Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മടങ്ങി വരുമെന്ന് ഉറപ്പില്ലാതെയാണ് കേരളത്തിലെ പ്രവർത്തകർ വീടുകളിൽ നിന്നും ഇറങ്ങുന്നത്; അമ്മമാരോട് യാത്രപറഞ്ഞാണ് പ്രവർത്തകർ എന്നും പുറത്തു പോകുന്നത്; വാരാണസിയിലെ പ്രവർത്തകർക്ക് അത്തരം ബുദ്ധിമുട്ടുകൾ ഇല്ല; അതുകൊണ്ടുതന്നെ പരമാവധി വോട്ടുകൾ സമാഹരിക്കണം; കേരളവും ബംഗാളും ചർച്ചയാക്കി മോദിയുടെ വോട്ട് പിടിത്തം; വാരാണസിയിൽ പത്രികാ സമർപ്പിച്ച് അണികളെ ആവേശത്തിലാക്കി മോദി

മടങ്ങി വരുമെന്ന് ഉറപ്പില്ലാതെയാണ് കേരളത്തിലെ പ്രവർത്തകർ വീടുകളിൽ നിന്നും ഇറങ്ങുന്നത്; അമ്മമാരോട് യാത്രപറഞ്ഞാണ് പ്രവർത്തകർ എന്നും പുറത്തു പോകുന്നത്; വാരാണസിയിലെ പ്രവർത്തകർക്ക് അത്തരം ബുദ്ധിമുട്ടുകൾ ഇല്ല; അതുകൊണ്ടുതന്നെ പരമാവധി വോട്ടുകൾ സമാഹരിക്കണം; കേരളവും ബംഗാളും ചർച്ചയാക്കി മോദിയുടെ വോട്ട് പിടിത്തം; വാരാണസിയിൽ പത്രികാ സമർപ്പിച്ച് അണികളെ ആവേശത്തിലാക്കി മോദി

മറുനാടൻ മലയാളി ബ്യൂറോ

വാരാണസി: കേരളത്തിലെ ബിജെപി പ്രവർത്തകർ ജീവൻ പണയം വച്ചാണ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെയും ബംഗാളിലെയും പ്രവർത്തകരെ കൊലപ്പെടുത്തുന്നുവെന്നും ബിജെപി പ്രവർത്തകർ ഇവിടങ്ങളിൽ കഷ്ടപ്പെടുന്നുവെന്നും മോദി പറഞ്ഞു. ഈ റാലിക്ക് ശേഷം മോദി നാമനിർദ്ദേശ പത്രികയും സമർപ്പിച്ചു. വാരാണസിയിലെ കളക്ടറേറ്റിലെത്തിയാണ് പത്രിക നൽകിയത്.

എൻഡിഎയിലെ സഖ്യകക്ഷി നേതാക്കളും കേന്ദ്രമന്ത്രിമാരും പത്രിക നൽകാൻ വാരാണസി കളക്ടറേറ്റിൽ മോദിക്കൊപ്പമെത്തി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പത്രികാ സമർപ്പണച്ചടങ്ങിൽ പങ്കെടുത്തു. വാരാണസിയിലെ കാലഭൈരവ ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇതു രണ്ടാം തവണയാണ് വാരാണസിയിൽനിന്നു മോദി ജനവിധി തേടുന്നത്. ഇത്തവണയും വലിയ വിജയമാണ് മോദി ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് ഇന്നലെ മണ്ഡലത്തിൽ റോഡ് ഷോയും ഇന്ന് പൊതുയോഗവും സംഘടിപ്പിച്ചത്.

2014ൽ 3,71,784 വോട്ടുകളുടെ ഭൂരിപക്ഷമാണ് മോദിക്ക് വാരാണസിയിൽനിന്നു ലഭിച്ചത്. ആകെ ലഭിച്ചത് 5,81,022 വോട്ടുകൾ. അന്ന് രണ്ടാം സ്ഥാനത്തായിരുന്ന എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് 2,09,238 വോട്ടുകൾ ലഭിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് 2014ൽ വാരാണസിയിൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇത്തവണയും അജയ് റായ് തന്നെയാണ് വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി. കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മോദിക്കെതിരെ മത്സരിക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അജയ് റായിയെ തന്നെ സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലും വാരണാസിയിൽ മോദിക്ക് വൻ വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനുതകുന്ന നിർദ്ദേശം നൽകുന്നതിനിടെയാണ് പ്രധാനമന്ത്രി കേരളത്തേയും ബംഗാളിനെയും പരാമർശിച്ചത്. വാരാണസിയിലെ പ്രവർത്തകർ ഉയർന്ന സൗകര്യങ്ങളിൽ ജീവിക്കുന്നവരാണ്. എന്നാൽ കേരളവും ബംഗാളും പോലെയുള്ള സംസ്ഥാനങ്ങളിൽ പ്രവർത്തകർക്ക് വളരെയധികം കഷ്ടപ്പാടുകൾ അനുഭവിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിലും ബംഗാളിലുമുള്ള പ്രവർത്തകർ ജയിലലടക്കപ്പെടുന്നു. അതേപോലെ അവർ കൊലചെയ്യപ്പെടുന്നു. ആ ഒരു സാഹചര്യം നിങ്ങൾ തിരിച്ചറിയണമെന്നായിരുന്നു മോദിയുടെ പരമാർശം. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽ ബിജെപിക്കെതിരെയുണ്ടാകുന്ന ആക്രമങ്ങളാണ് മോദി ദേശീയ തലത്തിൽ ചർച്ചയാക്കുന്നത്.

മടങ്ങിവരുമെന്ന് ഉറപ്പില്ലാതെയാണ് കേരളത്തിലെ പ്രവർത്തകർ വീടുകളിൽ നിന്നും ഇറങ്ങുന്നത്. അമ്മമാരോട് യാത്രപറഞ്ഞാണ് പ്രവർത്തകർ എന്നും പുറത്തുപോകുന്നതെന്നും ബംഗാളിലും സമാനമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയിലെ പ്രവർത്തകർക്ക് അത്തരം ബുദ്ധിമുട്ടുകൾ ഒന്നുംതന്നെ നേരിടേണ്ടിവരുന്നില്ല. അതുകൊണ്ടുതന്നെ പരമാവധി വോട്ടുകൾ സമാഹരിക്കുന്നതിൽ വീഴ്ചവരുത്തരുത്- മോദി പറഞ്ഞു. രാജ്യത്ത് നിലവിൽ ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാരിന് അനുകൂലമായ തരംഗമാണ് കാണാനാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.. കശ്മീർ മുതൽ കന്യാകുമാരി വരെയും കാശി ഘട്ട് മുതൽ പോർബന്ദർ വരെയുമുള്ള ജനങ്ങൾ മോദി ഭരണം വീണ്ടും വരണം എന്നാണ് പറയുന്നതെന്നും മികച്ച ഭരണം ഉറപ്പാക്കാൻ ആത്മാർഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പോളിങ് ബൂത്തുകളിലും ജയിക്കണമെന്നും അതിനായി പരിശ്രമിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഞാൻ ജയിക്കുമോ പരാജയപ്പെടുമോ എന്നത് വിഷയമല്ല. ജനാധിപത്യം തീർച്ചയായും വിജയിക്കണം. എല്ലാ വോട്ടിങ് റെക്കോർഡുകളും തകർക്കാൻ നമുക്ക് സാധിക്കുമെന്ന് ലോകത്തിനെ കാണിച്ചുകൊടുക്കണം. മോദി സർക്കാർ വീണ്ടും വരണം എന്ന് ജനങ്ങൾ തീരുമാനിച്ചുറപ്പിച്ചുകഴിഞ്ഞുവെന്നും മോദി പറഞ്ഞു. വാരണാസിയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെപ്പറ്റി നിരീക്ഷകർ പുസ്തകങ്ങൾ എഴുതാൻ നിർബന്ധിതരാക്കപ്പെടുന്ന തരത്തിലുള്ള പ്രകടനമാണ് കാഴ്ചവയ്ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP