Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർവ്വേയിൽ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തവും കെഎം മാണിയുടെ അവസാന നിമിഷത്തെ നിലപാട് മാറ്റവും അഭിപ്രായ സർവ്വേ ഫലത്തെ മാറ്റിമറിച്ചേക്കും; മറുനാടന്റെ അഭിപ്രായ സർവ്വേയിലെ പ്രധാന ന്യൂനതകൾ ഇവയൊക്കെ

സർവ്വേയിൽ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തവും കെഎം മാണിയുടെ അവസാന നിമിഷത്തെ നിലപാട് മാറ്റവും അഭിപ്രായ സർവ്വേ ഫലത്തെ മാറ്റിമറിച്ചേക്കും; മറുനാടന്റെ അഭിപ്രായ സർവ്വേയിലെ പ്രധാന ന്യൂനതകൾ ഇവയൊക്കെ

ടീം മറുനാടൻ

ചെങ്ങന്നൂർ: സ്ത്രീവോട്ടർമാർ കൂടുതലുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. ഇത്തവണ വോട്ടർമാരുടെ എണ്ണം കഴിഞ്ഞവർഷത്തേക്കാൾ 10708 പേർ കൂടി, 1,99,340 ലെത്തി. ഇതിൽ പുരുഷന്മാർ 92919 ഉം സ്ത്രീകൾ 1,06,421 മാണ്. അതായത് പുരുഷ വോട്ടർമാരേക്കാൾ കൂടുതലായി 13,502 സ്ത്രീ വോട്ടർമാരാണ് ചെങ്ങന്നൂർ മണ്ഡലത്തിൽ ഉള്ളത്. അതുകൊണ്ട് തന്നെ ചെങ്ങന്നൂരിന്റെ വിധി എഴുത്തിൽ സ്ത്രീ വോട്ടർമാർക്ക് നിർണായക പങ്ക് തന്നെയാണുള്ളത് എന്നത് എടുത്ത് പറയേണ്ടതാണ്.

സ്ത്രീവോട്ടർമാർ കൂടുതലുള്ള മണ്ഡലമായിട്ടും സർവേയിൽ സ്ത്രീകളുടെ പ്രാതിനിധ്യം 40 ശതമാനം മാത്രമായിരുന്നു. ഇതായിരുന്നു മറുനാടന്റെ അഭിപ്രായ സർവ്വേയിലെ പ്രധാന ന്യൂനതയായി എടുത്ത് പറയേണ്ടത്. മാത്രമല്ല മറുനാടൻ ടീം ചെങ്ങന്നൂരിൽ അഭിപ്രായ സർവ്വേ നടത്തുമ്പോൾ കെ എം മാണി വ്യക്തമായ നിലപാടുകളോടെ രംഗത്ത് ഇറങ്ങിയിട്ടില്ലായിരുന്നു. യുഡിഎഫിലേക്ക് ചാഞ്ഞു കൊണ്ടുള്ള കെ എം മാണിയുടെ അവസാന നിമിഷത്തെ നിലപാട് മാറ്റവും ഒരു പക്ഷേ മറുനടൻ മലയാളിയുടെ സർവ്വേ ഫലത്തെ ഒരു പക്ഷേ മാറ്റി മറിച്ചേക്കും.

അഭിപ്രായം രേഖപ്പെടുത്താനുള്ള ഭൂരിപക്ഷം സ്ത്രീ വോട്ടർമാരുടെ മടിയാണ് സർവ്വേയെ പ്രധാനമായും ബാധിച്ചത്. എന്നാൽ ചിലർ ആവേശപൂർവം സർവേയിൽ പങ്കെടുക്കാൻ മുന്നിട്ടുവരികയും ചെയ്തു. സർവേക്ക് തെരഞ്ഞെടുത്തത് പൊതു ഇടങ്ങളായതിനാൽ ഇവിടങ്ങളിൽ സ്ത്രീകൾ കുറവായിരുന്നെന്നതും ന്യൂനതയായി.

വീടുകൾ കയറി സർവേ നടത്തിയിരുന്നെങ്കിൽ സ്ത്രീ പ്രാതിനിധ്യം ഉയർന്നേനെ. ഇത് സർവേയുടെ ഒരു ന്യൂനതയാണ്. ഒരുപക്ഷേ വീടുകൾ കയറി സർവ്വേ നടത്തിയിരുന്നെങ്കിൽ സ്ത്രീ വോട്ടർമാർ അൽപ്പം റിലാക്സായി തങ്ങളുടെ വോട്ട് ആർക്കെന്ന് പ്രതികരിച്ചേനെ. റാൻഡം സർവേ പ്രകാരം പൊതു ഇടങ്ങളാണ് തെരഞ്ഞെടുക്കുകയെന്നതിനാലാണ് ഇത്തരത്തിൽ ഒരു ന്യൂനത സംഭവിച്ചത്.

കെഎം മാണിയുടെ ചുവടു മാറ്റം ഉൾപ്പെടുത്താൻ കഴിഞ്ഞില്ല എ്ന്നതും ഒരു പ്രധാന ന്യൂനതയായി മാറി. കെഎം മാണി യുഡിഎഫിനെ പിന്തുണക്കുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് സർവേ ഞങ്ങൾ പൂർത്തിയാക്കിയത്.

അതിനാൽ ഇതു സംബന്ധിച്ച ജനങ്ങളുടെ കൂടുതൽ നിലപാടുകൾ അറിയാൻ സാധിച്ചിട്ടില്ല. എന്നാൽ ചോദ്യാവലിയിൽ മാണിയുടെ നിലപാട് മണ്ഡലത്തെ സ്വാധീനിക്കുമോയെന്ന കാര്യം ഉൾപ്പെടുത്തിയിരുന്നതിനാൽ ഏറെക്കുറേ ഇക്കാര്യത്തിൽ ജനങ്ങളുടെ നിലപാടറിയാൻ സാധിച്ചിട്ടുണ്ട്.

മൽസരം മുറുകിയതോടെ കേരളാ കോൺഗ്രസിന്റെ വോട്ടുകൾ നിർണായകമായേക്കുമെന്ന സാഹചര്യവും നിലനിൽക്കുന്നു. അവസാന നിമിഷം ഇത് മാറി മറിഞ്ഞെങ്കിലും നിലവിൽ മാണിയുടെ കടന്ന് വരവ് ചെങ്ങന്നൂരിൽ നിർണായകമാണ്.

ഇവിടെയാണ് പാലായിൽ പോയി മാണിയെ പാട്ടിലാക്കിയ കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രത്തിന്റെ പ്രസക്തി. ഉമ്മൻ ചാണ്ടിയും മാണിയും ഒരുമിച്ച് കളത്തിൽ സജീവമായി ഇറങ്ങിയതും വോട്ടർമാരെ സ്വാധീനിക്കും. ഇതെല്ലാം മറുനാടൻ സർവ്വേയ്ക്ക് പിന്നാലെയാണ് സംഭവിച്ചതെന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP