Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയുടെ ശൈലി ദുർവ്യാഖ്യാനങ്ങൾക്ക് ഇടവരുത്തി; ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചു; പാർട്ടി കുടുംബത്തിൽപ്പെട്ട സ്ത്രീകളുടെ വോട്ടുകൾ പോലും കൈവിട്ടുപോയി; സ്ത്രീകളെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയമോ തത്വമോ പഠിച്ചവരല്ലെന്ന് ഓർക്കണം; തോൽവിയുടെ പടുകുഴിയിൽ നിൽക്കവേ പിണറായി വിജയനെ വിമർശിച്ച് എം എം ലോറൻസ്; ശബരിമലയിൽ തെറ്റു തിരുത്താൻ ആവശ്യപ്പെടുമെന്ന് സിപിഐയും

മുഖ്യമന്ത്രിയുടെ ശൈലി ദുർവ്യാഖ്യാനങ്ങൾക്ക് ഇടവരുത്തി; ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചു; പാർട്ടി കുടുംബത്തിൽപ്പെട്ട സ്ത്രീകളുടെ വോട്ടുകൾ പോലും കൈവിട്ടുപോയി; സ്ത്രീകളെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയമോ തത്വമോ പഠിച്ചവരല്ലെന്ന് ഓർക്കണം; തോൽവിയുടെ പടുകുഴിയിൽ നിൽക്കവേ പിണറായി വിജയനെ വിമർശിച്ച് എം എം ലോറൻസ്; ശബരിമലയിൽ തെറ്റു തിരുത്താൻ ആവശ്യപ്പെടുമെന്ന് സിപിഐയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിയോടെ അടിപതറിയ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് രംഗത്ത്. മുഖ്യമന്ത്രിയുടെ ശൈലിയെ വിമർശിച്ചു കൊണ്ടാണ് ലോറൻസ് രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ശൈലി ദുർവ്യാഖ്യനങ്ങൾക്ക് ഇടവരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ചെയ്ത കാര്യങ്ങളിലോ പറഞ്ഞ കാര്യങ്ങളിലോ തെറ്റില്ലെങ്കിൽ പോലും തെറ്റില്ലാത്ത കാര്യം പറയുമ്പോൾ പറയുന്നതിന് സ്വീകരിക്കേണ്ട ഒരു ഭാഷയും ശൈലിയുമുണ്ടെന്നും എം എം ലോറൻസ് പറഞ്ഞു.വേണ്ടത്ര ശ്രദ്ധയോടുകൂടിയല്ലെങ്കിൽ അത് ദുർവ്യാഖ്യാനത്തിന് ഇടവരുത്തുമെന്നും എം എം ലോറൻസ് പറഞ്ഞു.

ശബരിമല വിഷയവും തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചിട്ടുണ്ടെന്നും ലോറൻസ് വ്യക്തമാക്കി. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചിട്ടുണ്ട്. പാർട്ടി കുടുംബത്തിൽപ്പെട്ട സ്ത്രീകൾ പോലും ഇതിന്റെ ഭാഗമായിപോയിട്ടുണ്ട്.പാർട്ടി കുടുംബത്തിൽ പെട്ട സ്ത്രീകൾ എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയമോ തത്വമോ ഒന്നും പഠിച്ചവരല്ലെന്നും എം എം ലോറൻസ് പറഞ്ഞു. പിണറായി വിജയന്റെ ശൈലിക്കെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടെങ്കിലും അത് തുറന്നു പറയാൻ നേതാക്കൾ തയ്യാറല്ലാത്ത അവസ്ഥയിലാണ് ലോറൻസിന്റെ വിമർശനം എന്നതും ശ്രദ്ധേയമാണ്.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ നാണംകെട്ട തോൽവിയിൽ സിപിഐയിലും അതൃപ്തിയുണ്ട്. ശബരിമല വിഷയത്തിൽ അടക്കം തിരുത്തൽ വേണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. മോദിക്കെതിരായി ന്യൂനപക്ഷങ്ങളുടെ ഏകീകരണം യു.ഡി.എഫിന് അനുകൂലമായതു മാത്രമല്ല പരാജയ കാരണമെന്നാണ് സിപിഐയുടെ പ്രാഥമിക വിലയിരുത്തൽ.സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തോടുമുള്ള അതൃപ്തിയുണ്ടോ എന്ന് പരിശോധിക്കും. നവോത്ഥാനത്തിന്റെ പേരിൽ ലക്ഷക്കണക്കിന് സ്ത്രീകളുൾപ്പെടെയുള്ളവരെ അണിനിരത്തി മതിൽ കെട്ടിയിട്ടും സ്ത്രീകളടക്കമുള്ള വോട്ടർമാർ ഇടതുമുന്നണിയെ കൈയൊഴിഞ്ഞത് എന്താണെന്ന് ചിന്തിക്കണമെന്നാണ് പാർട്ടി നിലപാട് എന്നറിയുന്നു.

ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ അപാകതയുണ്ടോ എന്നും പരിശോധിക്കും. ശബരിമല വിഷയം കൈകാര്യം ചെയ്തത് സർക്കാരാണ്.സർക്കാരിൽ സിപിഐ പ്രതിനിധികൾ ഉണ്ടെങ്കിലും തീരുമാനമെടുത്തതിൽ പാളിച്ചകളുണ്ടോ എന്ന് വിലയിരുത്തും. ശബരിമല വിഷയം കൈകാര്യം ചെയ്ത കാര്യം മുന്നണിയിൽ വന്നത് ഇക്കാര്യത്തിൽ സർക്കാർ നടപടികൾ സ്വീകരിച്ചതിന് ശേഷമാണെന്ന് ഒരു പ്രമുഖ സിപിഐ നേതാവ് 'കേരള കൗമുദി ഫ്‌ളാഷി'നോട് പറഞ്ഞു.ഇടതുപാർട്ടികളുടെ ജനപിന്തുണയിൽ കാര്യമായി ഇടിവുണ്ടായിട്ടുണ്ട്. മുമ്പും ഇടതുപക്ഷം തോറ്രിറ്രുണ്ട്. എന്നാൽ അന്നൊന്നും ഇത്ര വലിയ തിരിച്ചടി ഉണ്ടായിട്ടില്ല.

57ലെ ആദ്യ വിജയ സമയത്തുണ്ടായിരുന്ന വോട്ട് ശതമാനം പിന്നീടൊക്കെ ഇടതുപക്ഷം നിലനിറുത്തിയിരുന്നു.എന്നാൽ ഇത്തവണ കാര്യമായ കുറവുണ്ടായി. ഇത്ര വലിയ തിരിച്ചടി ഉണ്ടാകും എന്നു മനസ്സിലാക്കാൻ പോലും കഴിഞ്ഞില്ലെന്നും സിപിഐ വിലയിരുത്തുന്നുണ്ട്. ഇക്കാര്യങ്ങൾ പല രൂപത്തിൽ സിപിഐ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ വരുംദിവസങ്ങളിൽ പുറത്തുവന്നേക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP