1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താൻ നേടിയ 11,000 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാൻ കച്ചകെട്ടി യുഡിഎഫ്; ലീഗിലെ എം.സി. കമ്റുദ്ദീന് സ്ഥാനാർത്ഥിയായി നറുക്ക് വീഴാൻ സാധ്യത; ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട സ്ഥാനാർത്ഥിയെ നോട്ടമിട്ട് എൽഡിഎഫ്; മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കാൻ ആലോചിച്ച് ബിജെപി: മഞ്ചേശ്വരത്ത് വീണ്ടും കണക്കൂകൂട്ടലുകളുമായി മുന്നണികൾ

September 21, 2019 | 06:06 PM IST | Permalink



പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താൻ നേടിയ 11,000 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാൻ കച്ചകെട്ടി യുഡിഎഫ്;  ലീഗിലെ എം.സി. കമ്റുദ്ദീന് സ്ഥാനാർത്ഥിയായി നറുക്ക് വീഴാൻ സാധ്യത; ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട സ്ഥാനാർത്ഥിയെ നോട്ടമിട്ട് എൽഡിഎഫ്; മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കാൻ ആലോചിച്ച് ബിജെപി: മഞ്ചേശ്വരത്ത് വീണ്ടും കണക്കൂകൂട്ടലുകളുമായി മുന്നണികൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: മഞ്ചേശ്വരത്ത് നിയമസഭാംഗമില്ലാതായിട്ട് കൃത്യമായി ഒരു വർഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് മുസ്ലിം ലീഗ് എംഎൽഎ ആയ പി.ബി. അബ്ദുൾ റസാഖ് മരണമടഞ്ഞതോടെയാണ് ഈ നിയമസഭാ സീറ്റ് ഒഴിഞ്ഞു കിടന്നത്. സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റമായ മണ്ഡലത്തിൽ ഇത്രയും കാലം നിയമസഭാംഗമില്ലാതാകാൻ കാരണമായതും തെരഞ്ഞെടുപ്പ് കേസ് മൂലമാണ്. 89 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിന് ജയിച്ച അബ്ദുൾ റസാഖിന്റെ വിജയം കള്ളവോട്ട് കൊണ്ടാണെന്നും തൊട്ടടുത്ത എതിർസ്ഥാനാർത്ഥി ബിജെപി.യിലെ കെ. സുരേന്ദ്രൻ ആരോപണവുമായി രംഗത്ത് വരികയും ഹൈക്കോടതിയിൽ പരാതി നൽകുകയുമായിരുന്നു. 289 കള്ളവോട്ടുകൾ ചെയ്താണ് അബ്ദുൾ റസാഖ് ജയിച്ചതെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രൻ പരാതി നൽകിയത്.

കോടതിയിൽ കേസ് നടക്കവേ അബ്ദുൾ റസാഖ് മരണമടഞ്ഞു. തുടർന്ന് തെരഞ്ഞെടുപ്പ് കേസ് തുടരുന്നുണ്ടോ എന്ന് സുരേന്ദ്രനോട് കോടതി ആരാഞ്ഞിരുന്നു. കേസ് തുടരുമെന്നായിരുന്നു സുരേന്ദ്രൻ മറുപടി നൽകിയതെങ്കിലും പിന്നീട് കേസുമായി മുന്നോട്ട് പോകുന്നില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കേസ് നിലനിൽക്കാത്തതിനാലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. സാധാരണ നിലയിൽ എംഎൽഎ യോ എം. പി.യോ മരണമടഞ്ഞാൽ സ്പീക്കർ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുകയാണ് പതിവ്. അതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയുമായി മുന്നോട്ട് പോകും. എന്നാൽ ഈ കേസിൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി മരണമടഞ്ഞെങ്കിലും കേസ് തുടരുകയായിരുന്നു. അതേ തുടർന്നാണ് ആറ് മാസം കൊണ്ട് നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് ഇത്രയും കാലം നീണ്ടു പോയത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ മറ്റ് ഒഴിവുള്ള നിയമസഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മഞ്ചേശ്വരത്തും നടക്കുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫും ബിജെപി.യും എൽ.ഡി.എഫും പ്രവർത്തക യോഗങ്ങളും മുന്നണി പരിപാടികളും ഇവിടെ മുറതെറ്റാതെ നടത്തുന്നുണ്ട്. 198 ബൂത്തുകളുള്ള മണ്ഡലത്തിൽ യു.ഡി.എഫാണ് പ്രാദേശിക തലം മുതൽ നിയോജക മണ്ഡലം തലം വരെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുള്ളത്. വരുന്ന 24 ാം തീയ്യതി യു.ഡി.എഫ് എല്ലാ ബൂത്തുകളിലും യോഗം വിളിച്ചു ചേർക്കാൻ തീരുമാനിക്കും. മുസ്ലിം ലീഗിലെ എം. സി. കമ്റുദ്ദീനെ സ്ഥാനാർത്ഥിയാക്കാനാണ് സംസ്ഥാന ലീഗ് നേതൃത്വം തത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്.

ബിജെപി.യിലെ കെ. സുരേന്ദ്രൻ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന ഉറച്ച നിലപാടെടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ബിജെപി.ക്ക് മറ്റൊരു സ്ഥാനാർത്ഥിയെ തേടേണ്ടി വരും. സിപിഎം. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സ്ഥാനാർത്ഥിയെ നിർത്താനുള്ള ശ്രമമാണ് നടത്തുന്നത്. അങ്ങിനെ വന്നാൽ കെ.ആർ. ജനാർദ്ദനക്കാണ് പരിഗണന ലഭിക്കുക. മുൻ എംഎൽഎ കൂടിയായ സി.എച്ച് കുഞ്ഞമ്പുവിനെ നിർത്താനും സാധ്യതയുണ്ട്. 11,000 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താന് ലഭിച്ചത്. ഈ ഭൂരിപക്ഷത്തിന് അപ്പുറം കടക്കാനുള്ള പ്രവർത്തനം കാഴ്ച വെക്കാൻ യു.ഡി.എഫ് ജില്ലാ നേതൃത്വം ഇറങ്ങിപ്പുറപ്പെട്ടു കഴിഞ്ഞു.

രഞ്ജിത്ത് ബാബു    
രഞ്ജിത്ത് ബാബു മറുനാടൻ മലയാളി കണ്ണൂർ റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കൊല്ലത്ത് പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ മകൻ ധ്രുവിനെ കാണാനില്ല; കുട്ടിയെ തട്ടിക്കൊണ്ടു പോയത് സൂരജിന്റെ വീട്ടിൽ നിന്ന്; സൂരജിന്റെ സഹോദരിയും മാതാപിതാക്കളും ഒളിവിൽ; ധ്രുവിനെ കാണാതാകുന്നത് ഉത്രയുടെ മാതാപിതാക്കൾക്ക് കുട്ടിയെ വിട്ട് നൽകണമെന്ന ശിശുക്ഷേമ സമിതിയുടെ ഉത്തരവിന് പിന്നാലെ; സൂരജിന്റെ ബന്ധുവീടുകളിലും തിരച്ചിൽ; തട്ടിക്കൊണ്ട് പോയതാണെന്ന് ഉത്രയുടെ പിതാവ്; അഞ്ചൽ-അടൂർ പൊലീസിന്റെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം തുടങ്ങി
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
കണ്ണുകളിൽ പൂത്തിരി കത്തും പോലെ നിറഞ്ഞ സന്തോഷം; ചേർത്തുപിടിക്കുന്ന അച്ഛനും അമ്മയും; വിവാഹസമ്മാനങ്ങളുമായി കൂട്ടുകാരും ബന്ധുക്കളും; വിശ്വാസത്തോടെ മകളെ സൂരജിന്റെ കൈപിടിച്ചുകൊടുക്കുന്ന അച്ഛൻ; സോഷ്യൽ മീഡിയയിൽ ഉത്രയുടെ വിവാഹ വീഡിയോ പ്രചരിക്കുമ്പോൾ പലരും ചോദിക്കുന്നു 98 പവനും അഞ്ച് ലക്ഷം രൂപയും ബലേനോ കാറും കൊടുത്തിട്ടും തീർന്നില്ലല്ലോ അതിമോഹം? വീഡിയോ കാണാൻ കഴിയുക കണ്ണീരോടെ മാത്രം
രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത് വാകത്താനം പള്ളിയിലെ കണക്ക് നോക്കാൻ; വരാൻ വൈകിയപ്പോൾ തിരഞ്ഞുപോയ ഭാര്യ കണ്ടത് പള്ളിമുറിയിൽ തൂങ്ങി നിൽക്കുന്ന ട്രസ്റ്റിയെ; ആത്മഹത്യാകുറിപ്പിലുള്ളത് സാമ്പത്തിക ബാധ്യതകളെ തുടർന്ന് ജീവനൊടുക്കുന്നെന്നും; ഏജീസ് ഓഫീസിൽ നിന്നും വിരമിച്ച ജോസഫ് നോക്കിയിരുന്നത് സഭാ ഉന്നതരുടെ സാമ്പത്തിക ഇടപാടുകൾ; മരണത്തിൽ ദുരൂഹതയില്ലെന്ന് വാകത്താനം പൊലീസ്; ഓർത്തോഡോക്‌സ് വിഭാഗത്തിന്റെ പള്ളി ട്രസ്റ്റിയുടെ ആത്മഹത്യ ചർച്ചയാക്കി യാക്കോബായ പക്ഷവും
മരിക്കും മുൻപ് ഗോവയിൽ അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തന്റെ ഒപ്പമുള്ള ആരുമല്ല ആക്രമിക്കാൻ ശ്രമിച്ചതെന്ന് കൂട്ടുകാരി ഗാർഗി അജിത; കൂട്ടുകാർ എന്തുകൊണ്ട് ഇതുവരെ ഇക്കാര്യം പൊലീസിൽ അറിയിച്ചില്ലെന്ന് വീട്ടുകാർ; യുവതിയുടെ മരണത്തിൽ കേരളത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്; ഗോവയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അഞ്ജന മാനസിക സമ്മർദത്തിന്റെ ഇരയോ?
കീരി മുതൽ ജോളി വരെയും പാമ്പ് മുതൽ പരമശിവൻ വരെയും ട്രോളാക്കി സോഷ്യൽ മീഡിയ; കൊല്ലത്ത് കരിമൂർഖനെ കൊത്തിച്ച് നടന്ന കൊലപാതകത്തിന്; പിന്നാലെ സോഷ്യൽ മീഡിയയിൽ കളം നിറഞ്ഞ് പാമ്പ് ട്രോളുകൾ; ശിവന്റെ കഴുത്തിൽ പമ്പിനെ കണ്ട് കൂടെ കഴിയാൻ ബുദ്ധിമുട്ടി പാർവതി; 101 പവനും കീരിയും സ്ത്രീധനം നൽകുന്ന വധുവിന്റെ അച്ഛൻ; സോഷ്യൽ മീഡിയ കീഴടക്കുന്ന ട്രോളുകൾ ഇങ്ങനെ
അഖിലേന്ത്യാ ഹിന്ദു പരിഷത്തിന് കൈനിറയെ കാശിനൊപ്പം ഫ്രീ പബ്ലിസിറ്റി! ഇനിയത് ചെയ്യിച്ചത് സിനിമാക്കാരാണേൽ നല്ല ഒന്നാന്തരം പ്രൊമോഷൻ! മറ്റ് രാഷ്ട്രീയക്കാരാണേൽ അതിക്രമം കാണിച്ചവർക്കെതിരെ പ്രതിഷേധിച്ചതിനും നടപടി എടുത്തതിന്റെയും ക്രെഡിറ്റും ക്രൈസ്തവവോട്ടും! കാലടിയിൽ സിനിമ സെറ്റ് തകർത്ത സംഭവത്തിൽ അഞ്ജു പാർവതി പ്രഭീഷിന്റെ കുറിപ്പ്
ലോക് ഡൗൺ ചട്ടം ലംഘിച്ച് സീരിയൽ ഷൂട്ടിങ് നടക്കുന്നുവെന്ന് പരാതി; ജീപ്പിൽ പാഞ്ഞ് ചെന്ന് ചാടിയിറങ്ങി നോക്കുമ്പോൾ എസ്‌ഐ നെഞ്ചിൽ കൈവച്ചു..എന്റെ ദൈവമേ ഇതെപ്പോ? അഭിനയിക്കാൻ മേക്കപ്പിട്ട് റെഡിയാകുന്ന തലസ്ഥാനത്തെ കൊറോണ ചാർജുള്ള ഡിവൈഎസ്‌പി; ചെയ്യുന്നത് ശരിയാണോ എന്ന ചോദിച്ചപ്പോൾ ഉത്തരമില്ലാതെ പൊലീസ് ഉന്നതൻ; ഏഷ്യാനെറ്റിലെ 'വാനമ്പാടി'യുടെ ഷൂട്ടിങ് നടക്കുന്നതായി മറുനാടനോട് സമ്മതിച്ച് ആര്യങ്കോട് പൊലീസ്
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ഏഷ്യാനെറ്റിനേയും മനോരമയേയും തകർത്ത് തുടക്കത്തിലേ ഒന്നാമതെത്താൻ ലക്ഷങ്ങൾ കൊടുത്തു കൊണ്ടു വന്നവരെല്ലാം പിണറായി ഭക്തിയിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി ജീവിച്ചു; ചെറിയ ശമ്പളത്തിന് സാധാരണക്കാരെ ജോലിക്കെടുത്തു തുടങ്ങിയ ട്വന്റി ഫോർ സകലരേയും ഞെട്ടിച്ച് മുന്നേറി; അംബാനിയുടെ സ്വപ്‌നങ്ങൾ തകർത്തവരെല്ലാം ഒടുവിൽ പടിയിറങ്ങി തുടങ്ങി; ഏറ്റവും ഒടുവിൽ ന്യൂസ് 18 കേരളത്തിൽ നിന്നും പുറത്തു വരുന്നത് എഡിറ്റർ രാജീവ് ദേവരാജൻ
അബുദാബിയിലെ കോവിഡ് പരിശോധനയിൽ പോസിറ്റീവായി; വിമാനത്താവളത്തിൽ സ്രവ പരിശോധന ഇല്ലെന്ന പഴതുപയോഗിച്ച് വിമാനത്തിൽ കയറി; നാട്ടിൽ പറന്നിറങ്ങിയിട്ടും രോഗ വിവരങ്ങൾ പുറത്തു പറഞ്ഞില്ല; എല്ലാവരേയും പറ്റിച്ച സന്തോഷത്തിൽ കൊട്ടാരക്കരയിലെ യാത്രയ്ക്കിടെ ബസിൽ വീമ്പു പറച്ചിൽ; സാമൂഹിക അകലം പാലിച്ചിട്ടും സഹയാത്രികൻ രോഗ വിവരത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ട് ഞെട്ടി; ഒടുവിൽ കൊല്ലത്തെ മൂന്ന് പ്രവാസികളുടെ കള്ളക്കളി പുറത്തെത്തി; കൊറോണയിൽ കേസ് വന്ന വഴി ഇങ്ങനെ
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അച്ഛനേയും അമ്മയേയും നാട്ടിലേക്ക് വിട്ടതും ഭാര്യയെ കൊല്ലത്താക്കിയതും കാമുകിയുടെ ബുദ്ധി; രണ്ട് ദിവസം ഇരുവരും അടിച്ചു പൊളിച്ചു; കാമുകന്റെ കുട്ടിയുടെ അമ്മയാകണമെന്ന യുവതിയുടെ നിർബന്ധ ബുദ്ധി കലഹമായി; നിരസിച്ചപ്പോൾ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിയും; ഫോൺ കേബിൾ കഴുത്തി കുരുക്കി കൊല; കൈയും കാലും വെട്ടി നുറുക്കി കത്തിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ കുഴിച്ചു മൂടി; സുചിത്രാ പിള്ളയെ കൊന്നത് അകന്ന ബന്ധുവിന്റെ ഭർത്താവ്; കൊല്ലത്തെ ബ്യൂട്ടിഷ്യന്റെ കൊലയിലും അവിഹിതം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കുടുംബസുഹൃത്തിന്റെ വിവാഹത്തിന് വന്ന സുന്ദരനിൽ ആദ്യമേ കണ്ണുടക്കി; നാളുകൾക്ക് ശേഷം വീണ്ടും കാണുന്നത് പ്രശാന്തിന്റെ ഭാര്യയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ; ഫോൺ നമ്പർ കൈമാറിയതോടെ ഗായകനും സംഗീതാദ്ധ്യാപകനുമായ കാമുകനുമായി നിരന്തരം ചാറ്റും വീഡിയോ കോളും; പ്രണയം വളർന്നതോടെ വിവാഹത്തിന് നിർബന്ധിച്ചെങ്കിലും പ്രശാന്തിന് ലക്ഷ്യം വേറെ; കൊല്ലത്തെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലയ്ക്ക് പിന്നിലെ സംഭവങ്ങൾ