Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിപ്പൂരിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി; മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് സജീവമാക്കി; മതേതര പ്രാദേശിക പാർട്ടികളുമായി കൈകോർക്കാൻ തയ്യാറെന്ന് പാർട്ടി അധ്യക്ഷൻ ഹവോകിപ്

മണിപ്പൂരിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി; മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് സജീവമാക്കി; മതേതര പ്രാദേശിക പാർട്ടികളുമായി കൈകോർക്കാൻ തയ്യാറെന്ന് പാർട്ടി അധ്യക്ഷൻ ഹവോകിപ്

ഇംഫാൽ: മണിപ്പൂരിലും തൂക്കു മന്ത്രിസഭയാണ് അധികാരത്തിലേറാൻ പോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. 60 അംഗ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 27 എണ്ണം സ്വന്തമാക്കി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. 21 സീറ്റുകളുമായി ബിജെപി രണ്ടാം സ്ഥാനത്ത്.

സർക്കാർ രൂപീകരിക്കുന്നതിന് 31 സീറ്റുകളാണ് വേണ്ടത്. കേലവഭൂരിപക്ഷം നേടാൻ ആർക്കും സാധിക്കാത്ത സാഹചര്യത്തിൽ തൂക്കു മന്ത്രിസഭയാണ് അധികാരത്തിൽ ഏറാൻ പോകുന്നത്. ചെറു പാർട്ടികളുടെ പിന്തുണ ഇതിന് കൂടിയേ തീരൂ. നാഗാ പീപ്പിൾ ഫ്രണ്ട് നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവർ നാലു സീറ്റുകൾ വച്ചു നേടിയിട്ടുണ്ട്. എൽജെപി, തൃണമൂൽ കോൺഗ്രസ് എന്നിവർ ഓരോ സീറ്റുകൾ നേടി. ഒരിടത്ത് സ്വതന്ത്രനാണു ജയിച്ചത്.

ഇതിൽ നാഗാ പീപ്പിൾസ് ഫ്രണ്ട് ബിജെപിയുമായി സഖ്യത്തിലാണ്. എന്നാലും അവർക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം കിട്ടില്ല. 28 സീറ്റുകൾ സ്വന്തമാക്കിയ കോൺഗ്രസ് തന്നെ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

സർക്കാർ രൂപീകരിക്കാനുള്ള സഖ്യ കക്ഷികൾക്കായുള്ള നീക്കം മുഖ്യമന്ത്രി ഇബോഗി സിങ് ആരംഭിച്ചു. സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് അവകാശവാദം ഉന്നയിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ടി.എൻ. ഹാവോകിപും വ്യക്തമാക്കിക്കഴിഞ്ഞു. മതേതര പ്രാദേശിക പാർട്ടികളുമായി ഇക്കാര്യത്തിൽ ചർച്ച ആരംഭിച്ചുകഴിഞ്ഞു. എന്നാൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ നാഗാ പീപ്പിൾസ് പാർട്ടിയോടു സഹായം അഭ്യർത്ഥിക്കില്ലെന്ന് ഹാവോകിപ് പറഞ്ഞു.

എഐസിസി സ്‌ക്രീനിങ് സമിതി അധ്യക്ഷൻ എന്ന നിലയിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മണിപ്പൂരിലെ തെരഞ്ഞെടുപ്പു നേട്ടം ഗുണം ചെയ്യും. അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശും ഉത്തരാഖണ്ഡും ബിജെപി തൂത്തുവാരുകയായിരുന്നു.

17 വർഷം തുടർച്ചയായി ഭരിക്കുന്ന കോൺഗ്രസിനെ താത്കാലികമായെങ്കിലും പിടിച്ചുകെട്ടാൻ സാധിച്ചതിൽ ബിജെപി ക്യാമ്പ് ആഹ്ളാദത്തിലാണ്. പൂജ്യത്തിൽനിന്നാണ് ബിജെപി 21 സീറ്റുകൾ നേടിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP