Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിസോറാമിൽ ജനവിധി തേടിയവരിൽ ബ്രിട്ടനിൽ നിന്നെത്തിയ ബൈബിൾ വചന പ്രഘോഷകയും; മികച്ച ജോലി രാജി വച്ച് ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിയ പെൺമക്കളും പിതാവും പോരാടുന്നത് ക്രിസ്തു വിന്റെ പേരിൽ; സോറം താർ പാർട്ടിയുടെ നേതാവും യേശുവെന്ന് സ്ഥാനാർത്ഥികൾ

മിസോറാമിൽ ജനവിധി തേടിയവരിൽ ബ്രിട്ടനിൽ നിന്നെത്തിയ ബൈബിൾ വചന പ്രഘോഷകയും; മികച്ച ജോലി രാജി വച്ച് ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിയ പെൺമക്കളും പിതാവും പോരാടുന്നത് ക്രിസ്തു വിന്റെ പേരിൽ; സോറം താർ പാർട്ടിയുടെ നേതാവും യേശുവെന്ന് സ്ഥാനാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: മിസോറാം ജനത പുതിയ ജനവിധിക്കായി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ഇവിടെ മത്സരത്തിലുള്ള സ്ഥാനാർത്ഥികളിൽ രണ്ടു യുവ താരങ്ങൾ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. രണ്ടു പേരും സഹോദരിമാരാണ്, കൂടെ അപ്പനും മത്സരിച്ചു. ബ്രിട്ടനിൽ പഠിച്ചു മികച്ച ഉദ്യോഗം ഉള്ളവരാണ് രണ്ടു പേരും. ജനവിധി തേടാൻ മികച്ച ജോലിയും ശമ്പളവും വലിച്ചെറിഞ്ഞാണ് ഇരുവരും മിസോറാമിൽ എത്തിയത്. മൂവരും മത്സരിക്കുന്നത് യേശുക്രിസ്തുവിനു വേണ്ടിയാണു എന്നതാണ് മറ്റൊരു പ്രത്യേകത.

കാരണം അഴിമതി രാഷ്ട്രീയത്തിന് എതിരെ തൽക്കാലം പട നയിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്ന് മൂവരും വിശ്വസിക്കുന്നു. ദൈവം കൂടെ ഉണ്ടെങ്കിലും തോൽക്കുമോ എന്ന പേടിയും മൂവർക്കും ഇല്ലാതില്ല. അതിനായി മൂവരും രണ്ടു സീറ്റിൽ നിന്നും വീതമാണ് ജനവിധി തേടുന്നത്. അപ്പൻ സ്ഥാനാർത്ഥിയാകട്ടെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് ഭാഗ്യം പരീക്ഷിക്കാൻ എത്തിയിരിക്കുന്നത്.

സുന്ദരികളായ പെൺ മക്കളുടെ സീറ്റിൽ പ്രത്യേക മാധ്യമ കണ്ണുകൾ ഉണ്ടായിരുന്നതിനാൽ ജയപ്രതീക്ഷ തന്നെയാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. ബ്രിട്ടനിൽ നിന്നും എത്തി മത്സരിക്കുന്നു എന്ന കാരണത്താൽ പെൺകൊടികൾ രണ്ടും ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയും നേടിക്കഴിഞ്ഞു. സോറം താർ (പുതിയ മിസോറാം) എന്ന് പേരിട്ട പാർട്ടി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത് രണ്ടാം വട്ടമാണ് പരീക്ഷണത്തിന് ഇറങ്ങുന്നത്. മതവും രാഷ്ട്രീയവും കൂട്ടിയിണക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ പരീക്ഷണമായി മാറുകയാണ് സോറം താർ. തങ്ങളുടെ പാർട്ടിക്ക് പ്രത്യേക നേതാവില്ലെങ്കിലും യേശു ക്രിസ്തു തന്നെയാണ് പട നയിക്കാൻ മുന്നിൽ ഉള്ളതെന്നും അപ്പൻ സ്ഥാനാർത്ഥി സൈച്ചവനാ ഹ്വണ്ടോ വ്യക്തമാക്കുന്നുണ്ട്.

മിസോറാമിൽ അറിയപ്പെടുന്ന ബൈബിൾ പ്രഘോഷകനായ സൈച്ചവനാ ഹ്വണ്ടോ പെണ്മക്കൾ രണ്ടിനും ബ്രിട്ടനിൽ ഉന്നത വിദ്യാഭ്യാസം നൽകി ജോലിയും കരസ്ഥമാക്കിയപ്പോഴാണ് തിരഞ്ഞെടുപ്പ് ജ്വരം തലയ്ക്കു പിടിച്ചത്. ഇന്ത്യൻ രാഷ്ട്രീയം അഴിമതിയിൽ മുങ്ങിയിരിക്കുന്നതിനാൽ മോചനം നൽകാൻ ദൈവത്തിനു മാത്രമേ സാധിക്കൂ എന്ന ഹ്വൻഡോയുടെ കണ്ടെത്തൽ പെണ്മക്കളായ ലാൽഹിസ്‌ററേലിയും ലാലിറ്റ്‌ഫെലിയും. ഒട്ടും മടിച്ചില്ല നല്ല ജോലി വലിച്ചെറിഞ്ഞു ഇരുവരും മിസോറാമിൽ എത്തി. ദൈവത്തിനു വേണ്ടി തങ്ങൾ മത്സര രംഗത്ത് ഇറങ്ങി എന്നാണ് ഇവർ ഇപ്പോൾ പറയുന്നത്. നേതാവ് യേശുവാണെന്നു പറയുന്നുണ്ടെങ്കിലും പാർട്ടിയെ നിയന്ത്രിക്കുന്നത് ഹ്വണ്ടോ തന്നെയാണ്.

അഴിമതിക്കെതിരെ പോരാടാൻ അപ്പനും മക്കളും ഒന്നിച്ചു സ്ഥാനാർത്ഥികൾ ആയതു ശരിയാണോ എന്ന ചോദ്യത്തിനും ഇവർക്ക് ഉത്തരമുണ്ട്. ദൈവ വചനം അനുസരിച്ചാണ് സ്ഥാനാർത്ഥികൾ ആയതെന്നും അതിനാൽ വിജയം ഉറപ്പാണെന്നും മൂവരും വാദിക്കുന്നു. താൻ സാങ്കേതികമായി മാത്രമാണ് പാർട്ടിയുടെ പ്രസിഡന്റ് എന്നും യഥാർത്ഥ നേതാവായി യേശുവിനെ തന്നെ കരുതിയാൽ മതിയെന്നുമാണ് ഇയാൾ തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ പ്രഘോഷിക്കുന്നത്. ഇയാൾ ഐസ്വാൾ വെസ്റ്റ് ഒന്നിലും സെർച്ചിപ്പ് മണ്ഡലത്തിലുമാണ് മത്സരിക്കുന്നത്. സെർച്ചിപ്പിൽ മുഖ്യമന്ത്രി ലാൽ തന്വാലയാണ് എതിരാളി.

മൂത്തമകൾ ലാൽഹിസ്‌ററേലി ഐസ്വാൾ നോർത്ത് രണ്ടിലും ലെങ്റ്റണിലും മത്സരിക്കുന്നു. പ്രായം വെറും 28 ആയത് തന്നെയാണ് ജനം തങ്ങളെ സ്വീകരിക്കും എന്ന് പറയാനും ഇവർ മടിക്കുന്നില്ല. ഇളയവളായ ലാലിറ്റ്‌ഫെലിക്കാണ് കൂടുതൽ മാധ്യമ ശ്രദ്ധ. ഐസ്വാൾ നോർത്ത് ഒന്നിലും തൈകുമിലും മത്സരിക്കുന്ന ഇവർ യുവജനങ്ങളുടെ വോട്ടു സമാഹരിക്കും എന്നാണ് പറയുന്നത്.

പാർട്ടി ഉണ്ടെങ്കിലും തൽക്കാലം സ്വാതന്ത്രയാണ് മൂവരും ജനവിധി തേടുന്നത്. പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാം വരവാണ്. ആദ്യ പരീക്ഷണം 90 കളിൽ നടത്തിയെങ്കിലും അത് ചീറ്റിപ്പോയിരുന്നു. അന്ന് വികാരി കൂടി ആയിരുന്ന നിതാങ്ക ആയിരുന്നു നേതാവ്. പക്ഷെ യാതൊരു ചലനവും മിസോറാം രാഷ്ട്രീയത്തിൽ സൃഷ്ടിക്കാൻ അന്ന് സോറം തോറിന് കഴിഞ്ഞില്ല. രണ്ടു വർഷം മുൻപ് നടത്തിയ റീ ലോഞ്ചിങ്ങാന് ഇപ്പോൾ മത്സര രംഗത്ത് സ്ഥാനാർത്ഥികളെ ഇറക്കാൻ കാരണമായി മാറിയത്. ദൈവത്തിനു മാത്രമേ യഥാർത്ഥ ജനാധിപത്യം നടപ്പാക്കാൻ കഴിയൂ എന്ന തിരിച്ചറിവിലാണ് സോറം തോർ ഇപ്പോൾ ജനവിധി തേടുന്നതെന്നും ലാലിറ്റ്‌ഫെലി പറയുന്നു. മാത്രമല്ല തങ്ങൾക്കു വ്യവസ്ഥാപിത പാർട്ടി രൂപങ്ങളായ യൂണിറ്റുകളോ ഘടകങ്ങളോ ഇല്ലെന്നും വോട്ടു വാങ്ങാൻ കാശ് ഇറക്കുന്നില്ലെന്നും ഇവർ തുടരുന്നു.

യുകെയിൽ ഉന്നത വിദ്യാഭ്യസം കിട്ടിയിട്ടും മികച്ച ജോലി കണ്ടെത്താൻ ശ്രമിക്കാതെ മിസോറാം രാഷ്ട്രീയത്തിൽ എന്തിനു എത്തി എന്ന ചോദ്യത്തിനും ലാലിറ്റ്‌ഫെലി ഉത്തരം നൽകുന്നു. താൻ യുകെയിൽ നല്ല നിലയിൽ ജോലി ചെയ്തിരുന്നെന്നും ബൈബിൾ കോളേജിന്റെ മാർക്കറ്റിങ് ഓഫിസർ ആയിരുന്നെന്നും ഇവർ സൂചിപ്പിക്കുന്നു. പിതാവിനെ സഹായിക്കാനായി മിസോറാമിൽ എത്തിയപ്പോൾ നാടിന്റെ ശോച്യാവസ്ഥ കണ്ടാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് മനസ് മാറ്റിയത്. മിസോറാമിൽ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞാൽ ഇന്ത്യയിലും ലോകത്തിലും തന്നെ മാറ്റം ഉണ്ടാകുമെന്നും പറയാനും ഇവർ മടിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP