Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒളിക്യാമറാ വിവാദത്തിൽ എം കെ രാഘവൻ കുടുങ്ങുമോ? യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെ; തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശ പ്രകാരം ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി; ഒളിക്യാമറയിലെ ദൃശ്യങ്ങൾ കൃത്രിമമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രാഥമിക റിപ്പോർട്ട്; ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കനത്ത തിരിച്ചടിയായി അഴിമതിക്കേസും പ്രചാരണ വിഷയം; നിയമോപദേശം ഉടനെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

ഒളിക്യാമറാ വിവാദത്തിൽ എം കെ രാഘവൻ കുടുങ്ങുമോ? യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെ; തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശ പ്രകാരം ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി; ഒളിക്യാമറയിലെ ദൃശ്യങ്ങൾ കൃത്രിമമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രാഥമിക റിപ്പോർട്ട്; ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കനത്ത തിരിച്ചടിയായി അഴിമതിക്കേസും പ്രചാരണ വിഷയം; നിയമോപദേശം ഉടനെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെ ഉണ്ടാകുമെന്ന് സൂചന. ഈ വിഷയത്തിൽ ഡിജിപി ലോക്‌നാഥ് ബഹ്റ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടി. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശ പ്രകാരമാണ് പൊലീസ് നടപടി. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതി ഡജിപിക്ക് കൈമാറിയിരുന്നു. കേസിൽ നിയമോപദേശം ഉടൻ നൽകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അറിയിച്ചു.

പ്രചാരണത്തിൽ ഉൾപ്പടെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വലിയ തിരിച്ചടി തന്നെയാണ് കേസ് നൽകുന്നത്. കഴിഞ്ഞ രണ്ട് തവണ വിജയിച്ച രാഘവന് ഇത്തവണ എതിരാളി സിപിഎമ്മിലെ തന്നെ ജില്ലയിലെ ഏറ്റവും ജനകീയനായ എ പ്രദീപ്കുമാറാണ്. ഹിന്ദി വാർത്താ ചാനൽ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങിയ രാഘവന് തിരിച്ചടിയായി പൊലീസ് അന്വേഷണ റിപ്പോർട്ടുമുണ്ട്. കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിസിപി വാഹിദാണ് ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയത്. തനിക്കെതിരായി ചാനൽ പുറത്തുവിട്ട ദൃശ്യങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ടെന്ന എംകെ രാഘവന്റെ വാദങ്ങളുടെ മുനയൊടിക്കുന്നതാണ് അന്വേഷണ റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. ഒളിക്യാമറയിലെ ദൃശ്യങ്ങൾ കൃത്രിമമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത് എന്നും സൂചനയുണ്ട്.

പ്രചാരണം കൊടുമ്പിരികൊള്ളുന്നതിനിടെയാണ് അപതീക്ഷിതമായി ഏവരെയും ഞെട്ടിച്ചുകൊണ്ട് ടി വി 9 ഭാരതവർഷ എന്ന ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിലൂടെ ചില ദൃശ്യങ്ങൾ പുറത്തുവന്നത്. വ്യാവസായിക കൾസൾട്ടൻസി ഏജൻസി എന്ന ഭാവേന കോഴിക്കോട് നഗരത്തിൽ പതിനഞ്ച് ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഇടനിലക്കാരനായി നിൽക്കണം എന്നാവശ്യപ്പെട്ട് എം കെ രാഘവൻ എം പിയെ കണ്ട വാർത്താസംഘം അഞ്ചുകോടി രൂപയാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. ഈ വാഗ്ദാനം എം കെ രാഘവൻ സ്വീകരിക്കുകയും ചെയ്തു. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുപത് കോടിയോളം രൂപ ചെലവായെന്നും ഇത്തവണയും അത്ര തന്നെ ചെലവ് പ്രതീക്ഷിക്കുന്നതായും രാഘവൻ പറഞ്ഞിരുന്നു.

ഇത്തവണ ഓരോ കോൺഗ്രസ് സ്ഥാനാർത്ഥിക്കും രണ്ട് കോടി മുതൽ അഞ്ച് കോടി രൂപ വരെ പാർട്ടി തരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പരാമർശം കോൺഗ്രസിനെയും വെട്ടിലാക്കി. ഇതോടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും രാഘവന്റെ പ്രചരണത്തിൽ നിന്ന് വിട്ടു നിന്നു തുടങ്ങി. വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായതോടെ നേതാക്കൾ ഭൂരിഭാഗവും ഈ മണ്ഡലങ്ങളിലേക്ക് പോവുകയും ചെയ്തു. ഇതും രാഘവന്റെ പ്രചരണത്തെ വല്ലാതെ ബാധിച്ചിരുന്നു.സ്റ്റിങ് ഓപ്പറേഷന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷം രാഘവനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലുമെല്ലാം പരാതി നൽകിയിരുന്നു.

ഈ പ്രചാരണത്തിന് മറുപടി പറയാൻ ആയി എംകെ രാഘവൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനം അതിലും വലിയ വിവാദത്തിലാണ് കലാശിച്ചത്. രാഘവന്റെ പൊട്ടിക്കരിച്ചിൽ സമൂഹമാധ്യമങ്ങളിൽ ട്രോളായും മാറി. തന്റെ ശബ്ദം ഡബ്ബ് ചെയ്ത് കയറ്റിയതാണെന്ന ദുർബലമായ ആരോപണമാണ് അന്ന് രാഘവൻ ഉയർത്തിയത്. ഇത് ശരിയല്ലെന്നും അഞ്ചുമിനുട്ടുനേരത്തെ പരിശോധനകൊണ്ട് തെളിയിക്കാവുന്നതാണെന്ന് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഷമ്മി തിലകന്റെ പ്രതികരണവും വിവാദത്തിന് ആക്കം കൂട്ടിയിരുന്നു.

ഇതിനിടയിൽ ചാനൽ സ്റ്റിങ് ഓപ്പറേഷൻ സത്യം തന്നെയെന്ന് തെളിവ് സഹിതം സമർത്ഥിച്ച മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ ഉൾപ്പെടെ സംഭവത്തിൽ സംശയം പ്രകടിപ്പിച്ചതോടെ രാഘവന് നേരിയ ആശ്വാസം കിട്ടി. ചില പ്രമുഖ ചാനൽ സർവ്വേകളിൽ രാഘവൻ ജയിക്കുമെന്ന വാർത്ത വന്നതോടെ പ്രചരണ രംഗത്ത് അൽപ്പം കൂടി മുന്നേറ്റമായ. അങ്ങനെ തകർന്നുപോയിടത്തു നിന്ന് കയറിവന്ന് ഒപ്പമെത്താനുള്ള ശ്രമത്തിനിടയിലാണ് എം കെ രാഘവനുനേരെ കേസ് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP