67 എണ്ണം മലപ്പുറത്തും 39 എണ്ണം കണ്ണൂരിലുമാണ്. കോഴിക്കോട്ടെ 41 ബൂത്തുകളും ഈ ഗണത്തിൽപ്പെടുന്നു. 57 കമ്പനി കേന്ദ്രസേനയെയാണ് കേരളത്തിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 2,61,51,534 വോട്ടർമാരാണുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരാണ്. 1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്ജെൻഡർ വോട്ടർമാരാണുള്ളത്. മലപ്പുറത്താണ് കൂടുതൽ വോട്ടർമാർ- 31,36,191. കുറവ് വയനാട് ജില്ലയിൽ- 5,94,177. കന്നിവോട്ടർമാരായി 2,88,191 പേരുണ്ട്. 1,35,357 ഭിന്നശേഷി വോട്ടർമാരുണ്ട്. രണ്ട് ബ്രെയിൽ സാമ്പിൾ ബാലറ്റ് പേപ്പറുകൾ എല്ലാ ബൂത്തിലുമുണ്ടാവും. 24,970 പോളിങ് സ്റ്റേഷനുകളാണുള്ളത്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്സിലറി പോളിങ് ബൂത്തുകളുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പോളിങ് ബൂത്തുകൾ- 2750. കുറവ് വയനാട്- 575.

867 മോഡൽ പോളിങ് സ്റ്റേഷനുകളുണ്ട്. സമ്പൂർണമായി വനിതകൾ നിയന്ത്രിക്കുന്ന 240 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. പ്രശ്നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയി. 35,193 വോട്ടിങ് മെഷീനുകളാണുള്ളത്. 32,746 കൺട്രോൾ യൂണിറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണുള്ളത്.

ആറ്റിങ്ങൽ, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളിൽ രണ്ട് ബാലറ്റ് യൂണിറ്റുകൾ വീതം ഉപയോഗിക്കും. 227 സ്ഥാനാർത്ഥികളിൽ 23 വനിതകളുണ്ട്. കണ്ണൂരിലാണ് വനിതാ സ്ഥാനാർത്ഥികൾ കൂടുതൽ- അഞ്ചു പേർ. ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി മാർച്ച് 11 മുതൽ സംസ്ഥാന വ്യാപകമായി 15 ലക്ഷം ബാനറുകളും പോസ്റ്ററുകളും ഹോർഡിങുകളും നശിപ്പിച്ചു. 51,000 പരാതികളാണ് സിവിജിൽ ആപ്പ് വഴി ലഭിച്ചത്.

അവസാനഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പൊതുയോഗങ്ങൾ പൂർത്തിയാക്കുന്നതോടെ കളം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കൊട്ടിക്കലാശ ദിനത്തിൽ റോഡ് ഷോയോടെയാകും എൽ.ഡി.എഫ് പ്രചരണം അവസാനിപ്പിക്കുക. എ.കെ ആന്റണിയും ഉമ്മൻ ചാണ്ടിയും തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ നടത്തുന്ന റോഡ് ഷോയോടെ യു.ഡി.എഫ് ക്യാമ്പും കാലശപോരാട്ടത്തിന് സജ്ജമാകും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ കേരള സന്ദർശനവും മുതൽക്കൂട്ടാകുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. വൈകിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെങ്കിലും ഗൃഹസന്ദർശനം അടക്കുമുള്ള പ്രചരണ രീതികൾക്കൊപ്പം മോദിയുടെയും അമിത്ഷായുടെയും തെരഞ്ഞെടുപ്പ് പര്യടനവും നൽകുന്ന ആത്മ വിശ്വാസത്തോടെയാണ് എൻ.ഡി .എ കൊട്ടിക്കലാശത്തിന് എത്തുന്നത്.

വൈകിട്ട് ആറു മണിക്ക് പരസ്യപ്രചാരണം അവസാനിക്കും. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന കൊട്ടിക്കലാശത്തിൽ രാഹുൽ ഗാന്ധി ഒഴികെയുള്ള 20 ലോകസഭ മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികൾ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ 7 മണിമുതൽ വൈകിട്ട് 6 മണി വരെയാണ് പോളിങ് നടക്കുക. പോളിങ് അവസാനിക്കുന്ന ആറു മണിക്ക് ക്യൂവിലുള്ളവർക്കും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കും.  അതിനുശേഷം എത്തുന്നവർക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല. തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള പതിമൂന്ന് രേഖകൾ വോട്ടിങിനായി ഉപയോഗിക്കാം. ഇതില്ലാത്തവർക്കും വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കും വോട്ട് ചെയ്യാൻ സാധിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP