Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയെ അനുഗമിച്ച എസ്‌പിജി സംഘത്തിന്റെ കോപ്റ്ററിൽ സംശയകരമായ നിലയിൽ കണ്ട പെട്ടി പരിശോധിക്കാൻ അനുവദിക്കാതെ ഭീഷണി; ചിത്രദുർഗ്ഗയിലെ വാഹനത്തിലേക്ക് മാറ്റിയ പെട്ടിയിൽ അന്വേഷണവുമില്ല; രണ്ടും കൽപ്പിച്ച് സംബൽപുരിൽ പരിശോധന നടത്തിയ ഐഎഎസുകാരൻ നിരീക്ഷകന് സസ്‌പെൻഷനും; മുഖ്യമന്ത്രിമാരെ പോലും വിടാതെ റെയ്ഡുകൾ; പ്രധാനമന്ത്രിയോട് മറ്റൊരു നയവും; മോദിയുടെ ഹെലികോപ്ടറിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥനെതിരായ നടപടിയിൽ വ്യാപക പ്രതിഷേധം

മോദിയെ അനുഗമിച്ച എസ്‌പിജി സംഘത്തിന്റെ കോപ്റ്ററിൽ സംശയകരമായ നിലയിൽ കണ്ട പെട്ടി പരിശോധിക്കാൻ അനുവദിക്കാതെ ഭീഷണി; ചിത്രദുർഗ്ഗയിലെ വാഹനത്തിലേക്ക് മാറ്റിയ പെട്ടിയിൽ അന്വേഷണവുമില്ല; രണ്ടും കൽപ്പിച്ച് സംബൽപുരിൽ പരിശോധന നടത്തിയ ഐഎഎസുകാരൻ നിരീക്ഷകന് സസ്‌പെൻഷനും; മുഖ്യമന്ത്രിമാരെ പോലും വിടാതെ റെയ്ഡുകൾ; പ്രധാനമന്ത്രിയോട് മറ്റൊരു നയവും; മോദിയുടെ ഹെലികോപ്ടറിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥനെതിരായ നടപടിയിൽ വ്യാപക പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കെ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെയും കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെയും ഹെലികോപ്റ്ററുകളിലും പുതുച്ചേരി മുൻ മുഖ്യമന്ത്രി എൻ.രംഗസാമിയുടെ വീട്ടിലും തിരഞ്ഞെടുപ്പു കമ്മിഷൻ റെയ്ഡ്. 3 റെയ്ഡിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഇത്തരം പരിശോധനകളെല്ലാം സുഗമമായ തിരഞ്ഞെടുപ്പിന് വേണ്ടി. എന്നാൽ ആവേശത്തിൽ പ്രധാനമന്ത്രിയെ തൊട്ടാൽ കുടുങ്ങുകയും ചെയ്യും.

കർണ്ണാടകയിൽ പ്രചരണത്തിന് എത്തിയ പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്ടറിൽ നിന്ന് കുറേ പെട്ടികൾ മാറ്റിയെന്ന ആരേപണം ഉയർന്നിരുന്നു. ഫോട്ടോ സഹിതമാണ് കോൺഗ്രസ് ആരോപണം ഉന്നയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഒഡീഷയിലെ സംബൽപുരിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ മുഹമ്മദ് മൊഹസിന് മോദിയുടെ ഹെലികോപ്ടർ പരിശോധിച്ചത്. മുഖ്യമന്ത്രിമാരുടെ വീട്ടിൽ പോലും റെയ്ഡ് നടക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ മോദിയെ തൊട്ടപ്പോൾ കളിമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്‌പെൻഡ് ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമല്ല ഉദ്യോഗസ്ഥന്റെ നടപടിയെന്നും എസ്‌പിജി സുരക്ഷയുള്ളവരെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കമ്മിഷൻ അധികൃതർ വിശദീകരിച്ചു. കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് മൊഹസിൻ. ചൊവ്വാഴ്ചയാണ് ഒഡീഷയിലെ സംബൽപുരിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധനയ്ക്ക് വിധേയമാക്കിയത്. ജില്ല കലക്ടർ, ഡിഐജി എന്നിവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെട്ടെന്നുണ്ടായ പരിശോധനയെ തുടർന്ന് 15 മിനിറ്റോളം പ്രധാനമന്ത്രിക്ക് കാത്തുനിൽക്കേണ്ടി വന്നതായി റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിൽ അസ്വാഭാവികതയുണ്ടെന്നു കോൺഗ്രസ് ആരോപിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക്, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവരുടെ ഹെലികോപ്റ്ററുകളും ഫ്‌ളൈയിങ് സ്‌ക്വാഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അപ്പോഴൊന്നും ആർക്കെതിരേയും നടപടി വന്നില്ല. എന്തുകൊണ്ടാണ് മോദിയെ തൊട്ടപ്പോൾ നടപടിയെന്നതാണ് ഉയർത്തുന്ന ചോദ്യം.

പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച് ആദായനികുതി റെയ്ഡ് എന്ന വിമർശനം രൂക്ഷമായിരിക്കെയാണ് മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ടു തിരഞ്ഞെടുപ്പു കമ്മിഷന്റെയും പരിശോധന. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെയും കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെയും ഹെലികോപ്റ്ററുകളിലും പുതുച്ചേരി മുൻ മുഖ്യമന്ത്രി എൻ.രംഗസാമിയുടെ വീട്ടിലും നടത്തി റെയ്ഡ് ഏറെ വിമർശനത്തിന് ഇട നൽകുന്നുണ്ട്. മോദിയെ മാത്രം റെയ്ഡ് ചെയ്യരുതെന്ന കമ്മീഷന്റെ നിലപാടിലും പ്രതിപക്ഷ അതൃപ്തരനാണ്. പുതുച്ചേരിയിലെ എൻആർ കോൺഗ്രസ് നേതാവായ രംഗസാമി അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിനൊപ്പമാണ്. എന്നിട്ടും ഇവിടേയും റെയ്ഡ് നടന്നു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുഗമിച്ച എസ്‌പിജി സംഘത്തിന്റെ കോപ്റ്ററിൽ സംശയകരമായ നിലയിൽ കണ്ട പെട്ടി പരിശോധിക്കാൻ ഭുവനേശ്വർ വിമാനത്താവളത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനും പൊലീസും ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. എസ്‌പിജി സംഘം ഭീഷണിപ്പെടുത്തി തടയുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. കർണാടകയിലെ ചിത്രദുർഗയിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽനിന്ന് ഒരു വാഹനത്തിലേക്കു മാറ്റിയ പെട്ടിയെക്കുറിച്ച് അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യവും കമ്മീഷൻ ഒന്നും കണ്ടെത്തിയിട്ടില്ല. ഒഡീഷയിലെ സംബൽപുരിൽ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ധർമേന്ദ്ര പ്രധാന്റെ ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പു കമ്മിഷൻ സംഘം കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയെങ്കിലും മന്ത്രിയുടെ ബ്രീഫ്‌കേസ് പരിശോധിക്കാനായില്ല.

തൂത്തുക്കുടിയിലെ ഡിഎംകെ സ്ഥാനാർത്ഥി കനിമൊഴിയുടെ താമസസ്ഥലത്തു ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിൽ ഒന്നും കണ്ടെത്തിയില്ല. ലഭിച്ച രഹസ്യവിവരം തെറ്റായിരുന്നുവെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പരിശോധന സംസ്ഥാനതല തീരുമാനപ്രകാരമായിരുന്നുവെന്നും തങ്ങളുടെ അറിവോടെയല്ലെന്നുമാണു കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP