Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസ് അധ്യക്ഷന് വയനാട്ടിൽ കൂറ്റൻ വിജയം പ്രവചിച്ച് മാതൃഭൂമി എക്‌സിറ്റ് പോൾ ഫലം; രാഹുൽ 51 ശതമാനം വോട്ട് നേടുമ്പോൾ പി.പി സുനീറിന് 33ഉം തുഷാറിന് 12 ശതമാനവും; വടകരയിൽ മുരളീധരന് 47ഉം പി. ജയരാജന് 41 ശതമാനവും; കണ്ണൂരിൽ 43 ശതമാനം വോട്ട് നേടി കെ.സുധാകരനും കാസർകോട് രാജമോഹൻ ഉണ്ണിത്താൻ 46 ശതമാനം വോട്ട് നേടി ജയിക്കും; യുഡിഫ് തരംഗത്തിനിടയിലും പാലക്കാട്ടെ ഇടത് കോട്ടയ്ക്ക് കുലുക്കമില്ല; എം.ബി രാജേഷ് മൃഗീയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രവചനം

കോൺഗ്രസ് അധ്യക്ഷന് വയനാട്ടിൽ കൂറ്റൻ വിജയം പ്രവചിച്ച് മാതൃഭൂമി എക്‌സിറ്റ് പോൾ ഫലം; രാഹുൽ 51 ശതമാനം വോട്ട് നേടുമ്പോൾ പി.പി സുനീറിന് 33ഉം തുഷാറിന് 12 ശതമാനവും; വടകരയിൽ മുരളീധരന് 47ഉം പി. ജയരാജന് 41 ശതമാനവും; കണ്ണൂരിൽ 43 ശതമാനം വോട്ട് നേടി കെ.സുധാകരനും കാസർകോട് രാജമോഹൻ ഉണ്ണിത്താൻ 46 ശതമാനം വോട്ട് നേടി ജയിക്കും; യുഡിഫ് തരംഗത്തിനിടയിലും പാലക്കാട്ടെ ഇടത് കോട്ടയ്ക്ക് കുലുക്കമില്ല; എം.ബി രാജേഷ് മൃഗീയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രവചനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ആരാകം വിജയക്കൊടി പാറിക്കുക എന്ന ചർച്ചകൾക്ക് ഉണർവ് നൽകിയാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ചതിലൂടെ രാജ്യത്തിന്റെ ശ്രദ്ധ നേടിയ വയനാട്ടിൽ യുഡിഫിന് വൻ വിജയം ലഭിക്കുമെന്നാണ് മാതൃഭൂമി എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധിക്ക് 51 ശതമാനം വോട്ട് ലഭിക്കുമെന്നും ഇടതു സ്ഥാനാർത്ഥി പി.പി സുനീറിന് 33 ശതമാനവും എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് 12 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പ്രവചനം.

അതിശക്തമായ പോരാട്ടം നടന്ന കോഴിക്കോട്ട് ഇടതു സ്ഥാനാർത്ഥി എ. പ്രദീപ് കുമാർ 42 ശതമാനം വോട്ട് നേടി വിജയിക്കുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ 41 ശതമാനം വോട്ട് നേടുമെന്ന് ഫലം പറയുന്നു. മാത്രമല്ല എൻഡിഎ സ്ഥാനാർത്ഥിയായ പ്രകാശ് ബാബുവിന് വെറം 11 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നാണ് എക്‌സിറ്റ് പോൾ ഫലം പറയുന്നത്. വാശിയേറിയ മത്സരം നടന്ന വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ വ്യക്തമായ വിജയം നേടും. 47ശതമാനം വോട്ട് കെ മുരളീധരനും 41 ശതമാനം വോട്ട് പി. ജയരാജനും നേടുമെന്നും എക്സിറ്റ് പോൾ പറയുന്നു. ഇവിടെ 9 ശതമാനം വോട്ട് മാത്രമേ ബിജെപിക്ക് ലഭിക്കൂവെന്നും എക്‌സിറ്റ് പോൾ ഫലം പറയുന്നു.

കണ്ണൂരിലും കാസർകോടും യു.ഡി.എഫ് വിജയം കൊയ്യുമെന്നും ഫലം പറയുന്നു. കണ്ണൂരിൽ 43 ശതമാനം വോട്ട് നേടി യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരൻ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. എൽ.ഡി.എഫ്- 41%, എൻ.ഡി.എ 13% വോട്ട് നേടുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. കാസർകോട് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് വൻ മാർജിനിലുള്ള വിജയമാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. രാജ്‌മോഹൻ ഉണ്ണിത്താന് 46 ശതമാനം വോട്ട് നേടുമ്പോൾ ഇടത് സ്ഥാനാർത്ഥി സതീഷ് ചന്ദ്രൻ 33 ശതമാനവും ബിജെപി സ്ഥാനാർത്ഥിക്ക് 18 ശതമാനവും വോട്ട് നേടുമെന്നും എക്‌സിറ്റ് പോൾ ഫലം പറയുന്നു.

കോഴിക്കോടിന് പിന്നാലെ പാലക്കാടും ഇടതു കോട്ട നിലനിർത്തുമെന്നാണ് ഫലം വ്യക്തമാക്കുന്നത്. സിറ്റിങ് എംപി എംബി രാജേഷ് മൃഗീയ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണ് സർവ്വേ ഫലം. സംസ്ഥാനത്ത് യുഡിഎഫ് തരംഗമെങ്കിലും പാലക്കാട് മണ്ഡലത്തിൽ വികെ ശ്രീകണ്ഠൻ മൂന്നാമത് പോകും എന്നാണ് മാതൃഭൂമി ഫലം സൂചിപ്പിക്കുന്നത്.

17ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ പുറത്ത് വരുന്ന എക്സിറ്റ് പോളുകൾ എല്ലാം തന്നെ ബിജെപിക്ക് അനുകൂലമെന്നാണ് പ്രവചനങ്ങൾ പുറത്ത് വന്നത്. കേരളത്തിലെ ഫലങ്ങൾ വിരൽ ചൂണ്ടുന്നത് യുഡിഎഫ് തരംഗം തന്നെയാണ്. ഇന്ത്യ ടുഡേ പുറത്ത് വിട്ട എക്സിറ്റ് പോളിൽ യുഡിഎഫിന് 13 മുതൽ 15 വരേയും സിപിഎം 3 മുതൽ 5 വരേയും എൻഡിഎ 0 മുതൽ ഒന്ന് വരെ നേടി അക്കൗണ്ട് തുറന്നേക്കാം എന്നുമാണ് സർവ്വേ ഫലം. ഇടത് കോട്ടകൾ സംസ്ഥാനത്ത് നിലംപൊത്തുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP