Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധ്യപ്രദേശും രാജസ്ഥാനും അടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഡിസംബർ 15നു മുമ്പ് തീർക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; മിനി ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിക്കുന്ന തെരഞ്ഞെടുപ്പിന് ഒരുങ്ങി പാർട്ടികൾ; യുപിഎയ്ക്കും എൻഡിഎയ്ക്കും നിലനിൽപ്പിനിടയിലുള്ള പോരാട്ടത്തിന് ഇനി ആഴ്ചകൾ മാത്രം ബാക്കി

മധ്യപ്രദേശും രാജസ്ഥാനും അടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഡിസംബർ 15നു മുമ്പ് തീർക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; മിനി ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിക്കുന്ന തെരഞ്ഞെടുപ്പിന് ഒരുങ്ങി പാർട്ടികൾ; യുപിഎയ്ക്കും എൻഡിഎയ്ക്കും നിലനിൽപ്പിനിടയിലുള്ള പോരാട്ടത്തിന് ഇനി ആഴ്ചകൾ മാത്രം ബാക്കി

ന്യൂഡൽഹി: മധ്യപ്രദേശ്, മിസോറം, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നീ അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 15നു പൂർത്തിയാകുംവിധം ഒരുമിച്ചു നടത്തും. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേന്ദ്ര സർക്കാർ നീട്ടില്ലെന്നും ഉറപ്പായി. ആഴ്ചകൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങും. ഛത്തീസ്‌ഗഡിൽ രണ്ടുഘട്ടമായും മറ്റിടങ്ങളിൽ ഒരു ഘട്ടമായും വോട്ടെടുപ്പു നടത്താനാണ് നീക്കം. ഇത്മനസ്സിലാക്കി ബിജെപിയും കോൺഗ്രസും തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഈ അഞ്ചു സംസ്ഥാനങ്ങളിലെയും അന്തിമ വോട്ടർ പട്ടിക ഒക്ടോബർ എട്ടിനു പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക പുതുക്കുന്ന നടപടി നിർത്തിവച്ച് പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഈമാസം 10നു പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ 25 വരെ തിരുത്തൽ വരുത്താം. ഒക്ടോബർ എട്ടിന് അന്തിമപട്ടിക പ്രസിദ്ധീകരിച്ചാൽ വോട്ടെടുപ്പ് ക്രമപ്രഖ്യാപനം വൈകില്ല. തെലങ്കാന നിയമസഭയുടെ കാലാവധി തീരുന്നത് അടുത്തവർഷം ജൂണിലാണ്. മിസോറമിന്റേത് ഡിസംബർ 15. ഛത്തീസ്‌ഗഡ് ജനുവരി അഞ്ച്, മധ്യപ്രദേശ് ജനുവരി ഏഴ്, രാജസ്ഥാൻ ജനുവരി 20. അഞ്ചു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതിനാൽ മിസോറമിന്റെ കാലാവധി പരിഗണിച്ച് ഡിസംബർ 15നു മുൻപു തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കാനാണു നീക്കം.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ ബിജെപി ഭരണമാണ്. ഇത് ബിജെപിക്ക് നിലനിർത്താനാകുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇത് നിലനിർത്താനായില്ലെങ്കിൽ മോദി പ്രഭാവം മങ്ങിയെന്ന വിലയിരുത്തലെത്തും. ഉത്തരേന്ത്യയിലെ ബിജെപി മേൽകോയ്മയും തകരും. ്അതുകൊണ്ട് തന്നെ ഈ മൂന്നിടത്തും ബിജെപിയെ തകർക്കുകയെന്നത് കോൺഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. നോർത്ത് ഈസ്റ്റിൽ പിടിമുറുക്കിയതിനാൽ മിസോറാമിലും പോര് കടുക്കും. തെലുങ്കാനിയിൽ തെലുങ്കാന രാഷ്ട്ര സമിതിയും കോൺഗ്രസ്-ടിഡിപി സഖ്യവുമാണ് പ്രധാന എതിരാളികൾ.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരു ജയിക്കുമെന്നതിന്റെ സൂചന ഈ തെരഞ്ഞെടുപ്പിൽ കിട്ടും. അതുകൊണ്ട് തന്നെ കരുതലോടെയാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. യുപിഎയെ ശക്തിപ്പെടുത്താനാണ് കോൺഗ്രസിന്റെ നീക്കം. എൻഡിഎയുടെ കരുത്ത് ചോരാതെ അഞ്ചിടത്തും പിടി മുറുക്കുകയാണ് ബിജെപിയുടേയും ലക്ഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP