Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താക്കൂർ സമുദായത്തെ അവഗണിക്കുന്നുവെന്ന ആരോപണം ശക്തമായത് കോൺഗ്രസിന് തിരിച്ചടി; പിന്നോക്ക വിഭാഗ നേതാവ് അൽപേഷ് താക്കൂർ രാജിവെച്ചതിന് പിന്നാലെ കോൺഗ്രസ് വെട്ടിൽ; താക്കൂർ ബിജെപിക്ക് കൈകൊടുക്കുമെന്നും റിപ്പോർട്ട്; ഗുജറാത്തിൽ ആദ്യഘട്ട പോളിങ്ങിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേയുണ്ടായ അപ്രതീക്ഷിത പ്രഹരത്തോടെ നേതൃത്വം ആശങ്കയിൽ

താക്കൂർ സമുദായത്തെ അവഗണിക്കുന്നുവെന്ന ആരോപണം ശക്തമായത് കോൺഗ്രസിന് തിരിച്ചടി; പിന്നോക്ക വിഭാഗ നേതാവ് അൽപേഷ് താക്കൂർ രാജിവെച്ചതിന് പിന്നാലെ കോൺഗ്രസ് വെട്ടിൽ; താക്കൂർ ബിജെപിക്ക് കൈകൊടുക്കുമെന്നും റിപ്പോർട്ട്;  ഗുജറാത്തിൽ ആദ്യഘട്ട പോളിങ്ങിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേയുണ്ടായ അപ്രതീക്ഷിത പ്രഹരത്തോടെ നേതൃത്വം ആശങ്കയിൽ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പിന്നോക്ക വിഭാഗത്തിലെ നേതാവ് പാർട്ടി വിട്ടത് കോൺഗ്രസ് നേതൃത്വത്തെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ് എന്ന വാർത്തയാണ് പ്രധാനമന്ത്രിയുടെ മണ്ണിൽ നിന്നും പുറത്ത് വരുന്നത്. പിന്നോക്ക വിഭാഗ നേതാവായ അൽപേഷ് താക്കൂറാണ് രാജി വെച്ചത്. താക്കൂർ സമുദായത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോൺഗ്രസിൽ നിന്നും വിടപറയുന്നതെന്ന് അൽപേഷിന്റെ വിശ്വസ്ഥനായ ധവാൽ സിങ് സല വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിന്റ ആദ്യ ഘട്ട പോളിങ്ങിന് ഒരു ദിവസം മാത്രം ശേഷിക്കെയുള്ള ഇവരുടെ നീക്കം കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. അൽപേഷ്, ഭരത് താക്കൂർ, ധവാൽ സിങ് സല എന്നീ മൂന്ന് കോൺഗ്രസ് എംഎൽഎമാരോടും കോൺഗ്രസ് വിടാൻ താക്കൂർ സേന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതായി സല പറഞ്ഞു. ഇതുവരെ മറ്റേതെങ്കിലും പാർട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ അൽപേഷ് താക്കൂറും അനുയായികളും ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഒരു മാസം മുമ്പ് അൽപേഷ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാൽ അൽപേഷ് അത് നിരാകരിക്കുകയും തങ്ങൾ കോൺഗ്രസിൽ തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP