Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടീശ്വരന്മാരായ 475 എംപിമാർക്കിടയിൽ ഓലമെഞ്ഞ കുടിലും സൈക്കിളും മാത്രം സ്വന്തമായുള്ള ലാളിത്യത്തിന്റെ ആൾരൂപവും; ഒഡീഷയിലെ ബാലസോർ മണ്ഡലത്തിലെ ആർഎസ്എസ് പ്രവർത്തകനായ പ്രതാപ് ചന്ദ്ര സാരംഗി പാർലമെന്റിലേക്ക് എത്തുന്നത് ബിജെഡിയുടെ രബീന്ദ്ര ജീനയെ തോൽപിച്ച്; അമ്മയുടെ വിയോഗത്തിന് പിന്നാലെ കുടിലിൽ തനിയെ കഴിയുന്ന അവിവാഹിതൻ; ആദിവാസി സമൂഹത്തിന് നായകനായി മാറിയ സാംരഗിയുടെ ജീവിതമിങ്ങനെ

കോടീശ്വരന്മാരായ 475 എംപിമാർക്കിടയിൽ ഓലമെഞ്ഞ കുടിലും സൈക്കിളും മാത്രം സ്വന്തമായുള്ള ലാളിത്യത്തിന്റെ ആൾരൂപവും; ഒഡീഷയിലെ ബാലസോർ മണ്ഡലത്തിലെ ആർഎസ്എസ് പ്രവർത്തകനായ പ്രതാപ് ചന്ദ്ര സാരംഗി പാർലമെന്റിലേക്ക് എത്തുന്നത് ബിജെഡിയുടെ രബീന്ദ്ര ജീനയെ തോൽപിച്ച്; അമ്മയുടെ വിയോഗത്തിന് പിന്നാലെ കുടിലിൽ തനിയെ കഴിയുന്ന അവിവാഹിതൻ; ആദിവാസി സമൂഹത്തിന് നായകനായി മാറിയ സാംരഗിയുടെ ജീവിതമിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബാലസോർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പണം വാരിയെറിഞ്ഞ് നടത്തിയ റാലികളും മറ്റ് പ്രചരണ പരിപാടികളും നാം കണ്ടു. ബിജെപി നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഏറ്റവും വർണശബളമായ പരിപാടികളായിരുന്നു കഴിഞ്ഞ് പോയത്. അണികളും ആരവങ്ങളുമായി ജനങ്ങളുടെ ഇടയിലേക്ക് എത്തി വിജയക്കൊടി പാറിച്ചവർക്കിടയിൽ വെറും ഓലക്കുടിലിൽ കഴിഞ്ഞ് തന്റെ ഏക സമ്പാദ്യമായ സൈക്കിൾ ചവിട്ടി വോട്ടഭ്യർത്ഥന നടത്തി വിജയത്തിലെത്തിയ ആളുമുണ്ട്. 475 കോടീശ്വരന്മാരായ എംപിമാർ കഴിയുന്ന ഈ രാജ്യത്ത് ഇത്തരത്തിൽ ഒരാളുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടാകും.

എന്നാൽ അങ്ങനെ ഒരാളുണ്ടെന്ന് കേട്ട ഞെട്ടണ്ട. ജനാധിപത്യം ശരിക്കും എന്താണെന്നും നമ്മെ മനസിലാക്കി തരുന്ന ഒന്നാണ് ഒഡീഷയിലെ ആദിവാസികൾക്കിയിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് പ്രവർത്തകനായ പ്രതാപ് ചന്ദ്ര സാരംഗി എന്നയാളുടെ വിജയം. ഒഡീഷയിലെ ബാലസോർ മണ്ഡലത്തിൽ നിന്നും സാരംഗി മത്സരിച്ച് വിജയിച്ചത് ബിജെഡിയുടെ ശക്തനായ നേതാവായ രബീന്ദ്രജീനയെ തോൽപിച്ചാണ്. പ്രചരണത്തിനായി കൂടെ ആളോ അകമ്പടിയോ ഒന്നും ഇല്ലാതെ വെറും സൈക്കിൾ ചവിട്ടിയാണ് സാരംഗി ഓരോ വോട്ടർമാരുടേയും അടുത്ത് പോയത്. പ്രചരണത്തിന് ഓട്ടോറിക്ഷയും സൈക്കിളുമല്ലാതെ മറ്റൊന്നും ഉപയോഗിക്കാതെ മിന്നും വിജയമാണ് സാരംഗി സ്വന്തമാക്കിയത്.

അവിവാഹിതനായ സാരംഗി മാതാവിനൊപ്പം ഓലക്കുടിലിലായിരുന്നു താമസം. കഴിഞ്ഞ വർഷം മാതാവ് മരണപ്പെട്ടതോടെ കുടിലിൽ ഏകനായി. ആദിവാസി സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന സാരംഗിക്ക് വൻ ജനപിന്തുണയാണുള്ളത്. ബാലസോറിലെ ആദിവാസികുട്ടികൾക്ക് പഠിക്കാനായി നിരവധി വിദ്യാലയങ്ങളാണ് സാരംഗിയുടെ മേൽനോട്ടത്തിൽ സ്ഥാപിച്ചത്.ചെറുപ്പം മുതലേ ആത്മീയ കാര്യങ്ങളിൽ താൽപര്യമുണ്ടായിരുന്ന സാരംഗി സന്യാസം സ്വീകരിക്കാൻ ശ്രീരാമകൃഷ്ണ മഠത്തിലെത്തിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്.

അവിടുത്തെ മുതിർന്ന സന്യാസിമാർ സാരംഗിയെ മാതാവിനെ പരിചരിക്കാൻ നിർദ്ദേശിച്ച് മടക്കി അയക്കുകയായിരുന്നു. വിവാഹം കഴിക്കാതെ സന്യാസസമാനമായ ജീവിതവുമായി മാതാവിനെയും ആദിവാസി സമൂഹത്തെയും പരിചരിച്ചായിരുന്നു പിന്നീടുള്ള ജീവിതം. ആർഎസ്എസ് പ്രവർത്തകനായ പ്രതാപ് ചന്ദ്രസാരംഗി ഒഡീഷയിലെ മോദിയെന്നാണ് അറിയപ്പെട്ടിരുന്നത്. മദ്യത്തിനും അഴിമതിക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടവും സാരംഗി നടത്തിയിരുന്നു.

കോടീശ്വരന്മാർ പണക്കൊഴുപ്പുകൊണ്ട് ജനാധിപത്യത്തെ കീഴടക്കാൻ ശ്രമിക്കുമ്പോൾ കൈയിൽ പണമില്ലെങ്കിലും സേവനംകൊണ്ട് ജനപിന്തുണനേടി ജനാധിപത്യത്തിന്റെ വിജയമാവുകയാണ് പ്രതാപ്ചന്ദ്ര സാരംഗി. കോടീശ്വരന്മാരായ ലോക്സഭാംഗങ്ങളിൽ ആദ്യ മൂന്നു സ്ഥാനവും നിലവിൽ കോൺഗ്രസിനാണ്. ലോക്സഭയിലെ വലിയ പണക്കാരൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽനാഥാണ്. 660 കോടി ആസ്തിയുള്ള നകുൽനാഥ് മധ്യപ്രദേശിലെ ചിന്ത്വാര മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.

417 കോടി ആസ്തിയുള്ള കന്യാകുമാരി മണ്ഡലത്തിലെ എച്ച്. വസന്തകുമാർ, 338 കോടി ആസ്തിയുള്ള ബംഗളുരു റൂറലിലെ ഡി.കെ സുരേഷ് എന്നിവരാണ് സമ്പന്ന എംപിമാരിലെ രണ്ടും മൂന്നും സ്ഥാനക്കാർ. കോൺഗ്രസിന്റെ 52 എംപിമാരിൽ 43 പേരും കോടീശ്വരന്മാരാണ്. ബിജെപി സഖ്യകക്ഷിയായ ശിവസേനയുടെ 18 എംപിമാരും കോടിയിലേറെ സ്വത്തുള്ളവരാണ്. 23 ഡിഎം.കെ എംപിമാരിൽ 22പേരും 22 തൃണമൂൽ കോൺഗ്രസ് എംപിമാരിൽ 19പേരും 22 വൈ.എസ്.ആർ കോൺഗ്രസ് എംപിമാരിൽ മുഴുവൻ പേരും കോടീശ്വരന്മാരുടെ പട്ടികയിലുണ്ട്. ഈ പട്ടികയിൽ 265 ബിജെപി എംപി മാരും ഉണ്ട്.

പുതിയ ലോക്‌സഭയിൽ അഞ്ച് കോടിയിലേറെ വരുമാനമുള്ള എംപിമാർ 266 പേരാണ്. 2014ൽ 443 കോടീശ്വര എംപിമാരുണ്ടായിരുന്ന പാർലമെന്റിൽ ഇത്തവണ 475 പേരെത്തുമ്പോൾ ജനാധിപത്യത്തെ പണാധിപത്യം വിഴുങ്ങുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ഈ ആശങ്കയെ തകർത്ത് ജനാധിപത്യത്തിന്റെ വിജയം പ്രഖ്യാപിക്കുന്നതാണ് ഒഡീഷയിലെ ദരിദ്രനാരായണനായ പ്രതാപ് ചന്ദ്രസാരംഗിയുടെ പത്തരമാറ്റ് വിജയത്തിളക്കം. ബിജെപിയെ സംബന്ധിച്ച് ഈ എംപി അഭിമാനമാണ്. കേരളത്തിൽ ഇതുപോലെ ഇവർക്ക് ചൂണ്ടിക്കാട്ടാനുള്ളത് കുമ്മനം രാജശേഖരനെയാണ്.

രാഷ്ട്രീയ ശത്രുക്കൾ പോലും കുമ്മനത്തിന്റെ ജീവിത ശൈലിയെ അനുമോദിക്കും. മിസോറാം ഗവർണ്ണറായി നിയമിക്കപ്പെട്ടപ്പോൾ ദേശീയ മാധ്യമങ്ങൾക്കും കൗതുകമായിരുന്നു കുമ്മനം രാജശേഖരൻ. ഗവർണ്ണർക്കെതിരെ മിസോറാമിൽ പ്രതിഷേധം നടത്തിയവർ പോലും കുമ്മനത്തിന്റെ എളിമ കണ്ട് അമ്പരന്ന് പോയിരുന്നു. ചുളിഞ്ഞ മുണ്ടും ഷർട്ടുമിട്ട് ഡൽഹിയിൽ എത്തുന്ന കുമ്മനത്തെ കാണുന്ന മോദിയെ പോലും ഗവർണർ സ്ഥാനത്തും അതേ വസ്ത്രധാരണവുമായി അദ്ദേഹം മുന്നോട്ട് പോയത് അത്ഭുതപ്പെടുത്തിയിരുന്നു. ഗവർണ്ണർമാരുടെ പമ്പരാഗതമായ വേഷവിധാനങ്ങളെയാണ് കുമ്മനം ഇവിടെ പൊളിച്ചടുക്കിയത്.

നമ്മുടെ രാഷ്ട്രിയ പ്രവർത്തകർക്ക് നഷ്ടമാകുന്ന ചില മൂല്യങ്ങൾ എന്തൊക്കെയാണെന്ന് കുമ്മനത്തെയും പ്രതാപ് ചന്ദ്ര സാരംഗിയുമെല്ലാം കാണിച്ചു തരുന്നുണ്ട്. അന്നും ഇന്നും കുമ്മനം മൊബൈൽ ഫോൺ പോലും ഉപയോഗിക്കാറില്ല.ഇതുപോലെ സാധാരണക്കാരനായി ജീവിക്കുന്ന ഒരു എംഎ‍ൽഎ സിപിഎമ്മിനും ഉണ്ട് കേരളത്തിൽ. കൽപ്പറ്റ എംഎ‍ൽഎ ,സി .കെ ശശീന്ദ്രനാണ്. ചെരിപ്പു പോലും ധരിക്കാതെയാണ് ഈ കമ്യൂണിസ്റ്റിന്റെ യാത്ര.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP