Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കോൺഗ്രസ് നേതാവിന് വേണ്ടി വോട്ടു ചോദിച്ച് മുകേഷ് അംബാനി; ദക്ഷിണ മുംബൈയിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലിന്ദ് ദേവ്റയെ പരസ്യമായി പിന്തുണയ്ക്കുന്ന വീഡിയെ പുറത്ത്; ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്റെ പിന്തുണ വീഡിയോയിൽ പണികിട്ടി കോൺഗ്രസ്; മോദി ഭരണത്തിൽ നേട്ടമുണ്ടാക്കിയത് അംബാനി മാത്രമെന്ന് ഇനി രാഹുൽ ഗാന്ധി എങ്ങനെ പറയുമെന്ന് ചോദിച്ച് ബിജെപി പ്രവർത്തകർ

കോൺഗ്രസ് നേതാവിന് വേണ്ടി വോട്ടു ചോദിച്ച് മുകേഷ് അംബാനി; ദക്ഷിണ മുംബൈയിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലിന്ദ് ദേവ്റയെ പരസ്യമായി പിന്തുണയ്ക്കുന്ന വീഡിയെ പുറത്ത്; ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്റെ പിന്തുണ വീഡിയോയിൽ പണികിട്ടി കോൺഗ്രസ്; മോദി ഭരണത്തിൽ നേട്ടമുണ്ടാക്കിയത് അംബാനി മാത്രമെന്ന് ഇനി രാഹുൽ ഗാന്ധി എങ്ങനെ പറയുമെന്ന് ചോദിച്ച് ബിജെപി പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കോൺഗ്രസ് നേതാവിന് വോട്ട് ചോദിച്ച് മുകേഷ് അംബാനി. ദക്ഷിണ മുംബൈയിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലിന്ദ് ദേവ്റയ്ക്ക് വേണ്ടിയാണ് മുകേഷ് അംബാനി വോട്ടു ചോദിച്ചു രംഗത്തുവന്നത്. മുകേഷ് അംബാനി വോട്ട് ചോദിച്ചുള്ള വീഡിയോ ദേവ്റ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ദക്ഷിണ മുംബൈക്ക് മിലിന്ദ് എന്ന് മുകേഷ് അംബാനി പറയുന്ന വീഡിയോ ആണ് പുറത്ത് വന്നത്. മണ്ഡലത്തിന് അനുയോജ്യനായ സ്ഥാനാർത്ഥിയാണ് മിലിന്ദെന്ന് മുകേഷ് അംബാനി വിഡിയോയിൽ വ്യക്തമാക്കുന്നു.

പത്ത് വർഷം മുംബൈയെ പ്രതിനിധീകരിച്ച ആളാണ് മിലിന്ദ് ദേവ്റ. മിലിന്ദിന് ദക്ഷിണ മുംബൈയുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക അവസ്ഥകളെക്കുറിച്ച് നല്ല ധാരണയുണ്ടെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു. കോട്ടെക് മഹീന്ദ്ര ബാങ്ക് മേധാവി ഉദയ് കോട്ടെക്കും മിലിന്ദിന് പിന്തുണ നൽകുന്നുണ്ട്.

മോദി സർക്കാരിന്റെ ഭരണത്തിൽ നേട്ടമുണ്ടാക്കിയത് അംബാനി കുടുംബം മാത്രമാണെന്നതരത്തിൽ കോൺഗ്രസ് പ്രചാരണം നടത്തുന്നതിനിടെയാണ്, കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മുകേഷ് അംബാനി പരസ്യപിന്തുണ നൽകുന്നതെന്നതും ശ്രദ്ധേയമാണ്. മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനിയുടെ കമ്പനിക്ക് കേന്ദ്രസർക്കാർ റഫാൽ യുദ്ധവിമാന നിർമ്മാണകരാർ നൽകിയത് വിവാദത്തിലാണ്. ഈ വിഷയം കോൺഗ്രസാണ് പ്രധാനമായും പ്രചരണ ആയുധമാക്കി മാറ്റുന്നത്. ഇതിനിടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി റിലയൻസ് ഇൻഡ്‌സ്ട്രീസ് ചെയർമാൻ വോട്ടു ചോദിച്ചെത്തിയത്.

അതേസമയം മുകേഷിന്റെ പിന്തുണ ബിജെപി കോൺഗ്രസിനെതിരായ ആയുധമാക്കി മാറ്റുന്നുണ്ട്. നരേന്ദ്ര മോദി അംബാനിമാരുടെ കാവൽക്കാരനാണെന്ന് ആരോപണം ഉന്നയിക്കുന്ന രാഹുൽ ഗാന്ധിക്ക് ഇതിലെന്താണ് പറയാനുള്ളതെന്ന് ചോദ്യം സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നു. മുകേഷ് അംബാനി ഇപ്പോൾ കുത്തകയല്ലാതായെങ്കിൽ രാഹുൽ അത് വ്യക്തമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ശിവസേന നേതാവ് അരവിന്ദ് സാവന്താണ് ദക്ഷിണ മുംബൈയിലെ എൻ.ഡി.എ സ്ഥാനാർത്ഥി. 2014 ൽ മിലിന്ദ് ദേവ്റയെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അരവിന്ദ് സാവന്ത് പരാജയപ്പെടുത്തിയത്. അതേസമയം വ്യവസായികളുടെ പിന്തുണ മിലിന്ദിന് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ. മോദീ ഭരണം ഏറ്റവും തകർത്തത് വ്യവസായ മേഖലയെ ആണെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്ന വ്യവസായ ലോകം ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന വികാരവും ഉയരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP