Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടലാസിലും വീഡിയോ ഗെയിമിലുമാണ് കോൺഗ്രസ് മിന്നലാക്രമണങ്ങൾ നടത്തിയതെങ്കിൽ അതിന്റെ എണ്ണം ആറ് ആയാലും 25 ആയാലും പറഞ്ഞിട്ടു കാര്യമില്ല; തീവ്രവാദികൾക്കോ പാക്കിസ്ഥാൻ സർക്കാരിനോ ഇന്ത്യക്കാർക്ക് പോലും അറിയാത്തത് എന്തുതരം സർജിക്കൽ സ്‌ട്രൈക്കാണ്? യുപിഎ ഭരണകാലത്തു ആറ് തവണ മിന്നലാക്രമണം നടത്തിയെന്ന കോൺഗ്രസ് വെളിപ്പെടുത്തലിനെ പരിഹസിച്ചു പ്രധാനമന്ത്രി മോദി

കടലാസിലും വീഡിയോ ഗെയിമിലുമാണ് കോൺഗ്രസ് മിന്നലാക്രമണങ്ങൾ നടത്തിയതെങ്കിൽ അതിന്റെ എണ്ണം ആറ് ആയാലും 25 ആയാലും പറഞ്ഞിട്ടു കാര്യമില്ല; തീവ്രവാദികൾക്കോ പാക്കിസ്ഥാൻ സർക്കാരിനോ ഇന്ത്യക്കാർക്ക് പോലും അറിയാത്തത് എന്തുതരം സർജിക്കൽ സ്‌ട്രൈക്കാണ്? യുപിഎ ഭരണകാലത്തു ആറ് തവണ മിന്നലാക്രമണം നടത്തിയെന്ന കോൺഗ്രസ് വെളിപ്പെടുത്തലിനെ പരിഹസിച്ചു പ്രധാനമന്ത്രി മോദി

ജയ്പൂർ: ഉറിയിൽ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും. എന്നാൽ, യുപിഎ സർക്കാർ അധികാരത്തിൽ ഇരിക്കവേ പലതവണ മിന്നലാക്രമണം നടത്തിയതായി മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണിയും മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിംഗും വ്യക്തമാക്കിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പു വേളയിൽ പറഞ്ഞ ഇക്കാര്യത്തെ പരിഹസിച്ചു തള്ളുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിഎ ഭരണകാലത്ത് ആറ് തവണ മിന്നലാക്രമണം നടത്തയെന്നായിരുന്നു മന്മോഹൻ സിങ് അഭിപ്രായപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തെ പരിഹസിച്ചു കൊണ്ടായിരുന്നു മോദി രംഗത്തെത്തിയത.

കടലാസിൽ മാത്രം മിന്നലാക്രമണം നടത്താൻ കോൺഗ്രസിനെ കൊണ്ടു മാത്രമേ സാധിക്കൂവെന്നായിരുന്നു മോദിയുടെ പരിഹാസം. കടലാസിലും വിഡിയോ ഗെയിമിലും ആണ് മിന്നലാക്രമണങ്ങൾ നടത്തിയതെങ്കിൽ അതിന്റെ എണ്ണം ആറ് ആയാലും 25 ആയാലും പറഞ്ഞിട്ടു കാര്യമില്ലെന്നും മോദി പറഞ്ഞു. രാജസ്ഥാനിലെ സിക്കറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് മോദി കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ചത്.

'ഇന്നലെ കോൺഗ്രസ് മിന്നലാക്രമണം നടത്തിയെന്നു പറഞ്ഞ് ആറ് തീയതികൾ പുറത്തുവിട്ടു. എന്തു തരം സർജിക്കൽ സ്ട്രൈക്കാണിത്. തീവ്രവാദികൾക്കോ നടത്തിയവർക്കോ പാക്കിസ്ഥാൻ സർക്കാരിനോ അതേപ്പറ്റി അറിയില്ല. എന്തിന് ഇന്ത്യക്കാർക്കു പോലും അറിയില്ല. റിമോട്ട് കൺട്രോൾ ഭരണകാലത്ത് സ്‌ട്രൈക്ക് എന്നൊരു വാക്ക് വാർത്തയിലൂടെ എങ്കിലും ജനങ്ങൾ കേട്ടിട്ടുണ്ടോ?. 2016ലെ മിന്നലാക്രമണത്തെ അവരാദ്യം പരിഹസിച്ചു, പിന്നെ പ്രതിഷേധിച്ചു. ഇപ്പോൾ പറയുന്നു ഞാനും ഞാനും , ഇതൊരു വിഡിയോ ഗെയിം അല്ല മോദി പരിഹസിച്ചു.

അതേസമയം കോൺഗ്രസിന്റെ പൂർവ്വകാല ഭരണത്തെ പരിഹസിക്കാനും മോദി മറന്നില്ല. സ്വാതന്ത്ര്യം നേടി ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നു മോദി കുറ്റപ്പെടുത്തി. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി പാമ്പാട്ടികൾക്കൊപ്പം സമയം പങ്കിടുന്ന വീഡിയോ ചൂണ്ടിക്കാട്ടിയാണു വിമർശനം. വ്യാഴാഴ്‌ച്ച കോൺഗ്രസ് നേതാവായ രാജീവ് ശുക്ലയാണ് യുപിഎ കാലത്തു നടത്തിയ സർജിക്കൽ സ്ട്രൈക്കുകളുടെ തീയതി പുറത്തുവിട്ടത്. ദേശസുരക്ഷയുടെ ക്രെഡിറ്റ് ബിജെപിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും എല്ലാ സർക്കാരുകളും ചെയ്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപി സൈനിക നടപടികൾ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുന്നതു പ്രതിരോധിക്കാനാണ് കോൺഗ്രസ് രംഗത്തെത്തിയത്. മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ നടത്തിയതിനു പുറമേ, എ.ബി. വാജ്‌പേയിയുടെ കാലത്തും 2 മിന്നലാക്രമണം നടത്തിയിരുന്നു. അപ്പോഴൊന്നും സൈനിക നീക്കങ്ങളെക്കുറിച്ചു പത്രസമ്മേളനം വിളിച്ചു രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് വക്താവ് രാജീവ് ശുക്ല പറഞ്ഞത്. യുപിഎ കാലത്തു ഒട്ടേറെ തവണ മിന്നലാക്രമണം നടത്തിയിരുന്നതായി മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണു തീയതി അടക്കം വെളിപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തിയത്.

2008 ജൂൺ 19നു പൂഞ്ച് മേഖലയിലെ ഭട്ടാലിലായിരുന്നു യുപിഎ കാലത്തെ ആദ്യ മിന്നലാക്രമണം. ഇതിനു പിന്നാലെ, 2011 സെപ്റ്റംബർ 30നു കെല്ലിലെ നീലം വാലി, 2013 ജനുവരി 6 നു സവ്വാൻ പത്ര ചെക്ക് പോസ്റ്റ്, 2013 ജൂലൈ 2728 നു നസാപിർ സെക്ടർ, 2013 ഓഗസ്റ്റ് ആറിനും ഡിസംബർ 23നും വീണ്ടും നീലം വാലി എന്നിങ്ങനെ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. വാജ്‌പേയിയുടെ കാലത്തു 2000 ൽ നഡാല എൻക്ലേവിലും 2003ൽ പൂഞ്ചിലെ ബാരോ മേഖലയിലും സമാന സൈനികനീക്കം നടന്നതായും ശ്ലുക വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP