Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരത്ത് സജീവ പരിഗണനയിൽ ഉള്ളത് നമ്പി നാരായണൻ തന്നെ; പ്രായവും സമ്മതവും തടസ്സമായി തുടരുന്നു; മാവേലിക്കരയിൽ പുന്നലയെ നിർത്താനുള്ള സിപിഎം നിർദ്ദേശം തുടക്കത്തിലേ തള്ളിക്കളഞ്ഞ് നേതാക്കൾ; തൃശൂരിൽ സിറ്റിങ് എംപി ജയദേവനെ മാറ്റി കെപി രാജേന്ദ്രനെ പരീക്ഷിക്കാനുള്ള നിർദ്ദേശം സജീവ ചർച്ചയിൽ; വയനാട്ടിലേക്ക് തേടുന്നത് പൊതുസമ്മതിനായ സ്ഥാനാർത്ഥിയെ; നാല് സീറ്റുകളിലും മികച്ച സ്ഥാനാർത്ഥികളെ തേടി സിപിഐ പ്രവർത്തനം തുടങ്ങി

തിരുവനന്തപുരത്ത് സജീവ പരിഗണനയിൽ ഉള്ളത് നമ്പി നാരായണൻ തന്നെ; പ്രായവും സമ്മതവും തടസ്സമായി തുടരുന്നു; മാവേലിക്കരയിൽ പുന്നലയെ നിർത്താനുള്ള സിപിഎം നിർദ്ദേശം തുടക്കത്തിലേ തള്ളിക്കളഞ്ഞ് നേതാക്കൾ; തൃശൂരിൽ സിറ്റിങ് എംപി ജയദേവനെ മാറ്റി കെപി രാജേന്ദ്രനെ പരീക്ഷിക്കാനുള്ള നിർദ്ദേശം സജീവ ചർച്ചയിൽ; വയനാട്ടിലേക്ക് തേടുന്നത് പൊതുസമ്മതിനായ സ്ഥാനാർത്ഥിയെ; നാല് സീറ്റുകളിലും മികച്ച സ്ഥാനാർത്ഥികളെ തേടി സിപിഐ പ്രവർത്തനം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിൽ സിപിഐയ്ക്കുള്ളത് 19 എംഎൽഎമാരാണ്. എല്ലായിടത്തും മികച്ച സ്ഥാനാർത്ഥികളെ നിറുത്തിയാണ് നിയമസഭയിലെ മൂന്നാമത്തെ കക്ഷിയായി സിപിഐ മാറിയത്. ഇത് തന്ത്രം ലോക്‌സഭയിലും പയറ്റാനാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ശ്രമം. ലോക്‌സഭയിൽ രണ്ടിടത്തെങ്കിലും ജയിക്കുകയാണ് ലക്ഷ്യം. മാവേലിക്കരയിലും തൃശൂരിലും സീറ്റുറപ്പിക്കുന്നതിനൊപ്പം തിരുവനന്തപുരത്ത് അട്ടിമറി വിജയവും പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് മികച്ച സ്ഥാനാർത്ഥിയെ കിട്ടിയാൽ കോൺഗ്രസിന്റെ ശശി തരൂരിനെ തോൽപ്പിക്കാമെന്നാണ് വിലയിരുത്തൽ.

സിപിഐയുടെ നാല് ലോക്‌സഭാ സീറ്റിലും പുതുമുഖങ്ങൾ മത്സരിക്കാനാണ് സാധ്യത. അതതു ജില്ലാനേതൃത്വങ്ങളിൽ നിന്നുയരുന്നതും സംസ്ഥാനനേതൃത്വം സജീവമായി പരിഗണിക്കുന്നതും ഈ നിർദ്ദേശമാണ്. തൃശൂരിനെ പ്രതിനിധീകരിക്കുന്ന സി.എൻ. ജയദേവൻ മാത്രമാണ് ലോക്‌സഭയിൽ സിപിഐക്കുള്ളത്. മറ്റൊരു സംസ്ഥാനത്തുനിന്നും പാർട്ടിക്കു എം പി ഇല്ലാത്തതിനാൽ ഇത്തവണ കൂടുതൽ കരുതലോടെ സ്ഥാനാർത്ഥി നിർണ്ണയം നടത്തും. ഏതുവിധേനയും കൂടുതൽപ്പേരെ കേരളത്തിൽ നിന്നു ലോക്‌സഭയിലെത്തിക്കാനുള്ള ശ്രമത്തിലാണു പാർട്ടി. അതുകൊണ്ടു തന്നെ മത്സരിക്കുന്ന നാലു സീറ്റിലും മികച്ച സ്ഥാനാർത്ഥികളെ നിർത്തും.

തിരുവനന്തപുരത്തു ജയിച്ചിട്ടുള്ള മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനെ വീണ്ടും നിർത്തണമെന്ന നിർദ്ദേശമുണ്ടെങ്കിലും മത്സരിക്കാനില്ലെന്നു നേതൃത്വത്തോട് അദ്ദേഹം തീർത്തു പറഞ്ഞു. ഇതേത്തുടർന്നാണു നമ്പിനാരായണന്റെ പേര് സജീവമായി ചർച്ചയിൽ വന്നത്. അദ്ദേഹത്തിന്റെ പ്രായവും മത്സരിക്കാനുള്ള താൽപര്യവും കണക്കിലെടുക്കേണ്ടിവരും. നമ്പി നാരായണനെ സ്ഥാനാർത്ഥിയാക്കുന്നതിനെ സിപിഎമ്മും അനുകൂലിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്പി നാരായണന്റെ നിലപാട് മനസ്സിലാക്കാനാണ് സിപിഐ ശ്രമിക്കുന്നത്.

അതിന് ശേഷമേ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയിൽ തീരുമാനം എടുക്കൂ. എന്നാൽ വനിതാമതിലിന്റെ മുഖ്യസംഘാടകരിലൊരാളായ പുന്നല ശ്രീകുമാർ മാവേലിക്കരയിലെ സിപിഐ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹമുണ്ടെങ്കിലും പാർട്ടി കേന്ദ്രങ്ങൾ നിഷേധിക്കുന്നു. സിപിഎമ്മാണ് പുന്നലയെ മത്സരിപ്പിക്കാൻ ചരടു വലി നടത്തുന്നത്. എന്നാൽ സമുദായസംഘടനാ നേതാവിനെ സിപിഐ സ്ഥാനാർത്ഥിയായി അവതരിപ്പിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. വനിതാ ദലിത് ആക്ടിവിസ്റ്റും പരിഗണനയിലുണ്ട്.

തൃശൂരിൽ 2009 ൽ തോൽക്കുകയും 2014 ൽ വിജയിക്കുകയും ചെയ്ത സി.എൻ ജയദേവനു മൂന്നാംതവണ അവസരം നൽകണമോയെന്നതിൽ നേതൃത്വത്തിൽ എതിരഭിപ്രായമുണ്ട്. ജയദേവനു മാറേണ്ടിവന്നാൽ മുന്മന്ത്രി കെ.പി രാജേന്ദ്രനാകും ആദ്യപരിഗണന. നാലാംസീറ്റായ വയനാട്ടിൽ കഴിഞ്ഞതവണ ഒരു കൈനോക്കിയ സത്യൻ മൊകേരിയെ തന്നെ വീണ്ടും നിർത്താമെന്ന നിർദ്ദേശമുണ്ടെങ്കിലും പൊതുസമ്മതനായ പുതുമുഖത്തിനെ കണ്ടെത്താനും ശ്രമമുണ്ട്.

വയനാട്ടിൽ വിജയ പ്രതീക്ഷ കുറവാണ്. അതുകൊണ്ട് തന്നെ ശക്തനായ സ്വതന്ത്രനെ കിട്ടിയാൽ മത്സരം കടുപ്പിക്കാമെന്നാണ് സിപിഐയുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP