Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീണ്ടും മോദി തന്നെയെന്ന് എ.ബി.സി വോട്ടർ സർവേ; ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി; യുപി ബിഹാർ ഒഡീഷ രാജസ്ഥാൻ ഹരിയാന ഉൾപ്പെടെ നേടി ബിജെപിക്ക് 267 സീറ്റുകൾ വരെ; ദക്ഷിണേന്ത്യയിൽ മുന്നേറ്റമുണ്ടാക്കി കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ 134 സീറ്റുകൾ നേടും; ചെറു കക്ഷികൾ നിർണായക ശക്തിയാകുമെന്നും പ്രവചനം

വീണ്ടും മോദി തന്നെയെന്ന് എ.ബി.സി  വോട്ടർ സർവേ; ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി; യുപി ബിഹാർ ഒഡീഷ രാജസ്ഥാൻ ഹരിയാന ഉൾപ്പെടെ നേടി ബിജെപിക്ക് 267 സീറ്റുകൾ വരെ; ദക്ഷിണേന്ത്യയിൽ മുന്നേറ്റമുണ്ടാക്കി കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ 134 സീറ്റുകൾ നേടും; ചെറു കക്ഷികൾ നിർണായക ശക്തിയാകുമെന്നും പ്രവചനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇത്തവണ ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം സത്യമകുമെന്ന് പ്രവചിച്ച് പുതിയ തെരഞ്ഞെടുപ്പ് സർവ്വേ ഫലം. ഫിർ ഏക് ബാർ മോദി (ഒരു തവണ കൂടി മോദി) എന്ന മുദ്രാവാക്യം യാഥാർ്ത്ഥ്യമാകുമെന്നാണ് എ.ബി.പി ന്യൂസ്- സി സർവേ ഫലം പറയുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കകക്ഷിയാകുമെന്ന് ഏറ്റവും പുതിയ സർവേ ഫലം. തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമായ 272 എന്ന മാജിക്സംഖ്യ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് നേടാൻ കഴിയില്ലെന്ന് എ.ബി.പി ന്യൂസ്- സി വോട്ടർ സർവേ പറയുന്നു. എന്നാൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. 267 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കും.

കഴിഞ്ഞ തവണ 282 സീറ്റുകൾ ഒറ്റയ്ക്ക് നേടിയ ബിജെപി ഇത്തവണ കേവല ഭൂരിപക്ഷത്തിൽ നിന്ന് അഞ്ച് സീറ്റ് അകലെയാകും. എങ്കിലും ബിജെപിക്ക് അധികാരം നിലനിറുത്താൻ കഴിയുമെന്നാണ് സർവേ വിലയിരുത്തുന്നത്. ഉത്തർ പ്രദേശിൽ 80ൽ 44 സീറ്റുകളും എൻ.ഡി.എ നേടും.ബീഹാറിൽ 40ൽ 34 സീറ്റുകളും ബിജെപി സഖ്യം നേടുമെന്ന് സർവേ പ്രവചിക്കുന്നു. കോൺഗ്രസ് ആറു സീറ്റിൽ ഒതുങ്ങും. രാജസ്ഥാനിൽ 25ൽ 20 സീറ്റുകളും ബിജെപി നേടും. ഒഡിഷയിൽ ബി.ജെ.ഡിയെ പിന്തള്ളി 12 സീറ്റുകളിൽ ബിജെപി വിജയം നേടും ബി.ജെ.ഡി 9 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. ഹരിയാനയിൽ പത്തിൽ 9 സീറ്റും ബിജെപി നേടും.

കോൺഗ്രസ് നയിക്കുന്ന യു.പി.എയ്ക്ക് 134 സീറ്റുകൾ ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനങ്ങളിൽ തിരിച്ചടിയുണ്ടാകും. മഹാരാഷ്ട്രയിൽ കോൺഗ്രസ് എൻ.സി.പി സഖ്യം 13 സീറ്റുകളും എൻ.ഡി.എ 8 സീറ്റുകളും നേടും. യു.പിയിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് സർവേ പ്രവചിക്കുന്നത്. പ്രിയങ്കയ്ക്ക് വൻചലനങ്ങൾ ഉണ്ടാക്കാൻ കഴിയില്ലെന്നും സർവേ പറയുന്നു. ബംഗാളിൽ ബിജെപി 6 സീറ്റുകൾ പിടിക്കും. 35 സീറ്റുകൾ തൃണമൂൽ അടക്കമുള്ളവർ നേടും.

കോൺഗ്രസ് ഒരു സീറ്റിൽ ഒതുങ്ങും.ഝാർഖണ്ഡിൽ ആകെയുള്ള 14 സീറ്റിൽ 9 എണ്ണം കോൺഗ്രസും അഞ്ച് സീറ്റ് എൻ.ഡി.എയും നേടും.. പഞ്ചാബിൽ 13 സീറ്റിൽ 12 ഉം കോൺഗ്രസ് നേടും. അതേസമയം യു.പി.എയ്ക്ക് ദക്ഷിണേന്ത്യയിൽ നേട്ടമുണ്ടാക്കാൻ കഴിയും. ഇവിടെയുള്ള 129 സീറ്റുകളിൽ 63 ലും കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ നേടുമെന്നാണ് സർവേ പറയുന്നത്. ഈ മേഖലയിൽ നിന്നും എൻ.ഡി.എയ്ക്ക് പരമാവധി 22 സീറ്റുകൾ മാത്രമേ നേടാൻ കഴിയൂ. ചെറുകക്ഷികൾ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകുമെന്നും സർവേ പ്രവചിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP