Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലും ബംഗാളിലും ത്രിപുരയിലും നിലംതൊടാതെ സിപിഎം; ലീഡ് നേടിയ ആലപ്പുഴയിൽ നിലനിർത്താൻ വെള്ളംകുടിച്ച് ഇടതുമുന്നണി; കോൺഗ്രസിനൊപ്പം മത്സരിക്കുന്ന തമിഴ്‌നാട്ടിൽ മാത്രം മുന്നണിക്ക് ആശ്വാസം; കേരളത്തിലെ ഉറച്ച സീറ്റുകളിൽ പോലും നേരിട്ടത് വൻ തിരിച്ചടി

കേരളത്തിലും ബംഗാളിലും ത്രിപുരയിലും നിലംതൊടാതെ സിപിഎം; ലീഡ് നേടിയ ആലപ്പുഴയിൽ നിലനിർത്താൻ വെള്ളംകുടിച്ച് ഇടതുമുന്നണി; കോൺഗ്രസിനൊപ്പം മത്സരിക്കുന്ന തമിഴ്‌നാട്ടിൽ മാത്രം മുന്നണിക്ക് ആശ്വാസം; കേരളത്തിലെ ഉറച്ച സീറ്റുകളിൽ പോലും നേരിട്ടത് വൻ തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: 17-ാം ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണി പിന്നിൽ. കേരളത്തിലെ 20 മണ്ഡലങ്ങളിൽ 19ലും യു.ഡി.എഫ്. ഏകപക്ഷീയ മുന്നേറ്റം തുടരുമ്പോൾ തിരുവനന്തപുരത്ത് ബിജെപി.യാണ് രണ്ടാമത്. വോട്ടെണ്ണലിന്റെ കൃത്യമായ ഫലസൂചനകൾ പുറത്തുവരുന്ന നിമിഷങ്ങളിൽ കേരളത്തിൽ ആകെ ഒരു മണ്ഡലത്തിലാണ് ഇടതുമുന്നണി ലീഡ് ചെയ്യുന്നത്. അത് ആലപ്പുഴ മണ്ഡലമാണ്. 359 വോട്ടിന്റെ നേരിയ ഭൂരിപക്ഷമാണ് എഎം ആരീഭിനുള്ളത്.

ഇടതുമുന്നണിയിലെ മുഖ്യകക്ഷിയായ സിപിഎമ്മും വൻ തകർച്ചയാണ് ഇത്തവണ നേരിട്ടത്. ബംഗാളിലും കേരളത്തിലും ത്രിപുരയിലും സിപിഎം. മത്സരിച്ച എല്ലാ സീറ്റിലും പിറകിലാണ്. തമിഴ്‌നാട്ടിലെ മധുര മണ്ഡലം ഒഴിച്ചുനിർത്തിയാൽ രാജ്യത്തെ മറ്റൊരു ലോക്സഭ മണ്ഡലത്തിലും സിപിഎമ്മിന് ആദ്യമണിക്കൂറുകളിൽ മുന്നിലെത്താനായില്ല. പാർട്ടി ഏറെ പ്രതീക്ഷപുലർത്തിയിരുന്ന കേരളത്തിൽ അപ്രതീക്ഷിത തകർച്ചയാണ് നേരിട്ടത്. ഉറച്ച സീറ്റുകളായിരുന്ന പാലക്കാടും ആലത്തൂരും ആറ്റിങ്ങലും സിപിഎം സ്വപ്നത്തിൽ പോലും കാണാത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP