Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജയിച്ചാൽ നല്ല ബീഫ് നല്കുമെന്ന വിവാദ പ്രസ്താവന വിഴുങ്ങി ശ്രീപ്രകാശ്; പറഞ്ഞത് ബീഫ് വിൽപ്പന തടയില്ലെന്ന്; ഗോവധം നിരോധിക്കണമെന്നാണ് തന്റെയും ബിജെപിയുടെയും അഭിപ്രായമെന്നും മലപ്പുറത്തെ സ്ഥാനാർത്ഥി

ജയിച്ചാൽ നല്ല ബീഫ് നല്കുമെന്ന വിവാദ പ്രസ്താവന വിഴുങ്ങി ശ്രീപ്രകാശ്; പറഞ്ഞത് ബീഫ് വിൽപ്പന തടയില്ലെന്ന്; ഗോവധം നിരോധിക്കണമെന്നാണ് തന്റെയും ബിജെപിയുടെയും അഭിപ്രായമെന്നും മലപ്പുറത്തെ സ്ഥാനാർത്ഥി

മലപ്പുറം: ബീഫ് വിവാദത്തിൽ മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി ശ്രീപ്രകാശ് നിലപാടു മാറ്റി. ഗോവധ നിരോധനം വേണമെന്ന് പറഞ്ഞ ശ്രീപ്രകാശ് ഇതാണ് ബിജെപിയുടെ നിലപാടെന്നും വ്യക്തമാക്കി. ബീഫ് വിൽപന തടയില്ലെന്നാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. നിരോധിക്കേണ്ടതു സംസ്ഥാന സർക്കാരാണെന്നും ശ്രീപ്രകാശ് വാർത്താ ചാനലിനോടു പറഞ്ഞു.

അതേസമയം മലപ്പുറത്ത് ബീഫ് ചർച്ചാവിഷയമാക്കുന്നത് ജനകീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പ്രതികരണം. വിഷയത്തിൽ ശ്രീപ്രകാശിനോടു വിശദീകരണം തേടുമെന്ന് കുമ്മനം വ്യക്തമാക്കിയിരുന്നു. ബിഫ് വിഷയത്തിലെ ബിജെപിയുടെ ഇരട്ട നിലപാടിനെതിരേ ശിവസേനയും രംഗത്തെത്തിയിരുന്നു.

മലപ്പുറം പ്രസ്‌ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ബിജെപി സ്ഥാനാർത്ഥി ബീഫ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. മണ്ഡലത്തിൽ ഗുണമേന്മയുള്ള ബീഫ് കടകൾ തുടങ്ങാൻ മുൻകൈയെടുക്കും. ബീഫ് നിരോധനമുള്ള സംസ്ഥാനങ്ങളിൽ പശുവിനെ കൊല്ലുന്നതാണു നിയമലംഘനമാകുന്നത്. പല സംസ്ഥാനങ്ങളിലും ചത്ത കന്നുകാലികളെപോലും ഭക്ഷണമാക്കുന്നുണ്ട്. ബീഫ് നിരോധനത്തെ അനുകൂലിക്കുന്നയാൾ എന്ന നിലയിൽ തനിക്കാരും വോട്ടുതരാതിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യർത്ഥിച്ചിരുന്നു.

ഇതു രാഷ്ട്രീയ വിവാദമാകുകയും രാഷ്ട്രീയ പാർട്ടികൾ ബിജെപിക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. മലപ്പുറത്ത് ബീഫ് നിരോധനത്തെക്കുറിച്ചു പറയാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്നു ചോദിച്ച് ശിവസേനയും രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണു വിശദീകരണം തേടാൻ ബിജെപി നേതൃത്വം തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP