Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരഞ്ഞെടുപ്പിന് തലേ ദിവസം കള്ളക്കേസ് എടുത്ത് തളർത്താമെന്ന സിപിഎം വ്യാമോഹത്തിന് ജനങ്ങൾ മറുപടി നൽകുമെന്ന് എം.കെ രാഘവൻ; കോഴിക്കോട്ടെ ജനങ്ങൾക്കും നീതിപീഠത്തിനും തന്റെ വിധി വിട്ടുകൊടുക്കുകയാണെന്നും യുഡിഎഫ് സ്ഥാനാർത്ഥി; ഡബ്ബിങ്ങാണെന്നും മറ്റും പറഞ്ഞപോലെ രാഷ്ട്രീയ പ്രേരിതം എന്നത് ഒരു അടവ് മാത്രമാണെന്ന് സിപിഎം; അവസാന മണിക്കൂറിലും കോഴിക്കോട്ട് കത്തിയത് കോഴ വിവാദം തന്നെ

തിരഞ്ഞെടുപ്പിന് തലേ ദിവസം കള്ളക്കേസ് എടുത്ത് തളർത്താമെന്ന സിപിഎം വ്യാമോഹത്തിന് ജനങ്ങൾ മറുപടി നൽകുമെന്ന് എം.കെ രാഘവൻ; കോഴിക്കോട്ടെ ജനങ്ങൾക്കും നീതിപീഠത്തിനും തന്റെ വിധി വിട്ടുകൊടുക്കുകയാണെന്നും യുഡിഎഫ് സ്ഥാനാർത്ഥി; ഡബ്ബിങ്ങാണെന്നും മറ്റും പറഞ്ഞപോലെ രാഷ്ട്രീയ പ്രേരിതം എന്നത് ഒരു അടവ് മാത്രമാണെന്ന്  സിപിഎം; അവസാന മണിക്കൂറിലും കോഴിക്കോട്ട് കത്തിയത് കോഴ വിവാദം തന്നെ

കെ വി നിരഞ്ജൻ

കോഴിക്കോട്: തനിക്കെതിരെ കേസ് എടുത്തത് സിപിഎമ്മിന്റെ പരാജയ ഭീതിയാണ് സൂചിപ്പിക്കുന്നതെന്ന് കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ.പരാജയം ഉറപ്പായപ്പോൾ തെരഞ്ഞെടുപ്പിന് തലേ ദിവസം കള്ളക്കേസ് എടുത്ത് തളർത്താമെന്ന സിപിഎം വ്യാമോഹത്തിന് ജനങ്ങൾ മറുപടി നൽകും. നിലനിൽക്കില്ലെന്ന് അറിഞ്ഞിട്ടും ഇത്തരമൊരു കേസെടുക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തെ അവർ എത്രത്തോളം ഭയത്തോടെ കാണുന്നുവെന്നതിന്റെ തെളിവാണ്. 10 വർഷമായി ജനങ്ങൾക്കിടയിലുള്ള തന്നെ അവർക്ക് നല്ലതുപോലെ അറിയാമെന്നും രാഘവൻ പറഞ്ഞു.

കോഴിക്കോട് എല്ലാ ഘടകങ്ങളും പ്രതികൂലമാണെന്ന തിരിച്ചറിവിൽ നിന്നും വിഭ്രാന്തിയിൽ നിന്നുമാണ് തരംതാണ രാഷ്ട്രീയ കളിക്ക് സിപിഎം കൂട്ടുനിൽക്കുന്നത്. കോഴിക്കോട്ടെ ജനങ്ങൾക്കും നീതിപീഠത്തിനും തന്റെ വിധി വിട്ടുകൊടുക്കുകയാണ്. കള്ളക്കേസുകൊണ്ടൊന്നും ഒരു പൊതുപ്രവർത്തകനെ തകർക്കാമെന്ന് സിപിഐഎം കരുതേണ്ടെന്നും എം കെ രാഘവൻ ഓർമ്മിപ്പിച്ചു.

ഒളിക്യാമറ വിവാദത്തിൽ എം കെ രാഘവനെതിരെ കോഴിക്കോട് നടക്കവ് പൊലീസ് കേസെടുത്തിരുന്നു. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് രാഘവന്റെ പ്രസ്താവന.സംഭവത്തെപ്പറ്റി അന്വേഷിച്ച ഐജി ഒളിക്യാമറ ദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും രാഘവനെതിരെ കേസെടുക്കണമെന്നും റിപ്പോർട്ട് നൽകിയിരുന്നു. രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂർ റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ഇതേ തുടർന്ന് വിഷയത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടുകയും ചെയ്തിരുന്നു. ഒളിക്യാമറ വിവാദത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടില്ലെന്നും ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ കൃത്രിമമല്ലെന്നുമായിരുന്നു ഐജിയുടെ അന്വേഷണ റിപ്പോർട്ട്.

എന്നാൽ കേസ് എടുത്തതിനു പിന്നിൽ രാഷ്ട്രീയമാണെന്ന എംകെ രാഘവന്റെ ആരോപണം രക്ഷപ്പെടാനുള്ള അടവ് മാത്രമാണെന്ന് സിപിഎം ജില്ലാസെക്രട്ടറി പി മോഹനൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. നേരത്തെ ഡബ്ബിങ്ങാണെന്നും ദൃശ്യങ്ങൾ ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണെന്നുമൊക്കെയായിരുന്നുരാഘവന്റെ ആരോപണം. എന്നാൽ പൊലീസ് അതെല്ലാം തള്ളുകയായിരുന്നു. ഹിന്ദി ചാനൽ നടത്തിയ ഈ ഒളിക്യാമറാ ഓപ്പറേഷനിൽ സിപിഎമ്മിന് എന്ത് പങ്കാണുള്ളതെന്ന് രാഘവൻ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP