Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൈക്ക് കെട്ടി വോട്ട് തേടൽ ഒരു വശത്ത്; സോഷ്യൽ മീഡിയയിൽ പോസ്റ്ററും വോട്ടഭ്യർത്ഥനകളും സജീവം; ആരോപണ പ്രത്യാരോപണങ്ങളും കൊഴുക്കുന്നു; തദ്ദേശത്തിൽ കാര്യങ്ങൾ അനുകൂലമാക്കാൻ സൈബർ തന്ത്രങ്ങളും പയറ്റി പാർട്ടികൾ

മൈക്ക് കെട്ടി വോട്ട് തേടൽ ഒരു വശത്ത്; സോഷ്യൽ മീഡിയയിൽ പോസ്റ്ററും വോട്ടഭ്യർത്ഥനകളും സജീവം;  ആരോപണ പ്രത്യാരോപണങ്ങളും കൊഴുക്കുന്നു; തദ്ദേശത്തിൽ കാര്യങ്ങൾ അനുകൂലമാക്കാൻ സൈബർ തന്ത്രങ്ങളും പയറ്റി പാർട്ടികൾ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തിരഞ്ഞെടുപ്പ് സൈബർ യുദ്ധം പൊടിപാറുന്നു. സോഷ്യൽ മീഡിയകളിലൂടെ പ്രചരണത്തിൽ ഏറെ മുന്നിലെത്തിയ ബിജെപിയെയും സിപിഐമ്മിനെ പിന്നിലാക്കാൻ കോൺഗ്രസിന്റെ പുതിയ തന്ത്രം കോൺഗ്രസ് പ്രവർത്തകരെ സോഷ്യൽ മീഡിയെ കുറിച്ച് പഠിപ്പിക്കാൻ കെപിസിസിയുടെ നേതൃത്വത്തിൽ വർക് ഷോപ്പ്.   പാർട്ടികൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക് വീണതോടെയാണ് സൈബർ യുദ്ധവും സോഷ്യൽ മീഡിയകളിൽ ആരംഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരേെഞ്ഞടുപ്പിലും സോഷ്യൽ മീഡിയ നിർണായക സ്ഥാനം വഹിച്ചെങ്കിലും ഇത്തവണ സോഷ്യൽ മീഡിയകളിൽ കൂടിയുള്ള ആരോപണ-പ്രത്യാരോപണങ്ങൾ തുടക്കം മുതൽ കഠിനമാണ്. ചുവരെഴുത്ത് മാറി ഫ്ളാക്‌സ് യുഗം വന്നിട്ട് അധികമായില്ലെങ്കിൽ ഇത്തവണ ഫ്ളാക്‌സിനും ചുവരെഴുത്തിനെക്കാളും പാർട്ടികൾ പ്രചരണം തുടങ്ങിയത് ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്ട്‌സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെയാണ്.    തൊട്ടടുത്ത പഞ്ചായത്തിലെ സ്ഥാനാർത്ഥികളെ പോലും തിരച്ചറിയാതിരുന്ന ഒരു കാലമുണ്ടായിരുന്നപ്പോൾ, തിരുവനന്തപുരത്തെ പാറശാല പഞ്ചായത്ത് മുതൽ കാസർഗോട്ടെ കുംഭഡജെ പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ പോലും സോഷ്യൽ മീഡിയകളിൽ വോട്ട് അഭ്യർത്ഥിച്ച് നിറയുകയാണ്. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ വൈവിധ്യം മൂലം കളിയാക്കലുകളും അനുമോദനങ്ങളും കൊണ്ടുള്ള ട്രോളുകളാണ് ഫേസ്‌ബുക്കിലെ താരങ്ങൾ. കാസർഗോഡുള്ള സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ തിരുവനന്തപുരത്തെ സുഹൃത്തുക്കൾക്ക് ടാഗ് ചെയ്യാൻ തുടങ്ങിയതോടെ പലരും സോഷ്യൽ മീഡിയയിൽ വിലക്കും ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.   പാർട്ടി ആസ്ഥാനത്ത് ഐടി സെൽ രൂപീകരിച്ച് സോഷ്യൽ മീഡിയകൾ വഴിയുള്ള പ്രചരണത്തിന് തുടക്കം കുറിച്ചത് ബിജെപിയാണ്. യുവാക്കാൾ കൂടുതലും സോഷ്യൽ മീഡിയകളെ ആശ്രയിക്കുന്നതിനാൽ കോൺഗ്രസും ഇടത് പക്ഷവും ബിജെപി പിന്നാലെ സോഷ്യൽ മീഡിയകളിൽ പ്രചാരണവുമായി എത്തി. സോഷ്യൽ മീഡിയുടെ ആനുകൂല്യം ബിജെപിയും സിപിഐഎമ്മും സ്‌കോർ ചെയ്യാൻ തുടങ്ങിയതോടെ സൈബർ പ്രചരണത്തിൽ പിന്നിലായിരുന്ന കോൺഗ്രസ് പുതിയ വഴി കണ്ടെത്തി.   സോഷ്യൽ മീഡിയകൡ കോൺഗ്രസ് പ്രവർത്തകരുടെ പ്രചരണം പോരെന്ന് തോന്നിയതോടെ കെപിസിസി ഇടപെട്ട് ഐടി വിദഗ്ദരെ കൊണ്ട് ഐടി ക്ലാസും ആരംഭിച്ചു. 350 പ്രവർത്തകർക്കാണ് സോഷ്യൽ മീഡിയ വർക് ഷോപ്പ് നടത്തിയത്. ബിജെപിയുടെ കേന്ദ്ര ആസ്ഥാനത്ത് നിന്ന് സോഷ്യൽ മീഡിയയെ നിയന്ത്രിക്കുന്ന ഐടി വിദഗ്ദർ എത്തി ബിജെപി പ്രവർത്തകർക്ക് ഒരു മാസം മുമ്പ് ക്ലാസ് നൽകിയിരുന്നു. ഇതോടെയാണ് കോൺഗ്രസ് പ്രവർത്തകർക്കും സൈബർ തന്ത്രങ്ങൾ പഠിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. ബിജെപി സോഷ്യൽ മീഡിയ പ്രചരണത്തിന് ജില്ലാ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയ കൺവീനർമാരെ നിയമിക്കുകയും ചെയ്തു.    ഫേസ്‌ബുക്കും ട്വിറ്ററുമാണ് സിപിഐഎമ്മുകാർ പ്രധാനമായും ആശ്രയിക്കുന്നത്. യുഡിഎഫിന്റെ ഭരണവീഴ്ചകളും എൽഎഡിഎഫിന്റെ പ്രകടപത്രികയുമാണ് പ്രചരിപ്പിക്കാനാണ് പാർട്ടിപ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സിപിഐഎം സജീവമായി സൈബർ ലോകത്തെ പ്രചരണത്തിന് ഉപയോഗിക്കുമ്പോൾ സിപിഐ സ്ഥാനാർത്ഥികളും പ്രവർത്തകരും വെറുതെയിരിക്കുന്നില്ല. ലോക്കൽ കമ്മറ്റികൾ കേന്ദ്രീകരിച്ച് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ഒരു വിഭാഗം നേരിടുന്നത്. പ്രധാനപാർട്ടികളെ കൂടാതെ സ്വതന്ത്രസ്ഥാനാർത്ഥികൾക്കും ശരണം സോഷ്യൽമീഡിയയാണ്. സ്ഥാനാർത്ഥിയുടെ ചിത്രമില്ലാതെ ഭർത്താവിന്റെ പടം ഉൾപ്പെടുത്തിയുള്ള മുസ്ലിംലീഗ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളെ പൊങ്കാലയിട്ടാണ് സ്വീകരിച്ചത്. ഇതിനെ കളിയാക്കി കൊണ്ടുള്ള നിരവധി ട്രോളുകളും പ്രചരിക്കുകയാണ്.    കോൺഗ്രസിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ സോഷ്യൽ മീഡിയകളിൽ ബിജെപിയും ഇടതുപക്ഷവും ആയുധമാക്കുമ്പോൾ അത് എങ്ങനെ മറികടക്കുമെന്ന ആശയക്കുഴപ്പവും കോൺഗ്രസിനുണ്ട്. ഇത് മറികടക്കാനുള്ള തന്ത്രങ്ങളാണ് വർക് ഷോപ്പിലൂടെ കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയത്. ജനങ്ങളുടെ പ്രശ്‌നങ്ങളും കോൺഗ്രസ് ഭരണകാലത്തെ നേട്ടങ്ങളുമാണ് സോഷ്യൽ മീഡിയകളിലൂടെ കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിലൂടെയുള്ള തിരഞ്ഞെടുപ്പ് സൈബർയുദ്ധത്തിന് അരയും തലയും മുറുക്കി പാർട്ടികൾ ഇറങ്ങിയതോടെ വർഗീയത വളർത്തുന്ന ആശയങ്ങളും സജീവമാകുകയാണ്. ഇത്തരത്തിലുള്ളവ ഒഴിവാക്കണമെന്ന നേതൃത്വങ്ങളുടെ നിർദ്ദേശം പൂർണമായും അവഗണിച്ചു കൊണ്ടാണ് പലരുടെയും സോഷ്യൽ മീഡിയ പ്രചരണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP