Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

18 സംസ്ഥാനങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്നത് 51 നിയമസഭാ സീറ്റുകളിലും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും; യുപിയിലെ 11 മണ്ഡലങ്ങളിലെ ഫലം യോഗി ആദിത്യനാഥിന് പ്രധാനം; മഹാരാഷ്ട്രയിലും ഹരിയാനയിലും വിജയം ഉറപ്പിക്കുന്ന ബിജെപി ഉന്നം വയ്ക്കുന്നത് പരമാവധി സീറ്റുകൾ; ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്; സാമ്പത്തികരംഗത്തെ പ്രതിസന്ധിയും പിഎംസി ബാങ്ക് തകർച്ചയും ചർച്ച ആയില്ലെന്ന് വിലയിരുത്തൽ

18 സംസ്ഥാനങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്നത് 51 നിയമസഭാ സീറ്റുകളിലും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും; യുപിയിലെ 11 മണ്ഡലങ്ങളിലെ ഫലം യോഗി ആദിത്യനാഥിന് പ്രധാനം; മഹാരാഷ്ട്രയിലും ഹരിയാനയിലും വിജയം ഉറപ്പിക്കുന്ന ബിജെപി ഉന്നം വയ്ക്കുന്നത് പരമാവധി സീറ്റുകൾ; ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്; സാമ്പത്തികരംഗത്തെ പ്രതിസന്ധിയും പിഎംസി ബാങ്ക് തകർച്ചയും ചർച്ച ആയില്ലെന്ന് വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ; 18 സംസ്ഥാനങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്നത് 51 നിയമസഭാ സീറ്റുകളിലും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലുമാണ്. ബിജെപിക്കും സഖ്യകക്ഷികൾക്കും ഇതിൽ 30 ഓളം നിയമസഭാ സീറ്റുകളാണുള്ളത്. കോൺഗ്രസ് 12 ഉം ബാക്കി പ്രാദേശിക പാർട്ടികളുമാണ്.ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശിൽ 11 സീറ്റുകൾക്ക് ഉപതെരഞ്ഞെടുപ്പ് നടക്കും. ഗുജറാത്തിൽ ആറ്, ബീഹാറിൽ അഞ്ച്, അസമിൽ നാല്, ഹിമാചൽ പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ രണ്ട് സീറ്റുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. .

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ പഞ്ചാബ് (4 സീറ്റുകൾ), കേരളം (5 സീറ്റുകൾ), സിക്കിം (3 സീറ്റുകൾ), രാജസ്ഥാൻ (രണ്ട് സീറ്റുകൾ), അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്‌ഗഡ്, പുതുച്ചേരി, മേഘാലയ തെലങ്കാന മേഖലകളിൽ ഓരോ സീറ്റിലുമാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ-മെയ് മാസങ്ങളിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 543 ൽ 303 സീറ്റുകൾ നേടി ബിജെപി അധികാരം നിലനിർത്തിയതിനുശേഷം നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പാണ് ഇത്. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി ഏറ്റവും കൂടുതൽ ലക്ഷ്യം വയ്ക്കുന്നത്. ബിജെപി വലിയ വിജയം നേടിയാൽ പാർലമെന്റ് സമ്മേളനത്തിൽ കൂടുതൽ നാടകീയ നീക്കങ്ങൾ പ്രതീക്ഷിക്കാം. ദേശീയ രാഷ്ട്രീയത്തിൽ ഈ തെരഞ്ഞെടുപ്പ് ഫലത്തിന് കാര്യമായ അനക്കമൊന്നും ഉണ്ടാക്കാനാകില്ലെങ്കിലും നിലവിലെ ബിജെപിയുടെ ഏകപക്ഷീയ അന്തരീക്ഷം തുടരുമോ എന്ന് തെരഞ്ഞെടുപ്പ് ഫലം നിർണ്ണയിക്കും.

തെരഞ്ഞെടുപ്പിന്റെ ആവേശം അലയടിക്കുമ്പാൾ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ആധികാരിക വിജയം നേടാമെന്ന സ്വപ്നത്തിലാണ് ബിജെപി. സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനങ്ങളിലെ പ്രാദേശിക വിഷയങ്ങളും തെരഞ്ഞെടുപ്പ് ഗോദയിൽ അധികം ചർച്ചചെയപ്പിട്ടില്ലെന്നാണ് വിലയിരുത്തൽ.

1.83 കോടി വോട്ടർമാരുള്ള ഹരിയാന നിയമസഭയിലെ 90 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 16357 പോളിങ് ബൂത്തുകളാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. നൂറ് പ്രശ്‌ന ബാധിത ബൂത്തുകളും, മൂവായിരം പ്രശ്‌ന സാധ്യത ബൂത്തുകളുമാണ് ഹരിയാനയിലുള്ളത്. എഴുപത്തിയയ്യായിരം സുരക്ഷാ ജീവനക്കാരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ബിജെപി കോൺഗ്രസ്, ജെജെപി, ഐഎൻഎൽഡി തുടങ്ങിയ കക്ഷികളാണ് ഇവിടെ മത്സരരംഗത്തുള്ളത്. 1169 സ്ഥാനാർത്ഥികൾ ഇക്കുറി ജനവിധി തേടുന്നുണ്ട്.

മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ കർണ്ണാൽ പ്രേംനഗറിലും , കോൺഗ്രസ് നിയമസഭ കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ ഹൂഡ റോത്തഖിലും വോട്ട് രേഖപ്പെടുത്തും. 75ലധികം സീറ്റുകൾ നേടണമെന്നാണ് ഭരണത്തുടർച്ചയ്ക്ക് വോട്ടു ചോദിക്കുന്ന മനോഹർ ലാൽ ഖട്ടറിന് മുന്നിൽ കേന്ദ്ര നേതൃത്വം വച്ചിരിക്കുന്ന ലക്ഷ്യം ഇത് സാധിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് നേതൃത്വമുള്ളത്, പ്രമുഖ അഭിപ്രായ സർവ്വേകളെല്ലാം ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുന്നു.

ലോക്‌സഭയിലേക്ക് 58 ശതമാനം വോട്ടോടെ പത്തിൽ പത്ത് സീറ്റും നേടാനായത് ബിജെപി ക്യാംപിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു.രണ്ട് വട്ടം മുഖ്യമന്ത്രിയായിരുന്ന ഭൂപേന്ദർ സിങ് ഹൂഡ തന്നെയാണ് ഇക്കുറിയും കോൺഗ്രസിനെ നയിക്കുന്നത്. സംസ്ഥാനത്തെ 46 ശതമാനത്തോളം വരുന്ന ദലിത്, ജാട്ട് വോട്ടുകളിൽ കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്നു. 19 സീറ്റുമായി നിയമസഭയിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായിരുന്ന ഐഎൻഎൽഡിക്ക് ഇത്തവണ കാര്യങ്ങൾ എളുപ്പമല്ല. ബിജെപിയിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്കും ചൗട്ടാല കുടുംബത്തിലെ ഭിന്നതയും കാര്യങ്ങൾ വഷളാക്കുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് തന്നെയായിരുന്നു മഹാരാഷ്ട്രയിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് ആയുധം. പ്രചാരണത്തിൽ കോൺഗ്രസ് പിന്നിലായപ്പോൾ എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ ഒറ്റയാൾ പോരാട്ടമാണ് മഹാരാഷ്ട്ര കണ്ടത്. 288 മണ്ഡലങ്ങളിലെ 8 കോടിയിലേറെ വരുന്ന വോട്ടർമാർ ഇന്ന് പോളിങ്ങ് ബുത്തിൽ വിധിയെഴുതും.പ്രചാരണത്തിന്റെ അജണ്ട നിശ്ചയിച്ചത് ബിജെപിയാണ്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചർച്ചയാക്കി സവർക്കറിന് ഭാരത രത്‌ന എന്ന വാഗ്ദാനം നടത്തിയാണ് ബിജെപി സഖ്യം വോട്ടർമാരെക്കണ്ടത്. തീവ്ര ദേശീയതയിലൂന്നിയ പ്രചാരണം മുന്നേറിയപ്പോൾ കോൺഗ്രസ് ഉയർത്തിയ സംസ്ഥാനത്തെ ജനകീയ പ്രശ്‌നങ്ങൾ ചർച്ചയായില്ല.

പ്രതിപക്ഷത്തെ മുന്നിൽ നിന്ന് നയിച്ചത് ശരത് പവാറാണ്. ബിജെപിയെ കടന്നാക്രമിച്ചുള്ള പവാർ റാലികളിൽ ആയിരങ്ങൾ ഒഴുകിയെത്തി. രാഹുൽഗാന്ധി രണ്ടുതവണ മഹാരാഷ്ട്രയിൽ വന്നെങ്കിലും പ്രചാരണം ദുർബലമായിരുന്നു. സ്വന്തം ജയം ഉറപ്പിക്കാനായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളായ പൃത്വിരാജ് ചവാനും അശോക് ചവാനും മണ്ഡലം വിട്ട് പുറത്തുപോയില്ല.20 മണ്ഡലങ്ങളിലെങ്കിലും വിമതന്മാർ ബിജെപിക്ക് വെല്ലുവിളി ഉയർത്തുണ്ട്. പല മണ്ഡലങ്ങളിലും ശിവസേനയുമായുള്ള സീറ്റ് തർക്കവും പ്രതിസന്ധിയാണ്. അതേസമയം പ്രകാശ് അംബേദ്കറിന്റെ പാർട്ടി പിടിക്കുന്ന വോട്ടുകൾ കോൺഗ്രസ് എൻസിപി സഖ്യത്തിന് തിരിച്ചടിയാകും. സംസ്ഥാനത്ത് ബിജെപി സേന സഖ്യം അധികാരം നിലനിർത്തുമെന്നാണ് അഭിപ്രായ സർവ്വെ ഫലങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP